ഇതെനിക്ക് തരണം, ഇത് ഞാൻ എടുക്കുവാണ്, പകരമായി നിന്റെ വീട്ടിൽ വന്ന് ബിരിയാണി കഴിച്ചോളാമെന്ന് ദുൽഖറിനോട് പൃഥ്വിരാജ്, ക്ലാസ് മറുപടിയുമായി കുഞ്ഞിക്ക

215

നടനും സംവിധായകനുമായ പൃഥ്വിരാജും കുഞ്ഞിക്ക ദുൽഖർ സൽമാനും മലയാള സിനിമയിലെ യുവ സൂപ്പർ താരങ്ങളാണ്. താരപുത്രൻമാരായ രണ്ടു പേരും രണ്ട് സമയത്താണ് സിനിമയിൽ എത്തിയതെങ്കിലും ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇരുവരും. പൃഥ്വിരാജ് നടനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാള സിനിമയെ മുന്നോട്ട് നയിക്കുമ്പോൾ ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ താരമായി വളർന്നിരിക്കുകയാണ്.

Advertisements

അടുത്ത സുഹൃത്തുക്കളുമാണ് ദുൽഖറും പൃഥ്വിരാജും. ഈയ്യടുത്താണ് തങ്ങൾ തമ്മിലുള്ള സൗഹൃദം ഇത്രയധികം ആഴമുള്ളതായി മാറിയതെന്ന് പൃഥ്വി രാജ് പറഞ്ഞിരുന്നു. ഇപ്പോൾ താൻ ദുൽഖറിന്റെ വീട്ടിലെ നിത്യ സന്ദർശകനാണെന്നും ദുൽഖറിന്റെ ഉമ്മയുണ്ടാക്കുന്ന ബിരിയാണിയുടെ ഫാൻ ആണെന്നുമെല്ലാം പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇരുവരുടേയും സൗഹൃദം വ്യക്തമാക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്ന ചാറ്റുകൾ.

ലോക്ഡൗണിന് ശേഷം സിനിമാ ഷൂട്ടിംഗിലേക്ക് മടങ്ങുന്നതിന്റെ തിരക്കിലാണ് അഭിനേതാക്കളെല്ലാം. സിനിമാപ്രവർത്തനങ്ങളിലേക്ക് മടങ്ങാനാകുന്നതിന്റെ സന്തോഷം മലയാളി താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വർക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്ത ഫോട്ടോ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു.

കാറിലിരുന്നു കൊണ്ടുള്ള സെൽഫി ആയിരുന്നു ദുൽഖർ പങ്കുവെച്ചത്. ഈ ഫോട്ടോയുടെ കോംപോസിഷൻ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.കൂട്ടത്തിൽ ഏറ്റവും ഹിറ്റായത് പൃഥ്വിരാജിന്റെ കമന്റായിരുന്നു. ഈ ചിത്രത്തിന്റെ കോംപോസിഷൻ ഞാൻ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്.

അതിന് പകരമായി അവിടെ വന്ന് കുറച്ചു കൂടി ബിരിയാണി കഴിച്ചോളാം എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. ഇതിന് മറുപടിയായി ദുൽഖർ പറഞ്ഞ കമന്റും ചിരി പടർത്തുന്നതായിരുന്നു. ഇത് ഒരുമാതിരി ഹെഡ്സ് വന്നാൽ നീ ജയിക്കും ടെയ്ൽ വന്നാൽ ഞാൻ തോൽക്കും എന്ന് പറയും പോലെ ആണല്ലോ എന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ദുൽഖറിന്റെ ഫോട്ടോയ്ക്ക് കമന്റുമായി നടി അനുപമ പരമേശ്വരനും എത്തിയിരുന്നു. എന്താ ആ കോംപോസിഷൻ, മച്ചാനേ എന്റെ കൂടി ഒരു പടമെടുക്കണേ എന്നായിരുന്നു അനുപമയുടെ കമന്റ്.

ഫോട്ടോ എന്തോ ഭാഗ്യം കൊണ്ട് പറ്റിപ്പോയതാണെന്നായിരുന്നു ഇതിന് അനുപമയോട് ദുൽഖറിന്റെ മറുപടി.
അതേ സമയ തിരക്കുള്ള നാളുകളാണ് സിനിമയിൽ ദുൽഖറിനെ കാത്തിരിക്കുന്നത്. കുറുപ്പ്, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട്, തമിഴിൽ ഹേയ് സിനാമിക, തെലുങ്കിൽ യുദ്ധം തോ രസിന പ്രേമ കഥ, ഹിന്ദിയിൽ ആർ ബാൽക്കിയുടെ സൈക്കോളജിക്കിൽ ത്രില്ലർ എന്നിവയാണ് ദുൽഖർ സൽമാനെ കാത്തിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Advertisement