അയാളുടെ ജീവിതത്തിലേക്ക് പൊരുത്തപ്പെടുന്ന മറ്റൊരാൾ വരുന്നതിൽ സന്തോഷമേയുള്ളു: അനാർക്കലി മരയ്ക്കാറിന്റെ അമ്മ നടി ലാലി

154

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അനാർക്കലി മരയ്ക്കാർ. പുതുമുഖങ്ങളെ അണ്‌നിരത്തി വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേശ് രാജ് സംവിധാനം ചെയ്ത 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമ അഭിനയ
രംഗത്തേക്ക് കടന്നുവന്നത്.

മോഡൽ കൂടിയായ അനാർത്തില തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളം സിനിമാ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറിയിരുന്നു. ആനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം മലാളത്തിന്റെ യുവ താരം ആസിഫലി നായകനായെത്തിയ മന്ദാരം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് വിമാനം, ഉയിരെ അടക്കം ഒരുപിടി സിനിമളിൽ താരം വേഷമിട്ടു.

Advertisements

പ്രശസ്ത മോഡലിങ്ങ് ഫോട്ടോഗ്രാഫറായ നിയാസ് മരയക്കാറിന്റെ മകൾ കൂടിയാണ് അനാർക്കലി. നടിയുടെ സഹോദരി ലക്ഷ്മിയും അമ്മ ലാലിയും സിനിമയിൽ സജീവമാണ്. അടുത്തിടെയാണ് അനാർക്കലിയുടെ ഉപ്പ നിയാസ് രണ്ടാമതും വിവാഹിതനായത്. ഇത് വലിയ വാർത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ നിയാസ് വീണ്ടും വിവാഹം കഴിച്ചതിനെ പറ്റിയും തന്റെ വിശേഷങ്ങളും പങ്കുെവച്ച് രംഗത്തെത്തിയിരിക്കുകയാണ് അനാർക്കലിയുടെ അമ്മയും നടിയുമായ ലാലി. പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ വേർപിരിയുക എന്ന ചോയ്സ് എടുക്കണം. വിവാഹ മോചനങ്ങൾ ഒരിക്കലും സ്വാഭാവികമായ ഒരു കാര്യമായല്ല സമൂഹം ഇപ്പോഴും കാണുന്നതെന്ന് ലാലി പറയുന്നു.

നിയാസിന് പൊരുത്തപ്പെടുന്ന മറ്റൊരാൾ അയാളുടെ ജീവിതത്തിലേക്ക് വരുന്നത് തനിക്കും സന്തോഷം തരുന്ന കാര്യമാണെന്നും ലാലി പറയുന്നു. മൂത്തമകൾ ലക്ഷ്മി വഴിയാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് അവസരം ലഭിക്കുന്നത്. രണ്ടു അമ്മ വേഷങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. ഒന്ന് ബേബി മോളുടെ അമ്മ. മറ്റൊന്ന് നെപ്പോളിയന്റെ വീട്ടിലെ അമ്മ ഒറ്റ സീൻ.

ഒരു സീനിൽ മാത്രമാണെങ്കിലും ആ അമ്മ ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ അത് ആരും ശ്രദ്ധിക്കാതെ പോകുമോയെന്ന് ഒരു ആശങ്ക തോന്നിയിരുന്നു. എന്നാൽ എന്റെ ജീവിതവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ആ അമ്മ വേഷം. പത്തൊമ്പാതാം വയസിൽ ആണ് വിവാഹം നടക്കുന്നത്. ഇരുപതാം വയസിൽ ആണ് മൂത്തമകൾ ലക്ഷ്മിയുടെ ജനനം.

മുൻ ഭർത്താവ് നിയാസ് ഫോട്ടോഗ്രാഫറായതുകൊണ്ട് സ്റ്റുഡിയോയിൽ ഒരുപാട് സെലിബ്രിറ്റീസെല്ലാം വരുമെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കൽ പോലും തോന്നിയില്ല. സിനിമയിൽ കാണുന്ന നടിമാരെപോലെ മുടിയില്ല എന്ന കോംപ്ലെക്സെല്ലാം ഉണ്ടായിരുന്നു എന്നും ലാലി പറയുന്നു.

Advertisement