ട്വെൽത് മാനിന് 35 കോടി ബ്രോ ഡാഡിക്ക് 28 കോടി: ചിത്രീകരണം പോലും തുടങ്ങും മുമ്പ് തീവീല, ഒടിടിയിലും രാജാവായി ലാലേട്ടൻ

125

ലോക്ഡൗണിൽ തിയ്യറ്ററുകൾ അടഞ്ഞു കിടിക്കുന്നതടോ ഇപ്പോൾ സിനിമകൾ കൂടുതലും ഒടിടി റിലീസ് ആയിട്ടാണ് എത്തുന്നത്. ഇതിനോടകം മലയാളത്തിലെ ഒട്ടേറെ ചിത്രങ്ങൾ ഒടിടി റിലീസ് ആയി എത്തി കഴിഞ്ഞു. അവ കൂടാതെ ഒരുപിടി വമ്പൻ മലയാള ചിത്രങ്ങളടക്കം ഒടിടി റിലീസ് നോക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

തീയേറ്ററുകളിൽ റിലീസ് ചെയ്തിട്ടും ഒരു മാസത്തിനകം തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ എത്തിയിരുന്നു. ദളപതി വിജയിയുടെ മാസ്റ്ററും മെഗാസ്റ്റാർ മമ്മൂട്ടിയുടെ വൺ, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളും അത്തരത്തിൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ച് ദിവസങ്ങൾക്കകം ഒടിടി റിലീസ് ചെയ്തിരുന്നു.

Advertisements

ഇപ്പോളിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളായ ട്വെൽത് മാൻ, ബ്രോ ഡാഡി എന്നീ സിനിമകൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളിൽ വില ഇട്ടു എന്നാണ് കേൾക്കുന്നത്.
മോഹൻലാലിന്റെ ട്വെൽത് മാൻ ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ല. ബ്രോ ഡാഡി ആകട്ടെ ചിത്രീകരണം പാതിവഴിയിൽ എത്തിയതേയുള്ളൂ.

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

വൻ താരനിര ഉള്ളതിനാൽ തന്നെ രണ്ട് ചിത്രങ്ങൾക്കും വൻ തുക മുടക്കുവാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തയ്യാറാണ്. ട്വെൽത് മാനിന് 35 കോടിയും ബ്രോ ഡാഡിക്ക് 28 കോടിയും വിലയിട്ടു എന്നാണ് കേൾക്കുന്നത്.
നേരത്തെ മോഹൻലാലിന്റെ ദൃശ്യം രണ്ടിന് 30 കോടിയിൽ അധികം രൂപ ആമസോൺ നൽകിയിരുന്നു.

ഒരു കോടി മുതൽ മുടക്കി നിർമ്മിച്ച ഫഹദ് ഫാസിൽ ചിത്രം സിയൂ സൂണിന് എട്ടു കോടിയോളം രൂപയാണ് ആമസോൺ പ്രൈം നൽകിയത്. ഒടിടി റിലീസ് ലക്ഷ്യംവെച്ച് നിർമിച്ച ജോജിയും മികച്ച വിജയം നേടി. 15 കോടിയിലധികം രൂപയ്ക്ക് ആണത്രേ ചിത്രം വിറ്റുപോയത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ മാത്രം റിലീസ് ചെയ്യാനായി അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വിവരം.

അതേ സമയം നേരിട്ട് ഒടിടി റിലീസ് ചെയ്തതിൽ ഏറ്റവും വലിയ തുക നേടിയ മലയാള ചിത്രം മോഹൻലാൽ നായകനായ ദൃശ്യം 2 ആണ്. മുപ്പതു കോടി രൂപയാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ, ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആ റെക്കോർഡ് തകർക്കുന്ന ഒടിടി റൈറ്റ്‌സ് ആണ് മോഹൻലാൽ ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന 12ത് മാൻ എന്ന ത്രില്ലർ സിനിമയ്ക്കു ലഭിച്ചിരിക്കുന്ന ഓഫർ.

അത് കൂടാതെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന കോമഡി ചിത്രമായ ബ്രോ ഡാഡിക്കു ലഭിച്ചിരിക്കുന്നത് 28 കോടി രൂപയുടെ ഓഫർ ആണെന്നും സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും ഒടിടി റിലീസ് ആണ് പരിഗണിക്കുന്നത് എങ്കിൽ മലയാളത്തിലെ ഏറ്റവും കൂടുതൽ ഒടിടി റൈറ്റ്‌സ് ലഭിച്ച ചിത്രങ്ങളിൽ ആദ്യ മൂന്നു സ്ഥാനവും മോഹൻലാൽ ചിത്രങ്ങൾ കയ്യടക്കും.

Also Read
സിനിമ ചെയ്യാമെന്ന് ഏറ്റ നിവിൻ ഞാൻ അയക്കുന്ന മെസേജിന് പോലും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറി: തന്നോട് നിവിൻ പോളി ചെയ്തതിനെ പറ്റി ബാലചന്ദ്ര മേനോൻ

ഒടിടി റൈറ്റ്‌സ് ലഭിക്കുന്നതിലും താരമൂല്യം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. നിലവിൽ മലയാളത്തിൽ നിന്ന് മോഹൻലാൽ, ഫഹദ് ഫാസിൽ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഒടിടി ഓഫറുകൾ ലഭിക്കുന്നത്. ഇവർ രണ്ടു പേർക്കും കേരളത്തിന് പുറത്തും, പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഉള്ള വമ്പൻ ജനപ്രീതിയും സ്വാധീനവുമാണ് ഈ വലിയ ഓഫറുകൾ ലഭിക്കാനുള്ള കാരണം.

ഫഹദ് ഫാസിൽ നായകനായ നാല് ചിത്രങ്ങൾ ഇതിനോടകം ഒടിടി റിലീസ് ആയി വന്നു കഴിഞ്ഞു. അതിൽ തന്നെ മാലിക് എന്ന ഫഹദ് ചിത്രം ഇരുപത്തിരണ്ടു കോടിയോളം രൂപയുടെ വരുമാനം ആണ് ആകെ നേടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.

Advertisement