ജസ്ല മാടശ്ശേരിക്ക് കല്യാണ പ്രൊപ്പോസലുമായി പൊളി ഫിറോസ്, പിന്നെ സംഭവിച്ചത് ഇങ്ങനെ

63

കോവിഡ് പ്രതിസന്ധിമൂലം വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വിജകരമായി മുന്നോട്ട് പൊയ്‌ക്കോണ്ടിരുന്ന ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം മൂന്നാം സീസൺ നിർത്തി വെയ്‌ക്കേണ്ടി വന്നത്. എന്നാൽ ഉടൻ തന്നെ ഇതിന്റെ ഗ്രാന്റ് ഫിനാലെ നടക്കും എന്നാണ് അറിയുന്നത്.

അതേ സമയം ബിഗ്ബോസ് മലയാളം മൂന്നാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരമായിരരുന്നു പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ. ഭാര്യ സജ്നയ്ക്ക് ഒപ്പമാണ് ഫിറോസ് ഷോയിൽ എത്തിയത്. ബിഗ്ബോസ് അവസാനിച്ച ശേഷം പ്രാങ്ക് വീഡിയോകളുമായി ശ്രദ്ധയമാണ് ഫിറോസ്.

Advertisements

ഫിറോസും സജ്നയും യൂട്യൂബ് ചാനലിൽ എത്താറുള്ളത് ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ച് കൊണ്ടാണ് . ബിഗ്ബോസ് മൂന്ന് സീസണുകളിലെയും താരങ്ങളെ വിളിച്ച് ഇവർ പ്രാങ്ക് ചെയ്തു. ഇക്കുറി ബിഗ്ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി ജസ്ല മാടശ്ശേരിയെയാണ് ഫിറോസ് വിളിച്ച് പറ്റിച്ചത്.

പേരും ശബ്ദവും മാറ്റി ഒരു മാര്യേജ് പ്രൊപ്പോസൽ എന്ന നിലയ്ക്കാണ് ഫിറോസ് വിളിച്ചത്. മറ്റൊരു പേരിൽ വിവാഹഭ്യർത്ഥന നടത്തിയെങ്കിലും ജസ്ല താൽപര്യമില്ലെന്നായിരുന്നു മറുപടി. തുടർന്ന് ബിഗ് ബോസ് 4ലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ആ ഷോ എങ്ങനെയുണ്ടെന്നുമൊക്കെ ജസ്ലയോട് ഫിറോസ് ചോദിച്ചു. കുഴപ്പമില്ല എന്ന് ആയിരുന്നു ജസ്ലയുടെ മറുപടി.

പിന്നെയാണ് പൊളി ഫിറോസാണ് വിളിക്കുന്നതെന്ന് ഫിറോസ് ഖാൻ ജസ്ലയെ അറിയിച്ചത്. ഫിറോസിനെ നേരിട്ട് പരിചയമില്ലാത്ത ജസ്ല ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ അറിയാമെന്ന് പറഞ്ഞു. ഒടുവിൽ ജസ്ലയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഫിറോസ് കോൾ അവസാനിപ്പിച്ചത്. ജസ്ലയുടെ ഇംഗ്ലീഷിനെ കുറിച്ചും ഫിറോസ് എടുത്തുപറഞ്ഞു.

പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയെന്നും ഇങ്ങനെയാണെൽ വേറെ ഏതെങ്കിലും ഭാഷ പറയുമായിരുന്നു എന്ന് ഫിറോസ് പറഞ്ഞു. വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം എന്ന ക്യാപ്ഷനിലാണ് ഫിറോസ് ജസ്ലയെ പ്രാങ്ക് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Advertisement