നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ എന്നായിരുന്നു ഉണ്ണിയേട്ടൻ പറഞ്ഞത്, ഞാൻ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു: തടി കുറച്ചതിനെപ്പറ്റി അനു സിത്താര

123

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനു സിത്താര കലോൽസവ വേദിയിൽ നിന്നുമാണ് അഭിനയരംഗത്തേക്ക് എത്തിയത്.

അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയത്ത് കൂടുതൽ സജീവയായത്. 2015 ലാണ് അനു സിത്താര വിവാഹം കഴിച്ചത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള മലയളത്തിലെ ഒട്ടുമിക്ക എല്ലാതാരങ്ങൾക്കും ഒപ്പം അഭിനയിക്കാനുള്ള അവസരം അനു സിത്താര അവതരിപ്പിച്ച കഥാപാത്രങ്ങളിൽ കൂടുതലും നാടൻ പെൺകുട്ടികളുടേത് ആയിരുന്നു. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

പൊതുവേ തടിച്ച പ്രകൃതമായിരുന്ന അനു സിത്താരം അടുത്തിടെ തന്റെ തടി നന്നായി കുറച്ചിരുന്നു. മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഡയറ്റ് പ്ലാൻ വെച്ച് ഒരുമാസം കൊണ്ട് എട്ടു കിലോയോളം ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള അനു സിത്താരയുടെ ഫേസ്ബുക്ക് അടുത്തിടെ പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു.

ശരിയായ ഡയറ്റ് പഠിപ്പിച്ചു തന്ന ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അനു സിത്താരയുടെ പോസ്റ്റ്. അനുവിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഇത്തരമൊരു മാറ്റം കഥാപാത്രത്തിന് വേണ്ടിയല്ലെന്നും തനിക്ക് തന്നെ വേണ്ടിയാണെന്നും തുറന്നു പറയുകയാണ് അനു സിത്താര.

ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പറഞ്ഞുതരണമെന്ന് ഉണ്ണി മുകുന്ദനോട് പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം അത്ഭുതപ്പെടുകയായിരുന്നെന്നും തന്നെക്കൊണ്ട് ഇതിനൊന്നും കഴിയില്ലെന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞതെന്നും അനു സിത്താര പറയുന്നു, ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ.

ആറ് കിലോയായിരുന്നു ആദ്യം കുറച്ചതെന്നും എന്നാൽ ഏറ്റവും ഒടുവിൽ നോക്കിയപ്പോൾ ശരീരഭാരം രണ്ട് കിലോകൂടി കുറഞ്ഞെന്നും അനു പറയുന്നു. ഇത് എനിക്ക് ഒക്കെ ആണെന്നാണ് തോന്നുന്നത്. ഇപ്പോൾ രാമന്റെ ഏദൻതോട്ടം ചെയ്യുന്ന സമയത്തുള്ള ഞാനായി. അധികം ഭാരം കുറയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് എനിക്ക് ചേരുകയുമില്ലെന്നും അനു സിത്താരംപറയുന്നു.

അതേസമയം തന്നെ ശരീരം ശ്രദ്ധിക്കാനും വ്യായാമങ്ങൾ ചെയ്യാനും തനിക്ക് മടിയാണെന്നും അനു സിത്താര പറയുന്നു. കലാമണ്ഡലത്തിൽ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും രാവിലെ മെയ് സാധകം എന്നൊരു സെഷൻ ഉണ്ടായിരിക്കും. എന്നാൽ പിന്നീടതൊന്നും ഞാൻ തുടർന്ന് കൊണ്ടുപോയിട്ടില്ല. ഹയർസെക്കന്ററി ക്ലാസിലും ഡിഗ്രി ചെയ്യുമ്പോഴുമെല്ലാം മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു.

എന്നാൽ പിന്നീടങ്ങോട്ട് ശരീരഭാരം കൂടിത്തുടങ്ങി. ഉണ്ണിയേട്ടന് നേരത്തെ പരിചയമുള്ള ഫിറ്റ്നെസ് ട്രെയിനറുടെ സഹായം തേടിയായിരുന്നു ആദ്യം ഞാൻ അദ്ദേഹത്തെ വിളിച്ചത്. എന്നാൽ ആദ്യം ഒരു ഡയറ്റ് ഫോളോ ചെയ്യാനും നൃത്തപരിശീലനം തുടരാനുമായിരുന്നു ഉണ്ണിച്ചേട്ടൻ പറഞ്ഞത്.

അതിന് ശേഷം എന്ത് മാറ്റം ഉണ്ടാകുമെന്ന് നോക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എനിക്ക് ഡയറ്റ് പ്ലാൻ പറഞ്ഞു തന്നത്. നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ എന്നായിരുന്നു ആദ്യം ഉണ്ണിയേട്ടൻ പറഞ്ഞത്. നീ ഇതൊക്കെ വെറുതെ ചോദിക്കുകയാണെന്നും പറഞ്ഞു.

അപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാമെന്ന് ഞാനും കരുതി. അങ്ങനെയാണ് തുടങ്ങിയത്, അനു സിത്താര പറയുന്നു. ഇത്രയൊന്നും വണ്ണം കുറയ്ക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്നും ‘അനു നന്നായി മെലിഞ്ഞല്ലോ എന്ന് ആളുകൾ ചോദിക്കുമ്പോൾ അത് വലിയ പ്രചോദനമായെന്നും പിന്നീട് സ്ട്രിക്ട് ആയിട്ടുള്ള ഡയറ്റ് തുടങ്ങിയെന്നും താരം പറയുന്നു.

ഒരു മാസം കൃത്യമായി ഡയറ്റ് തുടർന്നു. ഒപ്പം നൃത്തവും പ്രാക്ടീസ് ചെയ്തു. നേരത്തെ നൃത്തം ചെയ്ത് തുടങ്ങുമ്പോഴേക്ക് കിതപ്പുവരുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നുമില്ലെന്നും അനുസിത്താര വ്യക്തമാക്കുന്നു.

Advertisement