അപ്പോൾ അദ്ദേഹം കസരേയിൽ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് പറഞ്ഞു: അനുഭവം പങ്കുവെച്ച് നിഖില വിമൽ

140

മലയാളത്തിന്റെ ജനപ്രിയ നായകൻ ദീലിപ് കേന്ദ്രകഥാപാത്രമായി എത്തിയ 24*7 എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നിഖില വിമൽ. അതിന് ശേഷം തമിഴ് ചിത്രങ്ങളിലാണ് നിഖില കൂടുതൽ സജീവമായത്.

പിന്നീട് വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് നിഖില വിമൽ നടത്തിയത്. ഫഹ്ദ് ഫാസിലിന് ഒപ്പം ഞാൻ പ്രകാശൻ, ദുൽഖർ സൽമാന് ഒപ്പം ഒരു യമണ്ടൻ പ്രണയകഥ, ചാക്കോച്ചന് ഒപ്പം അഞ്ചാം പാതിര പോലുളള വിജയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുളള ദ പ്രീസ്റ്റ് ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നിഖില ഇപ്പോൾ. മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെൻഷൻ ചെറുതായി ഉണ്ടായിരുന്നു.

എന്നാൽ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ ആ ടെൻഷൻ ഇല്ലാതാക്കാൻ മമ്മൂക്കയ്ക്ക് സാധിച്ചെന്നും നിഖില പറഞ്ഞു. ഷൂട്ടിംഗിന്റെ ഫസ്റ്റ് ഡേ ഞാൻ മമ്മൂക്കയുടെ അടുത്ത് ഞാൻ നിഖില വിമൽ എന്ന് പറഞ്ഞ് പരിചയപ്പെടാൻ പോയി. മമ്മൂക്ക കസരേയിൽ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

അന്തരീക്ഷം ആ തമാശയിൽ ആകെ കൂളായി. കൂടെ വർക്ക് ചെയ്യുന്നവരെ കംഫർട്ടായി വർക്ക് ചെയ്യാൻ പ്രോൽസാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക്ക് ഞാൻ അവിടെ കണ്ടു. ഇത്തരം ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോൾ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനർജി പാസ് ചെയ്യും അത് ശരിക്കും അനുഭവിച്ചു.

മഞ്ജു ചേച്ചിയും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ഏറെയുണ്ടെന്ന് അഭിമുഖത്തിൽ നിഖില വിമൽ പറഞ്ഞു.
അതേ സമയം ഷൈലോക്കിന് ശേഷം മമ്മൂക്കയുടെതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്.

ലാലേട്ടന്റെ ഒരു സിനിമ വന്നതിന് പിന്നാലെ മമ്മൂക്കയുടെ പുതിയ ചിത്രത്തിനായും കാത്തിരിക്കുകയാണ് ആരാധകർ. പ്രീസ്റ്റിന്റെ ടീസറും പാട്ടുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈദികന്റെ റോളിൽ മമ്മൂക്ക എത്തുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ കൂടിയാണ്.

Advertisement