അമ്മ നടിയാണെങ്കിലും മൂത്രം ഒഴിക്കണമല്ലോ, നായകനും നായികയ്ക്കും മാത്രമല്ലല്ലോ ഈ ആവശ്യങ്ങൾ: പൊട്ടിത്തെറിച്ച് മാല പാർവ്വതി

77

കഴിഞ്ഞ ദിവസം സിനിമ സെറ്റിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ നടി മാല പാര്‍വതി തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലും ഉണ്ടായിരുന്നില്ലെന്നും അത് ചോദിച്ചപ്പോള്‍ വളരെ മോശം മറുപടിയാണ് ലഭിച്ചത് എന്നുമായിരുന്നു താരം പറഞ്ഞത്.

തുടര്‍ന്ന് അമ്മ നടി കാരവന്‍ ചോദിച്ചു എന്ന ആരോപണവുമായി നിര്‍മാതാവിന്റെ കാഷ്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് മാല പാര്‍വതി. മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു എന്നാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം പറയുന്നത്.

Advertisements

ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. സെറ്റില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ തന്റെ സ്വന്തം കാശിന് കാരവന്‍ എടുത്തെന്നാണ് മാല പാര്‍വതി പറയുന്നത്. നായകനും നായികയ്ക്കും മാത്രമല്ല അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ എന്നാണ് താരം ചോദിക്കുന്നത്. ബില്ലിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

മാല പാര്‍വതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

Happy sardar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു.

എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? Sanjay Pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

Advertisement