ഡേറ്റിംഗ് ആപ്പിൽ സ്വന്തം പ്രൊഫൈൽ ഉണ്ടാക്കിയ സാനിയ ഇയ്യപ്പന് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

80

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ.
മികച്ച ഒരു നർത്തകി കൂടിായ സാനിയ ഇയ്യപ്പൻ ക്വീൻ എന്ന ചിത്രത്തിലുടെയാണ് നായികയായി രംഗപ്രവേശം ചെയ്തത്.

ക്വീനീൽ സാനിയ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ഒരൊറ്റ സിനിമയിലൂടെ യുവാക്കളെ തന്റെ ആരാധകരാക്കി മാറ്റാൻ സാനിയ ഇയ്യപ്പന് സാധിച്ചിരുന്നു. ക്വീനിന് പിന്നാലെ നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

Advertisement

അതേ സമയം നായികയായി തിളങ്ങിയത് ക്വീൻ എന്ന ചിത്രത്തിൽ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്. നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്.

സൂപ്പർ ഡാൻസർ, ഡി ഫോർ ഡാൻസ് തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ശേഷമാണ് ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്. കൂട്ടത്തിൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയിലെ വേഷം താരത്തിന് വഴിത്തിരിവായി മാറി. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിന്നിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. അമിതമായ ശരീര പ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറഞ്ഞിരുന്നത്. ഇപ്പോഴിതാ താൻ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയതിനെ കുറിച്ച് തുറന്നു പറയുകയാണ് സാനിയ.

ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് സാനിയ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ലോക്ക് ഡൗൺ സമയത്ത് ഞാനും എന്റെ കൂട്ടുകാരും ഡേറ്റിംഗ് അക്കൗണ്ട് എടുത്തിരുന്നു. പക്ഷെ അത് ഫേക്കൗണ്ട് ആണെന്നു കരുതി തെറി മെസേജ് വന്നതോടെ ഡിലീറ്റ് ചെയ്തുവെന്നാണ് താരം പറയുന്നത്.

Advertisement