Home Entertainment Celebrities

വിന്റേജ് ലുക്കില്‍ പൊളിച്ചടുക്കി മോഹന്‍ലാല്‍, ആരാധകരെ ഞെട്ടിച്ച് രജനികാന്തും, കാത്തിരിപ്പിനൊടുവില്‍ ജയ്‌ലറിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

1250

തമിഴകത്തെ സൂപ്പര്‍ താരം രജനികാന്തിന്റെ ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയ്‌ലര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Advertisements

ചിത്രത്തിന്റെ ഒരോ വിവരങ്ങള്‍ക്കായും കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഇപ്പോഴിതാ ജയറിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Also Read: സങ്കടം മാറുന്നേയില്ല, ആരെയും ഉപദ്രവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നത്, മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യത്തെ കുറിച്ച് ഡെന്‍സി പറയുന്നു

വീഡിയോയില്‍ വിന്റേജ് ലുക്കിലെത്തുന്ന താരരാജാവ് മോഹന്‍ലാല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ജയിലറിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്.

ലോകമെമ്പാടുമായി ചിത്രം ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്യുന്നത്. ജയിലര്‍ സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ്. ചിത്രത്തില്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാനപ്പെട്ട റോളില്‍ എത്തുന്നുണ്ട്.

Also Read: വലിച്ച് വാരി സ്‌ക്രിപ്റ്റ് എഴുതാതെ ആവശ്യത്തിന് മാത്രം എഴുതിയാൽ പോരെ; അഭിനയിക്കുന്നവർക്ക് അത് തിരുത്താൻ പറയാൻ കഴിയുന്നില്ല എങ്കിൽ അഭിനയിക്കാതെ ഇരുന്നൂടെ ; ഷീലാമ്മക്ക് പറയാനുള്ളത് ഇങ്ങനെ

ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ജയ്‌ലറില്‍ നടി രമ്യാകൃഷ്ണയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇവരെ കൂടാതെ മലയാള സിനിമാതാരം വിനായകനും കന്നട താരം ശിവരാജ് കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisement