മുസ്തഫ രാജ് ബാച്ചിലാറാണെന്ന് കള്ളം പറഞ്ഞു; വിവാഹബന്ധം വേർപെടുത്താതെയാണ് പ്രിയാ മണിയെ വിവാഹം ചെയ്തത്; മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ പറഞ്ഞതിങ്ങനെ

2586

തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളി താര സുന്ദരിയാണ് പ്രിയാമണി. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്.

ആ വർഷം തന്നെ തമിഴിലെ ഉള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. 2006 ൽ തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറി.

Advertisements

വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുക ഉണ്ടായി. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ൽ ആാണ് താരം മലയാളത്തിൽ എത്തിയത്. 2008 ൽ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു.

ALSO READ- അന്യൻ സിനിമയിലൂടെ സൂപ്പർ നടിയായി വളർന്നിട്ടും എവിടെയും എത്താതെ കരിയർ; എല്ലാം നശിപ്പിച്ചത് ആ ദുശീലം; ഇന്ന് ഹോട്ടൽ നടത്തി ഉപജീവനം; സദയുടെ ജീവിതം ഇങ്ങനെ

2009 ൽ ആണ് പ്രിയാമണി കന്നട ചിത്രത്തിൽ അഭിനയിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി മൂവി ആയിരുന്നു അത്. 2019 രാവണൻ എന്ന മണിരത്‌നം സിനിമയിലൂടെ പ്രിയാമണി ബോളിവുഡിലേക്ക് ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ബഹുഭാഷയിൽ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വൻ വിജയം ആയിരുന്നു.

മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരരാജാക്കൻമാരുടെ നായികയായി നടി എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റിലെ പ്രിയാമണിയുടെ വേഷം വളരെയധികം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറുഭാഷകളിൽ പ്രിയ മണി സജീവമാണ്.

ALSO READ- എന്നെ 20 പാട്ട് കഴിഞ്ഞിട്ടും പാടാൻ വിളിക്കാത്ത ഷോകളുണ്ട്; സ്‌റ്റേജിന് പുറകിൽ പോയി കരഞ്ഞിട്ടുണ്ട് പലപ്പോഴും: ഗായിക അഞ്ചു ജോസഫ് പറയുന്നത് കേട്ടോ

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ഇവന്റ് ഓർഗനൈസർ ആയ മുസ്തഫ രാജിനെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. 2017 ഓഗസ്റ്റിൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് പ്രിയാ മണി.

നടി പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നൽകുന്ന വ്യക്തിയാണ് മുസ്തഫ. അദ്ദേഹത്തിനെ സിസിഎൽ മാച്ചിനിടെയാണ് പ്രിയാമണി പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമാവുകയും 2017 ൽ നടി വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം, മുസ്തഫയുടെ രണ്ടാമത്തെ വിവാഹമായിരുന്നു പ്രിയമണിയുമായി. ആദ്യ വിവാഹ ബന്ധം വേർപിരിയലിലാണ് അവസാനിച്ചത്. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. 2013 ലാണ് ഇവർ പിരിഞ്ഞത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. നേരത്തെ ആയിഷ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മുസ്തഫ-പ്രിയാമണി വിവാഹം നിയമപരമായി നിലനിൽക്കില്ലെന്ന് പറഞ്ഞാണ് ആയിഷ രംഗത്തെത്തിയിരുന്നത്.

താനുമായുള്ള വിവാഹ ബന്ധം നിയമപരമായി പിരിഞ്ഞിട്ടില്ല. അതിന് മുമ്പാണ് പ്രിയാമണിയുമായുള്ള വിവാഹം നടന്നത്. കോടതിയിൽ താൻ ബാച്ചിലറാണെന്നാണ് മുസ്തഫ കള്ളം പറഞ്ഞതെന്നും ആയിഷ ആരോപിച്ചിരുന്നു. മുസ്തഫയ്‌ക്കെതിരെ ഗാർഹിക പീഡനത്തിന് കേസും കൊടുത്തിരുന്നു. എന്നാൽ ആരോപണങ്ങളെ മുസ്തഫ നിഷേധിച്ചിരുന്നു.

മക്കൾക്ക് ചെലവിനുള്ള പണം ആയിഷയ്ക്ക് നൽകുന്നുണ്ട്. തന്നിൽ നിന്ന് ഇനിയും പണം കൈക്കലാക്കാനുള്ള ശ്രമമാണിതെന്നാണ് മുസ്തഫ ആരോപിച്ചത്. 2010 മുതൽ ആയിഷയുമായി അകന്ന് കഴിയുകയാണ്. 2013 ൽ വിവാഹ മോചനവും നേടി. 2017 ലാണ് പ്രിയാമണിയുമായുള്ള വിവാഹം നടക്കുന്നത്. തന്റെ രണ്ടാം വിവാഹ സമയത്ത് ആരോപണം ഉന്നയിക്കാതെ ഇപ്പോൾ രംഗത്തെത്തുന്നതിന് കാരണമെന്തെന്നും മുസ്തഫ ചോദ്യം ചെയ്തിരുന്നു.

Advertisement