ആ മലയാള സിനിമയുടെ വയനാട്ടിലെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ മുതൽ അത് തുടങ്ങി, അങ്ങനെ മൊട്ട രാജേന്ദ്രനായി; വെളിപ്പെടുത്തൽ വീഡിയോ

214

മൊട്ട രാജേന്ദ്രൻ എന്ന വില്ലൻ തെന്നിന്ത്യൻ സിനിമ ആരാധകർക്ക് ഏറെ പ്രിയങ്കരനാണ്. ഒരു മുടി പോലും ഇല്ലാത്ത അദ്ദേഹത്തിന്റെ മൊട്ടത്തല തന്നെയാണ് സിനിമയിൽ രാജേന്ദ്രന് മേൽവിലാസം നേടിക്കൊടുത്തത്. തൊണ്ണൂറുകൾ മുതൽ സിനിമ രംഗത്തുള്ള അദ്ദേഹം മൊട്ട രാജേന്ദ്രനായി മാറിയത് ഒരു മലയാളം സിനിമയിലെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ്.

അതിനെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. തനിക്ക് നിറയെ മുടിയുണ്ടായിരുന്നെന്നും വയനാട്ടിൽ നടന്ന ഒരു ഷൂട്ടിന് ശേഷമാണ് തലയിലെ മുടിയെല്ലാം പോവാൻ തുടങ്ങിയതെന്നുമാണ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

Advertisements

നിറയെ മുടിയുണ്ടായിരുന്നു. ചീപ്പു കൊണ്ട് ചീകി മിനുക്കി വെയ്ക്കുമായിരുന്നു. ഒരു മലയാള സിനിമയ്ക്കു വേണ്ടി വയനാട്ടിൽ പോയിരുന്നു. ഒരു പത്തടി ഉയരത്തിൽ നിന്നും വെള്ളത്തിലേയ്ക്ക് വീഴണം. അതായിരുന്നു രംഗം. എന്തു തരം വെള്ളമാണെന്നറിയില്ല. നടൻ ഇടിക്കുമ്പോഴാണ് വീഴേണ്ടത്.

ആ നാട്ടുകാർ പറയുന്നുണ്ടായിരുന്നു, അത് മോശം വെളളമാണെന്നും നിറയെ കെമിക്കൽ നിറഞ്ഞ് മലിനമാണെന്നും അടുത്തുള്ള ഫാക്ടറിയിൽ നിന്നും വന്നതാണെന്നുമൊക്കെ അവർ പറഞ്ഞുകൊണ്ടിരുന്നു. വലിയ നടൻമാർക്ക് അപ്പോൾ തന്നെ മേലെല്ലാം കഴുകി വൃത്തിയാക്കാൻ സൗകര്യമുണ്ട്. നമുക്കതില്ല.

ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ തലയിൽ ചെറിയൊരു മുറിവുണ്ടായി. പിന്നീട് മുഴുവനായും ബാധിച്ചു. അങ്ങനെ മൊട്ട രാജേന്ദ്രൻ എന്ന പേരിലെത്തി നിൽക്കുംവരെയായി’ മൊട്ട രാജേന്ദ്രൻ പറഞ്ഞു.
ആദ്യമെല്ലാം മുടിയില്ലാതെ, കണ്ണാടിയിൽ നോക്കുമ്പോൾ വളരെ സങ്കടപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തലയിൽ തുണിയെല്ലാം കെട്ടിവെച്ചായിരുന്നു പിന്നീടും ഫൈറ്റ് സീനുകൾ ചെയ്തിരുന്നത്.

സംവിധായകൻ ബാല സാറാണ് അവസരങ്ങൾ തന്ന് കരകയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില്ലനായി സിനിമയിൽ എത്തിയ മൊട്ട രാജേന്ദ്രൻ ഇപ്പോൾ കോമഡി അവതരിപ്പിച്ചും കയ്യടി വാങ്ങുകയാണ്. തമിഴിലും മലയാളത്തിലും മാത്രമല്ല കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായി ദളപതി വിജയ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് മൊട്ട രാജേന്ദ്രൻ.

Advertisement