ആൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടിയാണ് നാണം കെടുത്തുന്നത്; തുറന്നടിച്ച് അശ്വതി ശ്രീകാന്ത്

578

കെഎസ്ആർടിസി ബസിൽ യുവതിക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തുകയും സ്വ യം ഭോ ഗം ചെയ്യുകയും കേസിൽ അറസ്റ്റിൽ ആയ സവാദിന് സ്വീകരണം നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുക ആണ് പ്രമുഖ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് രംഗത്ത് എത്തി.

സ്വീകരണം കൊടുത്തതിൽ അല്ല ആൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിൽ ആണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് കുറിച്ചത്. കെ എസ് ആർ ടി സി ബസ് യാത്രയ്ക്കിടെ ഒപ്പം യാത്രചെയ്ത യുവതിക്ക് മുന്നിൽ നഗ്‌നത പ്രദർശനം നടത്തുകയും സ്വ യം ഭോ ഗം ചെയ്യുകയും ശരീരത്തിൽ സ്പർശിയ്ക്കാൻ ശ്രമിച്ചതിനുമാണ് സവാദ് അറസ്റ്റിലായത്.

Advertisements

സംഭവ ദിവസം സവാദ് തന്നോട് മോശമായി പെരുമാറി എന്നു കാണിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇയാൾക്ക് പിന്തുണ പ്രഖ്യാപിച്ച് മെൻസ് അസോസി യേഷൻ രംഗത്ത് എത്തിയത്.

Also Read
അന്യൻ സിനിമയിലൂടെ സൂപ്പർ നടിയായി വളർന്നിട്ടും എവിടെയും എത്താതെ കരിയർ; എല്ലാം നശിപ്പിച്ചത് ആ ദുശീലം; ഇന്ന് ഹോട്ടൽ നടത്തി ഉപജീവനം; സദയുടെ ജീവിതം ഇങ്ങനെ

കേസിൽ അറസ്റ്റിൽ ആയിരുന്ന സവാദ് കഴിഞ്ഞ ദിവസം ആണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. ആലുവ സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി സ്വദേശി ജവാദിനെ മാലയിട്ടാണ് സംഘം സ്വീകരിച്ചത്.

മെൻസ് അസോസിയേഷൻ പ്രസിഡൻറ് വട്ടിയൂർക്കാവ് അജിത് കുമാറിൻറെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സവാദിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സ്വീകരണം നൽകുമെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. സ്വീകരണ വീഡിയോയും അസോസിയേഷൻ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. ഒരു വിഷമവും വേണ്ട പേടിക്കേണ്ട തുടങ്ങിയ വാക്കുകളോടെ ആണ് ജയിലിന് പുറത്ത് ഒരു സംഘം ആളുകൾ സവാദിന് സ്വീകരണം നൽകിയത്. ഒരു പേടിയും വേണ്ട എന്നും ഇവർ സവാദിനോട് പറയുന്നു. സവാദ് സംസാരിക്കില്ല എന്ന് കൂടിനിന്നവരോട് ആയി അജിത് കുമാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

Also Read
ഒന്നര വയസ്സുള്ള മകനെ ഏൽപ്പിച്ച് ആദ്യ ഭാര്യ പോയി, ഇപ്പോഴത്തെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പം ജീവിതം തിരിച്ചു പിടിക്കുമ്പോൾ അപകട മരണം, വേദനിപ്പിച്ച് കൊല്ലം സുധിയുടെ ജീവിതം

Advertisement