ഷാരൂഖ് ഖാനെ വിവാഹം കഴിക്കാമായിരുന്നില്ലേ? കിടിലൻ മറുപടിയുമായി കാജോൾ, കൈയ്യടിച്ച് ആരാധകർ

3383

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരങ്ങളാണ് കിങ് ഖാൻ ഷാരൂഖ് ഖാനും താര സുന്ദരി കാജോളും. അതേ സമയം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഇന്നും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡി കൂടിയാണ് ഷാരൂഖ് ഖാനും കജോളും.

സൂപ്പർഹിറ്റായിരുന്ന ബാസീഗർ എന്ന ചിത്രത്തിൽ ഒരുമിച്ച ഷാരൂഖും കാജോളും തൊട്ടടുത്ത സിനിമയായ ദിൽവാലേ ദുൽഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യൻ സിനിമയിലെ ഐക്കോണിക് ജോഡിയായി മാറുകയായിരുന്നു. ഇന്നും സ്‌ക്രീനിലെ ഏതൊരു ജോഡിയും വിലയിരുത്തപ്പെടുന്നത് ഷാരൂഖിനേയും കജോളിനേയും താരതമ്യം ചെയ്താണ്.

Advertisements

അതേ സമയം സ്‌ക്രീനിലെ ഈ മിന്നും ജോഡി ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാ മേഖലയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാൻ ആണെന്ന് പലവട്ടം കാജോൾ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ കാജോളുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ഷാരൂഖും വാചാലനായിട്ടുണ്ട്.

Also Read
ട്വെൽത് മാനിന് 35 കോടി ബ്രോ ഡാഡിക്ക് 28 കോടി: ചിത്രീകരണം പോലും തുടങ്ങും മുമ്പ് തീവീല, ഒടിടിയിലും രാജാവായി ലാലേട്ടൻ

ആഗസ്റ്റ് അഞ്ച് കാജോളാണിന്റെ ജന്മദിനാണ്. തങ്ങളുടെ പ്രിയ നായികയ്ക്ക് ആരാധകർ ആശംസകൾ നേരുകയാണ്. ഈ സാഹചര്യത്തിൽ ഇവരുടെ സൗഹൃദവും ചർച്ചയായി മാറിയിരിക്കുകയാണ്. മുൻപ് ഒരിക്കൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ആസ്‌ക്ക് മി എനിത്തിംഗ് സെഷനിലൂടെ കജോൾ മറുപടി നൽകിയിരുന്നു.

ഷാരൂഖ് ഖാനെക്കുറിച്ചായിരുന്നു പലർക്കും ചോദിക്കാനുണ്ടായിരുന്നത്. രസകരമായ ഒരുപാട് ചോദ്യങ്ങൾ ആരാധകർക്ക് ചോദിക്കാനുണ്ട്. ചിലർ അതിരുകടന്ന് ഷാരൂഖിനെ കല്യാണം കഴിക്കാത്തതിനെക്കുറിച്ച് വരെ ചോദിക്കുന്നുണ്ട്. അജയ് ദേവ്ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഷാരൂഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നുവോ എന്നായിരുന്നു ഒരാൾക്ക് ചോദിക്കാനുണ്ടായിരുന്നത്.

ഇതിന് കാജോൾ നൽകിയ മറുപടി, പ്രെപ്പോസ് ചെയ്യേണ്ടത് പുരുഷൻ ആണെന്നല്ലേ എന്നായിരുന്നു. സഹ നടൻ എന്ന നിലയിൽ ഷാരൂഖിനേയും അജയ് ദേവ്ഗണിനേയും തിരഞ്ഞെടുക്കാനായിരുന്നു മറ്റൊരാൾക്ക് ചോദിക്കാനുണ്ടായിരുന്നത്. സാഹചര്യം അനുസരിച്ചിരിക്കും എന്നായിരുന്നു ഇതിന് കാജോൾ നൽകിയ ഉത്തരം.

ഷാരൂഖുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൽ ജീവിതകാലത്തേക്കുള്ള സുഹൃത്ത് എന്നായിരുന്നു കാജോൾ നൽകിയ മറുപടി. ഷാരൂഖ് ഖാനെ ഒരു വാക്കിൽ വിശേഷിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് കജോൾ നൽകിയ മറുപടി ഐക്കോണിക് എന്നായിരുന്നു.

Also Read
ലാലേട്ടൻ പറഞ്ഞത് ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിക്കാൻ, പക്ഷേ പ്രണവ് സമ്മതിച്ചില്ല: പ്രണവിന്റെ സൂപ്പർ ആക്ഷൻ രംഗങ്ങളെ കുറിച്ച് സംവിധായകൻ

അതേ സമയം ബോളിവുഡിലെ ഏറ്റവും ഐക്കോണിക് ആയ ജോഡികളിലൊന്നാണ് ഷാരൂഖും കാജോളും. ഇരുവരും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയം നേടിയ സിനിമയാണ്. പിന്നീട് കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Advertisement