ചിന്തിക്കാതെ എടുത്ത തീരുമാനങ്ങൾ എല്ലാം മണ്ടത്തരങ്ങളായി, രണ്ടാമത് കെട്ടിയതിന് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു: തുറന്ന് പറഞ്ഞ് ചാർമിള

324

തമിഴിൽ ബാലനടിയായി തുടങ്ങി പിന്നീട് സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ 1991 ൽ പുറത്തിറങ്ങിയ ധനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയ താരമാണ് ചാർമ്മിള. പിന്നീട് മലയാളത്തിന് പുറമേ തമിഴും തെലുങ്കുമടക്കമുള്ള തെന്നിത്യൻ സിനിമകളിൽ തിളങ്ങി നിന്ന ചാർമ്മിളപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ്.

അതേ സമയം പ്രണയവും പ്രണയതകർച്ചയും വിവാഹങ്ങളും വിവഹ മോചനങ്ങളും ഒക്കെയായി ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിന്നിരുന്ന ചാർമിള ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ താരത്തിനായില്ല. വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത്.

Advertisements

Also Read
അന്നൊക്കെ മമ്മൂട്ടിയെ കൂവി തോൽപ്പിക്കാൻ ഒരു കാരണവുമില്ലാത ആളുകൾ എത്തുമായിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

ആദ്യ വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന നടി തിരിച്ച് വന്നിരുന്നു. എന്നാൽ ആദ്യ ദാമ്പത്യബന്ധം പാതിവഴിയിൽ അവസാനിപ്പിച്ചതും മറ്റ് പ്രശ്നങ്ങളുമൊക്കെ നടിയെ അലട്ടി. എന്നാൽ രണ്ടാമതും വിവാഹിതയായ ചാർമിള ഇപ്പോൾ മകനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോൾ ഒരു ചാനൽ പരിപാടിയിൽ അവതാരകയായ സ്വാസികയുടെ ചോദ്യങ്ങൾക്ക് ചാർമിള നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ ദിവസമാണ് നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റിൽ ചാർമിള എത്തിയത്.
ചാർമിളയുടെ വാക്കുകൾ ഇങ്ങനെ:

ഭാര്യ എന്ന നിലയ്ക്കും ഒരു അമ്മ എന്ന നിലയിലും എനിക്ക് കുടുംബം നോക്കേണ്ടതായി വന്നു. അന്നേരം നമ്മുടെ കാര്യം നോക്കി പോകാൻ പറ്റുമായിരുന്നില്ല. ഞാൻ ഇന്നിവിടെ വന്നത് കൊണ്ട് മകൻ അവന്റെ ഓൺലൈൻ ക്ലാസ് കട്ട് ചെയ്യും. ഞാൻ അവിടെ ഉണ്ടെങ്കിൽ എന്റേതായ ഉത്തരവാദിത്വങ്ങളും ഉണ്ടാവും.

Also Read
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതായി, ചേട്ടത്തിയും മോളും ജീവിക്കുന്നത് ഇപ്പോൾ ഇങ്ങനെ: കലാഭവൻ മണിയുടെ സഹോദരന്റെ അഭിമുഖം വീണ്ടും വൈറൽ

മോൻ വരുന്നതിനു മുൻപും അഭിനയിച്ചിട്ടുണ്ടായില്ലല്ലോ എന്ന സ്വാസികയുടെ ചോദ്യത്തിന് താരം നലി#കിയ മറുപടി ഇങ്ങനെ: ഇടക്ക് വച്ച് ഞാൻ ഷാർജയിലേക്ക് പോകാനായി സിനിമകൾ വേണ്ടെന്ന് വെച്ചിരുന്നു. നാല് വർഷങ്ങൾ ഞാൻ അഭിനയിക്കാതെ ഇരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അന്ന് തിരക്കുള്ള നടിയായിട്ടും അഭിനയിക്കേണ്ടന്ന് പറഞ്ഞത് എന്തിനാണ് അംഗീകരിച്ചത് എന്ന് കൂടി അവതാരക ചോദിച്ചിരുന്നു.

