കേട്ടറിയുന്നതല്ല കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് നമ്മുടെ മമ്മുക്ക: അനുഭവം പങ്കുവെച്ച് നടി സ്മിനു സിജോ

307

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായി എത്തിയ സൂപ്പർഹിറ്റ് സിനിമ കെട്ട്യോളാണെന്റെ മാലാഖയിലെ സ്ലീവാച്ചന്റെ പെങ്ങളായെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് സ്മിനു സിജോ. സ്വാഭാവികതയുള്ള അഭിനയമാണ് സ്മിനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമായ ഓപ്പറേഷൻ ജാവയിലും സ്മിനു ഉണ്ടായിരുന്നു.

ടിസുനാമിയായിരുന്നു ഏറ്റവും ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. അതേസമയം മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലും സ്മിനു അഭിനയിച്ചിരുന്നു. ദ പ്രീസ്റ്റിനെ കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അഭിനയത്തെ കുറിച്ചുമെല്ലാം സ്മിനു മനസ് തുറക്കുകയാണ് ഇപ്പോൾ.

Advertisements

More Articles
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയത്തെ മമ്മൂട്ടി പ്രശംസിച്ചതിനെ കുറിച്ചും സ്മിനു മനസ് കുറിക്കുന്നുണ്ട്. തനിക്ക് ലഭിച്ച ഓസ്‌കാർ ആണിതെന്നും സ്മിനു പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്മിനുവിന്റെ വെളിപ്പെടുത്തൽ.

ഞാൻ ചേയ്ത എല്ലാ പടങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവയാണ് അതിൽ ഒന്നാണ് ദ പ്രീസ്റ്റ്, വളരെ മനോഹരം എന്ന് എല്ലാരും ഒരേ സ്വരത്തിൽ പറയുന്ന സിനിമ, ഒരുപാട് മഹാനടൻമാരും നടിമാരും മത്സരിച്ച് അഭിനയിച്ച ഹിറ്റ് സിനിമ ,ഇതിൽ ഒരു ഭാഗം ആവാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്, അതിലും സന്തോഷം എനിക്ക് മമ്മുക്കയുടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാൻ പറ്റിയതിലാണ് എന്നാണ് സ്മിനു പറയുന്നത്.

മമ്മുക്കയോടു മിണ്ടാൻ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം. മമ്മുക്കയുടെ കൂടെ ഒന്നിച്ച് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോൾ, അഭിനയിച്ചത് നന്നായിരുന്നു എന്ന് എന്നോട് പറഞ്ഞ നിമിഷം, ഇതൊക്കെ എനിക്ക് ഓസ്‌കാർ കിട്ടിയ സന്തോഷം തന്നെ ആയിരുന്നുവെന്ന് സ്മിനു പറയുന്നു.

കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മമ്മുക്ക എന്നും നടി പറയുന്നു. ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മുക്ക എന്നും സ്മിനു കുറിക്കുന്നു.

More Articles
എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; പഴശ്ശിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

അതേ സമയം മമ്മൂട്ടിയും ലേഡി സൂപ്പർതാരം മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച സിനിമയായിരുന്നു ദ പ്രീസ്റ്റ്. നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സംവിധാനം ജോഫിൻ ടി ചാക്കോയായിരുന്നു. മമ്മൂട്ടി ഒരു വൈദികനായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും തമ്മിലുള്ള രംഗങ്ങളും കൈയ്യടി നേടിയിരുന്നു.

ഹൊറർ ചിത്രമായ ദ പ്രീസ്റ്റിലെ ബാല താരം മോണിക്കയുടെ പ്രകടനവും കൈയ്യടി നേടിയിരുന്നു. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലേക്ക് എത്തിയ ആദ്യ സൂപ്പർതാര ചിത്രമായിരുന്നു ദ പ്രീസ്റ്റ്. ഹൊറർ ചിത്രമായ ദ പ്രീസ്റ്റിന്റെ സാങ്കേതിക മികവും പ്രശംസ നേടിയിരുന്നു.

Advertisement