ഒടുവിൽ തീരൂമാനമായി, പ്രഭാസ് വിവാഹിതനാകുന്നു, വധു അനുഷ്‌ക അല്ല, മറ്റൊരു യുവതി

60

ബാഹുബലിയുടെ ഇന്ത്യൻ സിനിമ ആരാധകരുടെ മനം കവർന്ന നടൻ പ്രഭാസ് വിവാഹിതനാകുന്നു. അമേരിക്കയിലെ ഇന്ത്യൻ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

Advertisements

എന്നാൽ പെൺകുട്ടിയെ കുറിച്ചോ വിവാഹ തീയ്യതിയെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒരു അഭിമുഖനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക. നേരത്തെ പ്രഭാസും താര സുന്ദരി അനുഷ്‌ക ഷെട്ടിയും തമ്മിൽ പ്രണയത്തിലാണെന്നും വിവാം ഉടൻ ഉണ്ടാകുമെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിൽ ഇവരുടെ ചില സ്വകാര്യ ചടങ്ങുകളിൽ ഒന്നിച്ചു പങ്കെടുക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ഗോസിപ്പ് കോളങ്ങളിൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ പ്രഭാസും അനുഷ്‌കയും അതെല്ലാം നിഷേധിച്ചിരുന്നു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് തങ്ങളെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും ആരാധകർ ഇവരെ പിൻതുടരുന്ന കാഴ്ചയാണുണ്ടായത്. പ്രഭാസിന്റെ പിറന്നാളിന് ഭാവി വധുവിനെ കുറിച്ച് സൂചനകൾ ലഭിക്കുമെന്ന് കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ അനുഷ്‌ക പ്രഭാസിനു പിറന്നാളാശംസകൾ നേർന്നതോടെ ആ നിരാശ ആരാധകർക്കിടയിൽ വീണ്ടുമൊരു പ്രത്യാശയിലേക്ക് വഴിമാറി.

ഉടൻ തന്നെ പ്രഭാസിന്റെ വിവാഹമുണ്ടാകുമെന്ന വിവരമാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുബാംഗങ്ങളിൽ നിന്നും ലഭിക്കുന്നത്. വധു ആരാണ് എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും പ്രഭാസിന്റെ ഭാഗത്തു നിന്ന് ഉത്തരം കിട്ടിയിട്ടില്ല. അനുഷ്‌ക പ്രഭാസ് താരജോടികൾ തമ്മിൽ ഒന്നിക്കണമെന്നു തന്നെയാണ് ആരാധകർ ഇപ്പോഴും ആഗ്രഹിക്കുന്നത്.

Advertisement