അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ, എല്ലാം കാണുന്നുണ്ടല്ലോ എന്ന് കമന്റ്: കിടിലൻ മറുപടി നൽകി മാളവികാ മേനോൻ

3541

അനൂപ് മേനോൻ നായകനായി 2012 ൽ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മാളവികാ മേനോൻ. ആ വർഷം തന്നെ നിദ്ര, ഹീറോ എന്നീ സിനിമകളിലും അഭിനയിച്ച മാളവിക 2013 ൽ ഇവൻ വീരമാതിരി എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും എത്തിയിരുന്നു.

മലയാളം തമിഴ് സിനിമകളിലായി ഏതാണ്ട് ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു കഴിഞ്ഞു. കൂടുതലും സപ്പോർട്ടിങ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക മേനോൻ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Advertisements

Also Read
ആദ്യ ചിത്രത്തിൽ കൂടെ അഭിനയിച്ച റോമയും പാർവതിയും ഉയരങ്ങൾ കീഴടക്കി, എന്നാൽ മരിയ മാത്രം ഇങ്ങനെ ആയി, നോട്ട്ബുക്കിലെ ശ്രീദേവിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

നിരവധി ഫാൻസ് ഗ്രൂപ്പുകളും പേജുകളും നടിക്ക് സ്വന്തമായുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക മേനോൻ തൻറെ വിശേഷങ്ങൾ ദിവസവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് സമൂഹ മാധ്യമത്തിൽ താരത്തെ ഫോളോ ചെയ്യുന്നത്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. പങ്കു വെച്ച് നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ലൈക്കുകളും പോസ്റ്റ് നേടി. ചിത്രത്തിന് മോശം കമൻറ് ചെയ്ത ആളെ ആരാധകർ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ മാളവിക പങ്കു വെച്ച ഒരു ചിത്രത്തിന് മോശം കമെന്റുമായി എത്തിയിരിക്കുകയാണ് വിമർശകർ, യോഗ ദിനത്തിനോട് അനുബന്ധിച്ചാണ് താരം താൻ യോഗ ചെയ്യുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്.

Also Read
ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ലെന്ന് പറഞ്ഞു! അവസാനമായി ജയന്റെ മുഖം കാണാൻ ശശിയേട്ടൻ അനുവദിച്ചില്ല: സീമ പറയുന്നു

എന്നാൽ ചിലർ മോശം കമന്റുമായി എത്തുകയായിരുന്നു. എല്ലാം കാണുന്നുണ്ടല്ലോ നിങ്ങൾക്ക് അകത്ത് എന്തെങ്കിലും ധരിച്ചൂടെ എന്നാണ് താരം പങ്കു വെച്ച ചിത്രത്തിന് താഴെഒരാൾ കമെന്റിട്ടത്. ഇയാൾക്ക് അതെ നാണയത്തിൽ തന്നെ താരം മറുപടി നൽകുകയും ചെയ്തു. ആ ഒരു കണ്ണ് കൊണ്ട് കാണുന്നത് കൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് എന്നാണ് താരം ഇയാൾക്ക് നൽകിയ മറുപടി.

ഇതുനോടകം തന്നെ താരത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ, ഇങ്ങനെ വേണം, ഉള്ളതിന് അപ്പോൾ തന്നെ മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്. 916 ന് പിന്നാലെ മൺസൂൺ, എടക്കാട് ബറ്റാലിയൻ, പൊറിഞ്ചു മറിയം ജോസ്, മേരിക്കുട്ടി, ജോസഫ്, വിയ, ദേവായനം, എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ മാളവിക മലയാളത്തിൽ വേഷമിട്ടിട്ടുണ്ട്.

Also Read
ഓർമ്മ നഷ്ടമാവുന്നു, തന്റെ ഏറ്റവും വലിയ പേടിയെ ക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന, ഞെട്ടി ആരാധകർ

Advertisement