ഒന്നര വയസ്സുള്ള മകനെ ഏൽപ്പിച്ച് ആദ്യ ഭാര്യ പോയി, ഇപ്പോഴത്തെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പം ജീവിതം തിരിച്ചു പിടിക്കുമ്പോൾ അപകട മരണം, വേദനിപ്പിച്ച് കൊല്ലം സുധിയുടെ ജീവിതം

30016

മലയാളി സിനിമാ ടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. പുലർച്ചെ തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. നടൻ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Also Read
അത്രത്തോളം ആത്മാർത്ഥത ഉണ്ട് മകൻ ഋഷിക്ക്; അച്ഛന്റെ മകനല്ലേ അവൻ: രഘുവരനെ ഓർത്ത് നടി രോഹിണി

വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ട് വിവാഹത്തെ കുറിച്ച് സുധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകർ കണ്ണീരോടെ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

സുധിയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ വിവാഹം പ്രണയിച്ച് ആയിരുന്നു പതിനാറ് വർഷം മുൻപ്. പക്ഷേ ആ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല. ഒന്നര വയസുള്ള മകനെ എന്നെ ഏൽപ്പിച്ചിട്ട് ആദ്യ ഭാര്യ മറ്റൊരാൾക്ക് ഒപ്പം പോയി.

ഏറെ വേദനിച്ച നാളുകളാണ് അതൊക്കെ പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം തിരിച്ച് പിടിക്കുന്നത്. രണ്ടാഴ്ച മുൻപ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രശ്നങ്ങളായിരുന്നു കാരണം.ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്.

ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല. ഇപ്പോൾ എനിക്ക് സന്തോഷം മാത്രമേയുള്ളു എനിക്ക് ഇപ്പോൾ സന്തോഷം മാത്രമുള്ളൊരു കുടുംബം തന്നു. എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ഭാര്യയും രണ്ട് മക്കളുമാണ് എന്റെ ലോകം. ഏറ്റവും വലിയ സാമ്പദ്യവും അത് തന്നെ. രേണുവിന് മൂത്തമകൻ രാഹുലിനെ ജീവനാണ്.

Also Read
മുസ്തഫ രാജ് ബാച്ചിലാറാണെന്ന് കള്ളം പറഞ്ഞു; വിവാഹബന്ധം വേർപെടുത്താതെയാണ് പ്രിയാ മണിയെ വിവാഹം ചെയ്തത്; മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ പറഞ്ഞതിങ്ങനെ

താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകൻ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ രാഹുൽ പത്താം ക്ലാസിൽ പഠിക്കുന്നു. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിക്കുന്നത്.

അന്ന് മുതൽ എന്റെ മകൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്ന് വരും മുൻപ് ഒന്നര വയസുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്റ്റേജ് ഷോ കൾക്ക് പോയത്.

ഞാൻ സ്റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കി കിടത്തും. ഇല്ലെങ്കിൽ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.
പതിനാറോ പതിനേഴോ വയസിൽ തുടങ്ങിയതാണ് മിമിക്രി. ഇപ്പോൾ ഞാൻ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വർഷമായി. പാട്ടായിരുന്നു ആദ്യം.

അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാൻ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയിൽ ആദ്യ കാലത്ത് പ്രവർത്തിച്ചിരുന്നത് മുണ്ടക്കൽ വിനോദ്, ഷോബി തിലകൻ, ഷമ്മി തിലകൻ എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്. തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു.

ഇതിനോടകം നാൽപത് സിനിമകൾ ചെയ്തു. കോമഡി സ്റ്റാർസിൽ പങ്കെടുത്തെങ്കിലും എനിക്ക് ജനശ്രദ്ധ നേടി തന്നത് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ആണ്. അതിലെ സ്‌കിറ്റുകളെല്ലാം ഹിറ്റായിരുന്നു. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും നിരവധി ആരാധകരെയാണ് സുധി നേടിയെടുത്തത്. പല ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാർ മാജിക് എന്ന ചാനൽ പരിപാടിയിലും സുധി സ്ഥിരം സാന്നിധ്യമാണ്. കൊല്ലം സുധി 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ സുധി അഭിനയിച്ചിട്ടുണ്ട്.

Also Read
16ാം പതിനാറാം വയസ് മുതൽ ഫ്രാൻസിസ് കൂടെയുണ്ട്; പാർട്നർ മരിച്ചുപോയാലും ആഗ്രഹങ്ങൾ മരിക്കില്ല; ഫിസിക്കൽ, ഇമോഷണൽ നീഡ്സ് ഒന്നും തീരില്ല: ശ്രുതി രാമചന്ദ്രൻ

Advertisement