എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിണക്കവും ഇണക്കവും, മമ്മൂട്ടിയെ കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ച് ശ്രീവിദ്യ മുല്ലശ്ശേരി

142

അഭിനയ രംഗത്ത് 50 വഷങ്ങൾ പിന്നീട്ട് ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാർ ആയി തിളങ്ങി നിൽക്കുകയാണ് മലയാളത്തിന്റെ അഭിനയ കുലപതി മമ്മൂട്ടി. ഒട്ടനേകം സിനിമകളിലൂടെ മികച്ച അഭിനയ വൈഭവത്തിലൂടെ സിനിമ ലോകത്തെ താര രാജാവായി മാറുകായിരുന്നു അദ്ദേഹം.

എഴുപതുകളും ഇരുപതുകൾ ആക്കി മാറ്റുന്ന ഈ അതുല്യ പ്രതിഭ ഇതിനോടകം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷയിൽ അഭിനയിച്ചു കഴിഞ്ഞു. ദേശിയ അവാർഡുകളും കേരള സ്റ്റേറ്റ് ഫിലിം അവാർഡുകളും പത്മശ്രീയും അടക്കി തനിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി.

Advertisements

അദ്ദേഹത്തിന്റേതായി തിയ്യറ്ററുകളിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ ഭീഷ്മ പർവ്വം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്. പ്രായത്തെ കവിഞ്ഞുള്ള ആക്ഷൻ ചിത്രമായിരുന്നു ഭീഷ്മ പർവ്വം. മമ്മുട്ടിയുടെ ഓരോ രൂപ പകർച്ചയും കാണുവാൻ ആരാധകർ ആകാംഷയോടെ ആണ് കാത്തിരിക്കാറ്.

Also Read
പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിരുന്നു, ഞാൻ കുട്ടിയാണ് എന്നെ കൊണ്ടു നടക്കാനും നല്ല ബുദ്ധിമുട്ടാണ്: ഹനാൻ പറയുന്നു

അതേ സമയം അഭിനേത്രി, മോഡൽ, യു ട്യൂബർ, സിംഗർ എങ്ങനെ ഒട്ടനേകം മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്‌ളവേഴ്‌സ് ടിവി യിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ജനങ്ങൾക്ക് സുപരിചിതയായി മാറിയത്.

ക്യാമ്പസ് ഡയറി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു വാർത്തയാണ്.

ശ്രീവിദ്യ തന്നെയാണ് ഈ വീഡിയോ തന്റൈ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ആണ് ശ്രീവിദ്യ മമ്മൂട്ടിയെ കണ്ടുമുട്ടുന്നത്. വീട്ടിൽ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പം കൊടുക്കാൻ മമ്മൂട്ടിയുടെ അരികിലേക്ക് എത്തുന്നതും പിന്നീട് രണ്ടാളും ഒരുമിച്ച് സെൽഫി എടുക്കുന്നതും ഈ വീഡിയോ കാണാം.

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിണക്കം ഇതായിരുന്നു, ഇണക്കവും എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസർഗോഡ് തന്റെ നാട്ടിലെ ഫാൻസ് അസോസിയേഷൻ മെമ്പർ ആണെന്നും ശ്രീവിദ്യ മുമ്പ് പറഞ്ഞിരുന്നു.

Also Read
സാരിയണിഞ്ഞ് സുന്ദരിയായി റെബേക്ക, പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരം, സന്തോഷത്തോടെ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോഴിതാ മമ്മൂട്ടിയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് താരം. ഇതിനേടകം തന്നെ ശ്രീവിദ്യയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയിക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

Advertisement