ഒരു ദിവസം രാവിലെ നേരേ വണ്ടിയിൽ കയറ്റി കൊണ്ടുപോയി, ചോദ്യവുമില്ല, പറച്ചിലുമില്ല: ജിപിക്ക് ഒപ്പമുള്ള യാത്രകളെ കുറിച്ച് പൂജിത മേനോൻ

354

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നടിയാണ് പൂജിത മേനോൻ. സണ്ണി വെയിൻ നായകനായ നീ കോ ഞാൻ ചാ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

നീ കോ ഞാൻ ചായുടെ വൻ വിജയത്തിന് പിന്നാലെ നിരവധി സിനിമകളിൽ പൂജിത വേഷമിട്ടു. ഇപ്പോൾ മിനിസ്‌ക്രീനിലും തിളങ്ങുകയാണ് നടി. എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പ രയിലും നടി അഭിനയിക്കുന്നുണ്ട്. അതേ സമയും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയ്ക്ക് ഒപ്പമുള്ള യാത്രാ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൂജിത ഇപ്പോൾ.

Advertisements

Also Read
സിനിമ ചെയ്യാമെന്ന് ഏറ്റ നിവിൻ ഞാൻ അയക്കുന്ന മെസേജിന് പോലും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറി: തന്നോട് നിവിൻ പോളി ചെയ്തതിനെ പറ്റി ബാലചന്ദ്ര മേനോൻ

ഒരു ചോദ്യവുമില്ല, പറച്ചിലുമില്ല ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് ജിപി തന്നെ നേരേ വണ്ടിയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു എന്നാണ് പൂജിത ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ജിപിയുടെ കൂടെയുള്ള യാത്ര എപ്പോഴും ഭയങ്കര രസമാണ്. ഒരു ദിവസം രാവിലെ സുഹൃത്തുക്കളുമായി വന്ന് നേരേ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. എവിടെയാണെന്ന് പറച്ചിലൊന്നുമില്ല. എല്ലാം സർപ്രൈസ് ആയിരുന്നു. മൈക്കിൾ ഷൂമാക്കറെ പോലെയായിരുന്നു വണ്ടി ഓടിച്ചത്. 5 മണിക്കു മുൻപ് ചെക്ക്പോസ്റ്റ് കടക്കണമെന്നു പറഞ്ഞായിരുന്നു വണ്ടിയോടിക്കൽ.

Also Read
അമൃതയും ബാലയും പിരിയാൻ കാരണക്കാരനായത് ബ ലാ ൽ സം ഗ വീരൻ വിജയ് ബാബു, അമൃതയും വിജയ് ബാബുവും ലിവിങ് ടുഗദറിലും കഴിഞ്ഞിരുന്നതായി വിവരം

നേരേ പോയത് നെല്ലിയാമ്പതിയിലേക്കായിരുന്നു. ട്രക്കിംഗ് നടത്തി നേരെ മുകളിൽ പോയി. അവിടെ ചെന്ന് യോഗ ചെയ്ത് എടുത്ത വീഡിയോയാണ് യോഗ ഡേയ്ക്ക് സോഷ്യൽ മീഡിയയിൽ ഇട്ടത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് അതൊക്കെ. സിനിമയിൽ അവസരങ്ങൾ വർദ്ധിച്ചാലും പ്ലാൻ ചെയ്തതും അല്ലാത്തതുമായ യാത്രകൾ തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും എന്നും താരം പറയുന്നു.

Advertisement