Home Entertainment

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛൻ ഞാനുമായി അകന്നത്, അമ്മയ്ക്ക് ക്യാൻസർ വന്നപ്പോഴാണ് അച്ഛൻ ഉപേക്ഷിച്ച് പോയത് എന്നാണ് പലരും പറഞ്ഞത്: വൈഷ്ണവി പറഞ്ഞത്

8517

നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി കുമാർ. മലയാല സിനിമയിൽ നായകനായും വില്ലനായും സഹനടനായം എല്ലാം സായികുമാർ തിളങ്ങുക ആയിരുന്നു. പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനായ സായി കുമാറിനെ വ്യതിസിതനീയ വേഷങ്ങളിലൂടം തന്റേതായ ഒരു സ്ഥാനം സിനിമാ രംഗത്ത് ഉണ്ടാക്കി എടുക്കുവാൻ സാധിച്ചിരുന്നു.

അതേ സമയം സിനിമയിൽ വലി നേട്ടം കൈവരിക്കാൻ കഴിഞ്ഞു എങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരം ആയിരുന്നില്ല. ആദ്യ ഭാര്യ പ്രസന്ന കുമാരിയുമായുള്ള വിവാഹ മോചനവും പിന്നീട് നടി ബിന്ദു പണിക്കരും ആയുള്ള പുനർ വിവാഹവുമെല്ലാം വലിയ വിവാദങ്ങൾ ആയിരുന്നു താരത്തിന്റെ കരിയറിൽ സൃഷ്ടിച്ചത്.

Advertisements

ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകൾ വൈഷ്ണവി ഇന്ന് സിനിമയിലും സീരിയൽ രംഗത്തും നിറസാന്നിധ്യമാണ്. സീ കേരള ചാനലിലെ കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ വൈഷ്ണവി ഇന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാൾ കൂടിയാണ്.

Also Read
വിന്റേജ് ലുക്കില്‍ പൊളിച്ചടുക്കി മോഹന്‍ലാല്‍, ആരാധകരെ ഞെട്ടിച്ച് രജനികാന്തും, കാത്തിരിപ്പിനൊടുവില്‍ ജയ്‌ലറിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിന്റെ ഒരുകോടി എന്ന പ്രോഗ്രാമിൽ പങ്കെടുത്തു കൊണ്ട് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും അച്ഛൻ സായികുമാറിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കു മ്പോൾ നിരവധി സിനിമാ അവസരങ്ങൾ തന്നെ തേടി എത്തിയിരുന്നു എങ്കിലും അച്ഛൻ അതെല്ലാം നിഷേധിക്കുക ആയിരുന്നു. ഒരു വേഷത്തിനായി ദിലീപേട്ടൻ നേരിട്ട് വിളിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ബോർഡിങ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത് എന്നതിനാൽ അച്ഛനും അമ്മയും ആയുള്ള ബന്ധം തനിക്ക് നഷ്ടപ്പെട്ടുവെന്നും അച്ഛൻ സായികുമാർ എപ്പോഴും ജോളി ആയിരിക്കാനാണ് ശ്രമിക്കാറുള്ളത് എന്നും വൈഷ്ണവി പറയുന്നുണ്ട്. എന്നാൽ തന്റെ ഡിഗ്രി പഠന കാലയളവിൽ അച്ഛൻ താനുമായി അകലുക ആയിരുന്നു.

എന്നാലും ഇപ്പോഴും അച്ഛന്റെ മകൾ തന്നെയാണ് താനെന്നും വൈഷ്ണവി പറയുന്നുണ്ട്. അമ്മ പ്രസന്നകുമാരിക്ക് ക്യാൻസർ ബാധിച്ചതിനാലാണ് അച്ഛൻ പോയത് എന്ന് പലരും പറഞ്ഞു. എന്നാൽ സത്യത്തിൽ അച്ഛൻ തങ്ങളെ വിട്ടു പോയതിനു ശേഷമാണ് അമ്മക്ക് രോഗം സ്ഥിരീകരിച്ചത് എന്നും വൈഷ്ണവി പറയുന്നു.

Also Read
നിശ്ചയത്തിന് തൊട്ട് മുൻപ് വരൻ പിന്മാറി, പിന്നെ ആരും കല്യാണം ആലോചിച്ച് വന്നിട്ടില്ല, ഇപ്പോൾ വയസ് 38 ആയി, കല്യാണം നടക്കുന്നില്ല: നടി ലക്ഷ്മി ശർമ്മയുടെ ജീവിതം ഇങ്ങനെ

Advertisement