അന്നൊക്കെ മമ്മൂട്ടിയെ കൂവി തോൽപ്പിക്കാൻ ഒരു കാരണവുമില്ലാത ആളുകൾ എത്തുമായിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

69

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് വരികളെഴുതിയ പ്രിയ ഗാന രചയിതാവാണ് ഷിബു ചക്രവർത്തി. ഗാനരചനയ്ക്ക് പുറമേ തിരക്കഥാകൃത്തായും ആദ്ദേഹം തിളങ്ങിയിരുന്നു. ഷിബു ചക്രവർത്തി രചിച്ച ഗാനങ്ങൾ ഒക്കെയും മലയാളികൾ ഏറ്റെടുത്തിരുന്നു.

200 ൽ അധികം ഗാനങ്ങൾ രചിച്ചിട്ടുളള അദ്ദേഹം തന്റെ മനസിൽ മായാതെ നിൽക്കുന്ന ഒരോർമ്മ പങ്കു വെക്കുകയാണ് ഇപ്പോൾ. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് മമ്മൂട്ടിയുടെ പഴയ കാല സിനിമകളെപ്പറ്റി ഷിബു ചക്രവർത്തി പറയുന്നത്

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു ‘ശ്യാമ, നിറക്കൂട്ട്’ എന്നിവ. അത് നല്ല രീതിയിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനു ശേഷം തുടർച്ചയായി മമ്മൂട്ടി ചിത്രങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണുണ്ടായതെന്ന് ഷിബു ചക്രവർത്തി പറയുന്നു.

Also Read
ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ, ഞെട്ടിക്കുന്ന മറുപടി നൽകി ഉണ്ണി മുകുന്ദൻ

ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്കു പിന്നിൽ എന്നീ സിനിമകളെല്ലാം വൻ പരാജയം ആയിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.

ഒരു സിനിമയിലും മമ്മൂട്ടിയെ കൂവൽ കേൾക്കാതെ കാണാൻ പറ്റാതിരുന്ന കാലമായിരുന്നു അതെന്നും ഷിബു ചക്രവർത്തി പറയുന്നു. വീണ്ടും എന്ന സിനിമയിൽ തുടക്കം മുതൽ ഇടവേള വരെ കൂവി ആളുകൾ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നെന്നും അദ്ദേഹം ഓർക്കുന്നു.

പ്രണാമം എന്ന സിനിമയിൽ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകൾക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കിൽ കൂവുന്നതിൽ തെറ്റില്ല.

Also Read
5000 ഉദ്ഘാടങ്ങൾ ഞാൻ നടത്തിയിട്ടുണ്ട് പക്ഷേ ഞാൻ ഉദ്ഘാടനം ചെയ്ത ആ കട പൂട്ടിപ്പോയി, നാട്ടുകാർ എന്നെ ശപിച്ചു: വെളിപ്പെടുത്തലുമായി ഊർമ്മിള ഉണ്ണി

എന്നാൽ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നാണ് ഇതിലെ വിരോധാഭാസം എന്നും ഷിബു ചക്രവർത്തി പറയുന്നു.

Advertisement