സിനിമ ചെയ്യാമെന്ന് ഏറ്റ നിവിൻ ഞാൻ അയക്കുന്ന മെസേജിന് പോലും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറി: തന്നോട് നിവിൻ പോളി ചെയ്തതിനെ പറ്റി ബാലചന്ദ്ര മേനോൻ

20604

ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്ര തന്നെ ആയിരുന്നു ബാലചന്ദ്ര മേനോൻ എന്ന കലാകാരൻ. ഒരേ സമയം നായകനായും സംവിധായകനായും അദ്ദേഹം മലയാള സിനിമയെ ഞെട്ടിച്ചിരുന്നു. കുടുംബ പശ്ചാത്തലത്തിൽ സരസമായ നർമ്മത്തിൽ ചാലിച്ച് ജീവിതഗന്ധിയായ സിനിമകൾ ആയിരുന്നു അദ്ദേഹം ഒരുക്കിയതിൽ ഏറെയും.

തെന്നിന്ത്യൻ സിനിമയിൽ തന്നെ സൂപ്പർ നടികളായി മാറിയ ഒരു പിടി നായികമാരേയും അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചിരുന്നു. ശോഭന, പാർവ്വതി, ആനി, നന്ദിനി, തുടങ്ങിയവരെല്ലാം ബാലചന്ദ്രമേനോന്റെ കണ്ടെത്തലുകൾ ആയിരുന്നു.

Advertisements

ഇപ്പോൾ സംവിധാന രംഗത്ത് അത്ര സജീവമല്ലാത്ത അദ്ദേഹം അഭിനയരംഗത്ത് നിറ സാന്നിധ്യമാണ്. സ്വഭാവ നടനായും അച്ഛൻ വേഷത്തിലും ഒക്കെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. അതേ സമയം മലയാളത്തിലെ പുതു തലമുറയിൽപ്പെട്ട സൂപ്പർ താരങ്ങളെ വച്ച് ഇതുരെ അദ്ദേഹം സിനിമ ചെയ്തിട്ടില്ല.

Also read
കടുത്ത പനിയും ശരീര വേദനയും വകവെയ്ക്കാതെയാണ് ലാലേട്ടൻ ആ നൃത്തം ചെയ്തത്: മോഹൻലാലിന്റെ ആ സൂപ്പർഹിറ്റ് ഗാനത്തെ കുറിച്ച് പ്രസന്ന മാസ്റ്റർ

എന്നാൽ യുവതാരം നിവിൻ പോളി നായകനായ ഒരു സിനിമ താൻ പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ അത് നടക്കാതെ പോയെന്നും തുറന്നു പറയുകയാണ് ബാലചന്ദ്ര മേനോൻ ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാലചന്ദ്ര മേനോന്റെ തുറന്നു പറച്ചിൽ.

പുതിയ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ നിവിൻ പോളി ചെയ്യാമെന്ന് ഒക്കെ പറഞ്ഞതാണെന്നും പിന്നീട് അതിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ നിവിൻ പോളിയുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ നിവിൻ ഒഴിഞ്ഞു മാറി. പുതിയ തലമുറയ്‌ക്കൊപ്പം സിനിമ ചെയ്യാൻ എനിക്കും ഇഷ്ടമാണ്. അവർ ഒരു സിനിമയിൽ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കിലേക്ക് പോകുന്നത് കൊണ്ടാകും അങ്ങനെ സംഭവിക്കുന്നത്.

എനിക്ക് ഏതായാലും യു ആർ ഇൻ ദി ക്യൂ എന്ന് കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരാളാണ്. ഫോണിൽ പോലും അങ്ങനെ കേൾക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിൻ, ഞാൻ അയക്കുന്ന മെസേജിനു ഒന്നും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറിയതായി തോന്നിയപ്പോഴാണ് ഞാൻ എന്നാലും ശരത് എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചത്.

Also read
കങ്കണയുമായുള്ള അജയ് ദേവ്ഗണിന്റെ ബന്ധം അറിഞ്ഞ് വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങി കാജോൾ, വിവാഹിതനെ പ്രണയിച്ചത് തെറ്റായി പോയെന്ന് കങ്കണ

നിവിൻ പോളി ഇല്ലാതെ വന്നപ്പോൾ പെട്ടെന്ന് ചെയ്ത സിനിമയാണ് എന്നാലും ശരത്. പുതിയ നടന്മാർ ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കിൽപ്പെട്ടു പോയതാകാം നിവിൻ പോളിയും എന്ന് ബാലചന്ദ്രൻ മേനോൻ പറയുന്നു.

Advertisement