Home Entertainment

എനിക്ക് വൈകാരികമായി അടുപ്പവും ഇഷ്ടവും തോന്നുന്നത് ഇത്തരം ആൺകുട്ടികളോട്, വെളിപ്പെടുത്തലുമായി തൃഷ, ഞെട്ടി ആരാധകർ

593

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി തൃഷ കൃഷ്ണൻ. ഏതാണ്ട് 20 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന തൃഷ തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ്. തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും നായികയായി അഭിനയിച്ചിട്ടുള്ള തൃഷ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമ പ്രേമികൾക്കും തൃഷ സുപരിചിതയാണ്. നിവിൻ പോളി നായകനായി എത്തിയ ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലുമെത്തി. മലയാളത്തിന്റെ താരരാജവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന സിനിമയിലും തൃഷ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം റാമിന്റെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ.

Advertisements

അതേ സമയം അഭിനയ ജീവിതം ആരംഭിച്ച് ഏറെ കാലമായെങ്കിലും വിവാഹിതയാകാതെ തുടരുകയാണ് നടി. തൃഷയുടെ വിവാഹവാർത്ത പലപ്പോഴും പ്രചരിച്ചിരുന്നു. നടൻ ചിമ്പു, ബാഹുബലി താരം റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങളുമായി തൃഷയുടെ പ്രണയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.നടൻ റാണാ ദഗ്ഗുപതിയുമായി നടി പ്രണയത്തിലാവുകയും പിന്നീട് ആ പ്രണയ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു.

Also Read
അയാള് ബിജെപിയാണോ മറ്റെന്തെങ്കിലുമാണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല, സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കാനുളള കാരണം പറഞ്ഞ് ഇന്നസെന്റ്

ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. തൃഷ എന്നാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം എല്ലാ അഭിമുഖങ്ങളിലും താരം നേരിടാറുണ്ട്. സൗത്ത് ഇന്ത്യൻ താരസുന്ദരിമാരിൽ ഇപ്പോഴും സിംഗിളായി തുടരുന്ന നടിയാണ് തൃഷ. എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകർ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നിൽക്കാറുണ്ട്.

എന്നാൽ തനിക്കെതിരെ വരുന്ന ഗോസിപ്പുകൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് വിരളമാണ്. ഇപ്പോൾ പ്രത്യക്ഷപ്പെട്ട നടിയുടെ സ്റ്റോറി കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

തനിക്ക് വൈകാരികമായി അടുപ്പമുള്ളതും നാല് കാലുകൾ ഉള്ളതുമായ ആൺ കുട്ടികളെ എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ് തന്റെ വളർത്ത് നായയുടെ ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന നായയും ഫോട്ടോയുടെ ആകർഷണമാണ്. തന്റെ വിവാഹത്തെ സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകൾക്ക് ഉള്ള തൃഷയുടെ മറുപടിയാണ് ഈ ഇൻസ്റ്റഗ്രാം സ്റ്റോറി എന്നാണ് ചിലരുടെ അഭിപ്രായം.

ഇനി താരം വിവാഹം ചെയ്യില്ലേയെന്ന ആശങ്കകളും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിൽ വില്ലനായി എത്തിയ റാണാ ദഗുബതിയുമായി തൃഷ ദീർഘ കാല പ്രണയത്തിലായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടതോടെ ഇനി വിവാഹം ചെയ്യില്ലെന്ന് തൃഷ പറഞ്ഞതായി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തുവെങ്കിലും ഇതുവരെയും അക്കാര്യത്തിൽ നടി പ്രതികരിച്ചിട്ടില്ല.

Also Read
മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറായക്കഥ

ചിമ്പുവുമായി ഗോസിപ്പ് കോളങ്ങളിൽ നടിയുടെ പേര് വന്നപ്പോൾ ചിമ്പു തന്റെ സുഹൃത്താണെന്നും നിങ്ങൾ പടച്ചു വിടുന്ന ഗോസിപ്പുകൾക്ക് കഴമ്പില്ലെന്നും നടി പ്രതികരിച്ചിരുന്നുപൊന്നിയിൻ സെൽവൻ,ഗർജ്ജനൈ, സതുരംഗ വേട്ടൈ 2, രാൺഗി എന്നിവയാണ് തൃഷയുടെ പുതിയ ചിത്രങ്ങൾ. .പരമപതം വിളയാട്ട് എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ തൃഷയുടേതായി റിലീസ് ചെയ്തത്.

അതേ സമയം മലയാളത്തിൽ തന്റെ രണ്ടാം ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് തൃഷ. മോഹൻലാലിന്റെ നായികയായിട്ടാണ് രണ്ടാം മലയാള സിനിമയിൽ തൃഷ എത്തുന്നത്. ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാമിലാണ് തൃഷ അഭിനയിക്കുക.

മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ ഒരുപാട് നാളായി ആഗ്രഹിച്ചുവെന്ന് നടി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ എക്‌സൈറ്റഡാണെന്നും താൻ അദ്ദേഹത്തെ എപ്പോൾ കണ്ടാലും ഇനി എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു.

ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഇ അവസരം ലഭിച്ചതെന്നും അതും മോഹൻലാലിന് ഒപ്പമാകുമ്പോൾ ആവേശം കൂടുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisement