മൂന്ന് സിനിമകളിൽ നിന്ന് എന്നെ മനഃപൂർവം ഒഴിവാക്കി, വ്യക്തിപരമായി അറിയാവുന്ന ആളുകൾ അവസരങ്ങൾ ഇല്ലാതാക്കിയാണ്: ഗൗതമി നായർ

102

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് ഗൗതമി നായർ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോയിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

അതേ സമയ കഴിഞ്ഞ ആറ് വർഷമായി സിനിമയിലെ വെള്ളി വെളിച്ചെത്തിൽ നിന്നും അകന്ന് കഴിയുകയായിരുന്നു നടി. പഠന ആവശ്യത്തിനായി സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു നടി. ഇപ്പോൾ സിനിമയിൽ നിന്നും അകന്ന് കഴിഞ്ഞതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി. ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Advertisements

താൻ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. അതിനർത്ഥം സിനിമ വിട്ടു എന്നല്ല. താൻ അഭിനയം നിർത്തിയതായി വ്യാപകമായ പ്രചാരണം നടന്നു. ആരൊക്കെയോ ചേർന്ന് അങ്ങനെ ഒരു പ്രതീതി ഉണ്ടാക്കിയെന്നും ഗൗതമി നായർ പറയുന്നു.

താൻ അഭിനയം നിർത്തിയെന്നോ, അഭിനയിക്കില്ലെന്നോ ആരോടും പറഞ്ഞിട്ടില്ല. നല്ല സിനിമകൾ വരാത്തതുകൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. ഇത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് തോന്നുന്നു. ഞാൻ അഭിനയിക്കുന്നില്ല എന്ന തരത്തിൽ സിനിമയിൽ ഉള്ളവർ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജെക്ടിനായിരുന്നു കാത്തിരിപ്പ്.

ആരും സിനിമ ഓഫർ തന്നില്ല. ആരും വിളിച്ചതുമില്ല. അല്ലാതെ ആരൊക്കെയോ ചേർന്ന് പറയുന്നപോലെ സിനിമ ഉപേക്ഷിച്ച് പോയതൊന്നുമല്ല ഞാൻ. ഇടയ്ക്ക് മൂന്ന് സിനിമകളിൽ നിന്ന് എന്നെ മനഃപൂർവം ഒഴിവാക്കി. എല്ലാ ചർച്ചകളും പൂർത്തിയായ ശേഷമായിരുന്നു ഒഴിവാക്കൽ. എന്നെ മാറ്റിയെന്ന് മറ്റുള്ളവർ പറഞ്ഞാണ് അറിഞ്ഞത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകൾ കാരണമാണ് സിനിമകൾ മുടങ്ങിയതെന്നും ഗൗതമി നായർ പറഞ്ഞു.

Advertisement