പിറന്നാളിന് യുവ കൃഷ്ണയ്ക്ക് അടിപൊളി സമ്മാനം നൽകി മൃദുല വിജയ്, സമ്മാനത്തിന്റെ വില കണ്ട് കണ്ണുതള്ളി ആരാധകർ

88

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ യുവകൃഷ്ണയും നടി മൃദുല വിജയിയും. ഇക്കഴിഞ്ഞ ജൂലൈ 8 ന് ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. പ്രശസ്ത നടി രേഖാ രതീഷ് ആയിരുന്നു ഇരുവരേയും ഒന്നിപ്പിച്ചത്.

മിനിസ്‌ക്രീനിലെ മിന്നുന്ന താരങ്ങൾ ആണെങ്കിലും യുവയും മൃദുലയും ഇതുവരേയും ഒന്നിച്ചഭിനയിച്ചിട്ടില്ല. സീകേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലിലാണ് നർത്തികി കൂടിയായ മൃദുല വിജയ് ഇപ്പോൾ അഭിനയിക്കുന്നത്.

Advertisements

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

അതേ സമയം മഴവിൽ മനോരയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലാണ് മെൻഡലിസ്റ്റ് കൂടിയായ യുവ കൃഷ്ണ അഭിനയിക്കുന്നത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതിനാൽ ലളിതമായി രീതിയാണ് വിവാഹം നടത്തിയത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നില്ല. നടി രേഖയാണ് ഇരുവരുടെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത്.

സിമ്പിൾ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്. സ്വർണനൂലുകൾ കൊണ്ട് തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാർത്തുന്നതും ബ്ലൗസിൽ ചേർത്തിരുന്നു. കല്യാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേർ മാത്രമായിരുന്നു പങ്കെടുത്തത്.

ഇപ്പോൾ പിറന്നാൾ ദിനത്തിൽ യുവയ്ക്ക് സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മൃദുല വിജയ്. ഒരു വാച്ചാണ് നടി തന്റെ പ്രിയതമന് നൽകിയത്. ബ്ളാക്ക് ആൻഡ് ബ്ലൂ കളറിലുള്ള ഫോസിൽ ബ്രാൻഡിന്റെ ഒരു അടിപൊളി വാച്ച് ആണ് മൃദുല യുവയ്ക്ക് ജന്മദിനത്തിന് സമ്മാനമായി നൽകിയത്.

Also Read
സിനിമ ചെയ്യാമെന്ന് ഏറ്റ നിവിൻ ഞാൻ അയക്കുന്ന മെസേജിന് പോലും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറി: തന്നോട് നിവിൻ പോളി ചെയ്തതിനെ പറ്റി ബാലചന്ദ്ര മേനോൻ

ഇത് കയ്യിൽ അണിഞ്ഞ ചിത്രങ്ങൾ യുവ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വാച്ചിന്റെ വിലയാണ് ആരാധകർ തിരഞ്ഞത്. വില അറിഞ്ഞതും ഞെട്ടിയിരിക്കുകയാണ് ഏവരും. ഏകദേശം 122.34 ഡോളർ ആണ് വാച്ചിന്റെ വിലയെന്നാണ് ഗൂഗിൾ പറയുന്നത്.

Advertisement