ഏറെ നന്ദിയുണ്ട് ഈ കൊച്ചുപയ്യനെ അവന്റെ ജീവിതത്തിലെ എല്ലാ യാത്രയിലും സഹായിച്ചതിനും അവനെ നയിച്ചതിനും: സൂപ്പർ നടന്റെ കുട്ടിക്കാല ചിത്രം വൈറൽ

102

സിനമകളിലും സീരിയലുകളിലും തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒട്ടുമിക്ക എല്ലാവരും തങ്ങളുടെ ആരാധകരുമായി സംവദിക്കാൻ വേണ്ടി സോഷ്യൽ മീഡിയകളിലും സജീവമായിരുന്നു. ആരാധകർക്കായി വിശേഷങ്ങളുയം പുതിയ ഫോട്ടോകളും ഒക്കെ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ പുതിയ സിനിമകളുടേയും സീരിയലുകളുടേയും ഒക്കെ പ്രൊമോഷനുവേണ്ടിയും താരങ്ങൾ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ട്.

ചിലതാരങ്ങൾ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും വിന്റേജ് ചിത്രങ്ങളും ഒക്കും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ആരാധകരെ അതിശിപ്പിക്കുന്ന ഫോട്ടോകളുമായും താരങ്ങൾ പലരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിലെ ഒരു സൂപ്പർതാരം.

Advertisements

ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ഈ ചിത്രം. മലയാളത്തിലെ യുവ നടന്മാരിൽ സൂപ്പർതാര പദവി നേടിയ ഒരു താരമാണ് തന്റെ ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ അധ്യാപക ദിനത്തിലാണ് തന്റെ ഈ ജീവിതത്തിൽ പ്രധാന പങ്ക് വഹിച്ച അദ്ധ്യാപകരെ സ്മരിച്ച് കൊണ്ട് താരം ഈ ചിത്രം പങ്കുവെച്ചത്.

Also Read
ജീവിതത്തിൽ ഇങ്ങിനേ ഒരു ഡോക്ടറേ ഞാൻ കണ്ടിട്ടില്ല! ഒരുപാട് ടെൻഷനിടിച്ച് നിന്നതൊക്കേ വെറുതെയായിരുന്നെന്ന് ഈ ഡോക്ടർ അവിടെയുള്ളപ്പോൾ അതിന്റെ ഒരു ആവശ്യമുണ്ടായിരുന്നില്ലെന്ന് തോന്നി ; ശ്രദ്ധ നേടി കുറിപ്പ്

തന്റെ കുട്ടിക്കാലത്തെ ഈ മനോഹര ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് നിവിൻ പോളി ആണ്. അദ്ധ്യാപക ദിനത്തിൽ തന്റെ പഠനം കാലത്തെ തന്നെ മനോഹരമായ ഏതാനും ഓർമ്മകൾ കൂടി പങ്കുവെച്ച് തന്റെ കുട്ടിക്കാലത്തെ ഫോട്ടോയെ കുറിച്ച് രസകരമായ ക്യാപ്ഷൻ കൂടി നൽകിയിട്ടുണ്ട് നിവിൻ പോളി.

വളരെ ഏറെ നന്ദിയുണ്ട് ഈ ഒരു കൊച്ചുപയ്യനെ അവന്റെ ജീവിതത്തിലെ എല്ലാ യാത്രയിലും സഹായിച്ചതിനും ഒപ്പം അവനെ നയിച്ചതിനും എല്ലാ അധ്യാപകർക്കും നന്ദി പറയുകയും ചെയ്യുന്നു നിവിൻ. താരത്തിന്റെ ഈ ഒരു വളരെ ഹൃദ്യമായ പോസ്റ്റും ചിരിച്ച മുഖവുമായി നിൽക്കുന്ന ചിത്രവും ആരാധകർ എല്ലാം ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ ശരീരം മാറിയെങ്കിലും, മുഖം അങ്ങനെ തന്നെ എന്നാണ് പല ആരാധകരും കമന്റായി നൽകുന്നത്.

ദീലിപ് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലവാടി ആർട്‌സ് ക്ലബ്ബിലൂടെ മലയാള സിനിമയിലെത്തിയ നിവിൻ പോളി വളരെ വേഗത്തിലാണ് സൂപ്പർതാര പദവിയിലേക്ക് ഉയർന്നത്. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ യുവ പ്രേക്ഷകരുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയങ്കരനായി മാറിക്കഴിഞ്ഞി നിവിൻപോളി.

Also Read
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജീവിക്കുന്നവരെ അഭിനയിയ്ക്കാൻ ക്ഷണിച്ച് കുഞ്ചാക്കോ ബോബൻ

പ്രേമം, ആക്ഷൻ ഹീറോ ബിജു. ട്രാഫിക്, ദി മെട്രോ, സെവൻസ്, പുതിയ തീരങ്ങൾ, ഒംശാന്തി ഓശാന, തട്ടത്തിൻ മറയത്ത്, വടക്കൻ സെൽഫി, ലവ് ആക്ഷൻ ഡ്രാമ, നേരം, കായംകുളം കൊച്ചുണ്ണി, മൂത്തോൻ, ബാഗ്ലൂർ ഡേയ്‌സ്, തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടുകഴിഞ്ഞു.

Advertisement