പുതുക്കോട്ടയിലെ പുതുമണവാളനും അനിയൻ ബാബ ചേട്ടൻബാബയ്ക്കും ശേഷം ജയറാം പ്രേംകുമാർ കൂട്ടുക്കെട്ട് വീണ്ടും, പട്ടാഭിരാമൻ തകർക്കും

20

മലയാളത്തിന്റെ കുടുംബ നായകൻ ജയറാമും സംവിധായകൻ കണ്ണൻ താരമക്കുളവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ, ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം പ്രേംകുമാർ ഒര പ്രധാനകഥാപാത്രമായി എത്തുന്നു.

പുതുക്കോട്ടയിലെ പുതുമണവാളൻ, അനിയൻ ബാബ ചേട്ടൻബാബ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജയറാമും പ്രേംകുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ഫുഡ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്.

Advertisements

കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് ‘പട്ടാഭാരാമൻ’. തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നിവയാണ് ഈ ടീമിന്റെ മുൻ ചിത്രങ്ങൾ. ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമ്മജൻ, ദേവൻ, ജനാർദ്ദനൻ, നന്ദു, മാധുരി, പാർവ്വതി നമ്പ്യാർ, അനുമോൾ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെതായി പുറത്തിറങ്ങിയ ‘ഉണ്ണി ഗണപതിയേ’ എന്നാരംഭിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്

Advertisement