ഒരു കുടുംബം ആവുമ്പോൾ ഗിവ് ആൻഡ് ടേക്ക് പോളിസി വേണം. ഭർത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാൻ തയ്യാറായി. അത് വളരെ വലിയ തെറ്റായി പോയി. മണ്ടത്തരം ചെയ്ത് പോയി. അന്ന് സേതു എന്ന സിനിമയിലെ നായിക വേഷം പോയി. കാശ്മീരം കുടങ്ങി നിറയെ നല്ല സിനിമകളിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. കൂടുതൽ ചിന്തിക്കാതെ പെട്ടെന്നാണ് ഞാൻ തീരുമാനം എടുക്കുന്നത്. എന്റെ പരാജയം അതായിരിക്കുമെന്നാണ് തോന്നുന്നത്.

Also Read
മമ്മുട്ടിയുടെ നായികയായി എഴുപുന്ന തരകനിൽ എത്തിയ നമ്രത ശിരോദ്കറിന് ദളപതി വിജയിയുമായി ഒരു ബന്ധമുണ്ട്, അതെന്താണെന്ന് അറിയാവോ

അച്ഛനും അമ്മയും അഭിനയം നിർത്തി കുടുംബ ജീവിതത്തിൽ ശ്രദ്ധിക്കാൻ ആണ് പറഞ്ഞത്. എനിക്ക് ഒരു പിന്തുണ വേണമായിരുന്നു. നമ്മൾക്ക് ഒരു ആൺ പിന്തുണ വേണ്ട സാഹചര്യങ്ങൾ ഉണ്ട്. നമ്മൾ ജീവിക്കുന്നത് ഇവിടെയാണ്. ഇവിടെ എനിക്ക് തനിച്ച് ജീവിക്കുന്നതിൽ വിശ്വാസം ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും പോലും ഞാനൊരു നടിയാവുന്നത് ഇഷ്ടമല്ലായിരുന്നു. അവരിൽ ആരെങ്കിലും ഒരാൾ എനിക്കൊപ്പം നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. കാബൂളിവാല ഹിറ്റായി നിൽക്കുമ്പോൾ വീട്ടിലെത്തിയാൽ വിവാഹം കഴിക്ക് എന്നായിരിക്കും പറയുന്നത്.

അങ്ങനെയായതോടെ പിന്നെ നമുക്ക് തന്നെ താൽപര്യം ഇല്ലാതെയാവും. ഒടുവിൽ ഇവർ പറഞ്ഞത് പോലെ വിവാഹം കഴിച്ചു. കിട്ടിയ ഭർത്താവും അഭിനയിക്കേണ്ടെന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നതും അതായിരുന്നു.

ചാർമിള രണ്ടാമതും വിവാഹിതയായതിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ ആ ടെൻഷൻ ഇല്ലായിരുന്നു. പിന്നെ അച്ഛൻ 2003 ൽ മരിച്ചു. കസിൻ സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോൾ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു.

അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാൽ നമ്മൾ ഇപ്പോൾ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോൾ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാൽ കൊച്ചിന്റെ ഭാവിയാണ് പ്രശ്നത്തിലാകുന്നത്.

Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ

എനിക്ക് സഹോദരന്മാർ ഉണ്ടായിരുന്നു എങ്കിൽ ആ ടെൻഷൻ ഇല്ലായിരുന്നു. പിന്നെ അച്ഛൻ 2003 ൽ മരിച്ചു. കസിൻസ് അങ്ങിനെ ആരും ഇല്ല, അപ്പോൾ എനിക്ക് ഒരു മെയിൽ സപ്പോർട്ട് ആവശ്യം ആയിരുന്നു.
പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാൽ നമ്മൾ ഇപ്പോൾ ഒരു വിവാഹ മോചനത്തിലേക്ക് പോയി. അപ്പോൾ നീ, ഞാൻ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാൽ കൊച്ചിന്റെ ഭാവിയാണ് പ്രശ്നം ആകുന്നത്.

അത് ഈഗോ പ്രശ്നം ഇല്ലാത്തത് കൊണ്ടാണ്. അത് അവനും വേണം അദ്ദേഹത്തിന്റെ പിന്തുണ. ഇപ്പോൾ മകൻ വളർന്നു വന്നു, എനിക്ക് ഒരു വലിയ പിന്തുണയായാണ് ഇപ്പോൾ മകന്റെ അടുത്തുനിന്നും ലഭിക്കുന്നത്. മാത്രമല്ല താൻ പ്രണയത്തിന് എതിരാണെന്നും ചാർമ്മിള പറയുന്നു.

Advertisement