ഏഴു വർഷത്തെ കാത്തിരിപ്പ്, ജീവിതത്തിലേക്ക് വളരെ വൈകി എത്തിയ ആ വിശേഷം പങ്കുവെച്ച് വിന്ദൂജ മേനോൻ. ആശംസകളുമായി ആരാധകർ

258

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് വിന്ദൂജ മേനോൻ. നായികയായും സഹനടിയായും ഒക്കെ നിറഞ്ഞു നിന്ന താരം മികച്ച ഒരു നർത്തകി കൂടിയായിരുന്നു. കലാമണ്ഡലം വിമല മേനോൻ മകൾ കൂടിയായ വിന്ദൂജ മേനോൻ സ്‌കൂൾ കലോൽസവരംഗത്തെ നൃത്ത വേദിയിൽ നിന്നുമാണ് സിനിമയിലേക്കെത്തിയത്.

കേരള സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് വിന്ദുജ. 1991 ലെ കാസർകോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു വിന്ദുജ മേനോൻ.

Advertisements

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത് 1994ൽ പുറത്തിറങ്ങി പവിത്രം എന്ന ചിത്രത്തിലൂടെയാണ് വിന്ദൂജ സിനിമയിലേക്കെത്തിയത്. തന്റെ ജീവിതത്തിലേക്ക് ഏറെ വൈകി വന്ന ഒരു അനിയത്തി കുട്ടിക്ക് വേണ്ടി ഒരു ചേട്ടൻ നടത്തിയ ത്യാഗത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്.

ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായിട്ടാണ് വിന്ദുജ മേനോൻ എത്തിയത്. ഇവരെ കൂടാതെ ശ്രീവിദ്യ, ശോഭന ,ശ്രീനിവാസൻ, തിലകൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അതേ സമയം വിവാഹ ശേഷം സിനിമവിട്ട വിന്ദൂജ ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹക്കും ഒപ്പം മലേഷ്യയിൽ ആണിപ്പോൾ.

കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന സമയത്താണ് താരം ഇടവേള എടുത്തത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മികച്ച ഒരു മടങ്ങി വരവും വിന്ദുജ നടത്തി. ഇപ്പോഴിതാ താരത്തിന് ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്.

കുറച്ചു വൈകിയാണെങ്കിലും ആ സന്തോഷം നേടിയെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിന്ദുജ മേനോൻ. നൃത്തത്തിലും സംഗീതത്തിലും ആയി ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ് വിന്ദുജയ്ക്ക്. ഏഴു വർഷം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

ഈ പ്രായത്തിൽ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നു. നൃത്തവും പാട്ടും പോലെ തന്നെയാണ് അഭിനയത്തെയും ഞാൻ നോക്കി കാണുന്നതെന്നും വിന്ദൂജ മേനോൻ പറയുന്നു.

Advertisement