അയാള് ബിജെപിയാണോ മറ്റെന്തെങ്കിലുമാണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല, സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കാനുളള കാരണം പറഞ്ഞ് ഇന്നസെന്റ്

518

മലയാള സിനിമയിലെ ആക്ഷൻ കിങ്ങ് ആയിരുന്നു ഒരുകാലത്ത് സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇടയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം സിനിമകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടു പോവുകയാണ് അദ്ദേഹം.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു സുരേഷ് ഗോപി തിരിച്ചുവരവ് നടത്തിയത്. സിനിമ വലിയ വിജയമായതിന് പിന്നാലെ മാസ് ആക്ഷൻ ചിത്രങ്ങളും നടന്റേതായി പ്രഖ്യാപിക്കപ്പെട്ടു. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ ഉൾപ്പെടെ നിരവധി സിനിമകൾ സുരേഷ് ഗോപിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisements

തിരിച്ചുവരവിൽ താരത്തിന്റെ പുതിയ സിനിമകൾക്കായി വലിയ ആകാക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയ്ക്കും രാഷ്ട്രീയത്തിനും ഒപ്പം സമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സുരേഷ് ഗോപി എപ്പോഴും പങ്കാളിയാവാറുണ്ട്. നടന്റെ ഇത്തരം പ്രവർത്തനങ്ങൾ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അതേസമയം താരസംഘടനയായ അമ്മയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരമാണ് സുരേഷ് ഗോപി.

മറ്റ് താരങ്ങളെല്ലാം ഭാഗമായ സംഘടനയിൽ സുരേഷ് ഗോപി ഇല്ലാത്തതിന് കാരണം പലരും തിരക്കാറുണ്ട്. ഇതേകുറിച്ച് ബിഹൈൻഡ് വുഡ്സ് ചാനലിൽ മേജർ രവിക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് അമ്മയുടെ മുന് പ്രസിഡന്റും മുതിർന്ന താരവുമായി ഇന്നസെന്റ്. പതിനെട്ട് വർഷം അമ്മ സംഘടനയുടെ പ്രസിഡണ്ടായി പ്രവർത്തിച്ച നടനാണ് ഇന്നസെന്റ്.

സുരേഷ് ഗോപി ഒരു സാധുവായിട്ടുളള മനുഷ്യനാണെന്നുളളത് അവനെ പരിചയമുളളവർക്ക് അറിയാം എന്നാണ് ഇന്നസെന്റ് പറയുന്നത്. അയാള് ബിജെപിയാണോ മറ്റെന്തെങ്കിലും ആണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല. അയാള് വളരെ ക്ലീൻ കക്ഷിയാണ്. സുരേഷ് ഗോപി അമ്മയിലുളള സമയത്ത് ഒരു പ്രോഗ്രാം നടത്താൻ പ്ലാനിട്ടിരുന്നു. അത് അമ്മയുടെ പ്രോഗ്രാം അല്ല.

അന്ന് പ്രോഗ്രാം നടത്തിയിട്ട് അതിന്റെ പ്രോഫിറ്റ് താരസംഘടനയ്ക്ക് തരാമെന്ന് സുരേഷ് പറഞ്ഞു. മറ്റ് അംഗങ്ങളെല്ലാം അത് സമ്മതിച്ചു. ആ സമയത്ത് ഞാൻ അമ്മയുടെ പ്രസിഡന്റല്ല. പരിപാടി നടത്തി രണ്ട് ലക്ഷമോ മറ്റോ കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് സുരേഷ് ഗോപി പരിപാടി നടത്തി. അങ്ങനെ അയാൾക്ക് നഷ്ടം വന്നു. അത് എല്ലാവർക്കും അറിയാം നഷ്ടം വന്നു എന്ന്.

അങ്ങനെ അയാൾ നഷ്ടത്തിൽ നിൽക്കുന്ന സമയത്ത് നടന്ന ഏതോ ഒരു മീറ്റിംഗിൽ സംഘടനയിലുളള ഒരാള് പറഞ്ഞു തരാമെന്ന് പറഞ്ഞ ആ പൈസ കൊടുത്തില്ലല്ലോ എന്ന്. അതെന്താ അങ്ങനെ നിങ്ങള് കൊടുക്കാമെന്ന് പറഞ്ഞതല്ലെ എന്ന് ചോദിച്ചു. അത് സുരേഷ് ഗോപിക്ക് നാണക്കേടായി എന്ന് ഇന്നസെന്റ് പറയുന്നു. തുടർന്ന് സുരേഷ് ഗോപി കൈയ്യിൽ നിന്ന് കാശ് എടുത്ത് മുൻപ് തരാമെന്ന് പറഞ്ഞ പൈസ സംഘടനയ്ക്ക് കൊടുത്തു.

എന്നാൽ ഞാൻ പ്രസിഡന്റായ ശേഷം സുരേഷ് ഗോപിയോട് ഈ പണം തിരിച്ചുതരാം നിങ്ങൾ വാങ്ങണം എന്ന് പറഞ്ഞപ്പോൾ അയാൾ വാങ്ങിയില്ല. വീണ്ടും നിർബന്ധിച്ചപ്പോൾ വേറെ എതെങ്കിലും സംഘനയ്ക്ക് കൊടുത്താൽ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാൽ അതിന് ഞാൻ സമ്മതിച്ചില്ല, ഇതാണ് നടന്നത് എന്ന് ഇന്നസെന്റ് പറയുന്നു.

അതേസമയം താരസംഘടനയുടെ ട്വന്റി 20 എന്ന സിനിമയിൽ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആന്റണി പുന്നക്കാടൻ എന്ന ഐപിഎസ് ഓഫീസറായിട്ടാണ് നടൻ എത്തിയത്. എന്നാൽ അമ്മയുടെ സ്റ്റേജ് ഷോസിലൊന്നും പിന്നീട് സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല. മറ്റ് താരങ്ങളെല്ലാം ഷോകളിൽ പങ്കെടുത്ത സമയത്ത് സുരേഷ് ഗോപിയുടെ അസാന്നിദ്ധ്യം പ്രകടമായിരുന്നു.

Advertisement