സാരിയണിഞ്ഞ് സുന്ദരിയായി റെബേക്ക, പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരം, സന്തോഷത്തോടെ ഏറ്റെടുത്ത് ആരാധകര്‍

69

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരി മാന്‍ എന്ന പ്രേക്ഷക പ്രിയ സീരിയലിലൂടെയാണ് റബേക്ക സീരിയല്‍ പ്രേമികള്‍ക്ക് മുന്നിലെത്തിയത്. ഈ പരമ്പരയില്‍ കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു റെബേക്ക അവതരിപ്പിച്ചത്.

Advertisements

റേറ്റിംഗില്‍ മുന്നില്‍ ആയിരുന്ന കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ റെബേക്കയെ മലയാളികള്‍ ഹൃദയത്തിലേറ്റി. ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന പരമ്പര ആയിരുന്നു കസ്തൂരിമാന്‍. ഇതില്‍ റെബേക്കയുടെ നായകനായി അഭിനയിച്ചത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്.

Also Read: കാക്ക, കറുമ്പി, നിറത്തിന്റെ പേരില്‍ കേട്ട കളിയാക്കലുകള്‍ മനസ്സിനെ തളര്‍ത്തി, ശരീരം വെളുപ്പിക്കാനുള്ള അമ്മയുടെ ശ്രമവും പരാജയപ്പെട്ടു, ജീവതത്തില്‍ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് അസിയ ഷാഫി

ശ്രീറാം അഭിനയിച്ച ജീവ എന്ന കഥാപാത്രവും കാവ്യയും തമ്മിലുള്ള പ്രണയ രംഗങ്ങളെല്ലാം പ്രേക്ഷകരെ സീരിയലിലേക്ക് കൂടുതല്‍ അടുപ്പിച്ചു. പരമ്പരയിലെ ജീവയുടെയും കാവ്യയുടെയും കെമിസ്ട്രി കണ്ട് ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാകുമോയെന്നും വിവാഹം കഴിക്കുമെന്നും പലരും കരുതിയിരുന്നു.

എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു മറ്റൊരാളുമായി റെബേക്കയുടെ വിവാഹ നിശ്ചയം. സീരിയലിന്റെ അവസാനമായപ്പോഴേക്കുമായിരുന്നു ഇത്. പിന്നീട് വിവാഹവും കഴിഞ്ഞു. സീരിയയില്‍ മാത്രമല്ല സോഷ്യല്‍മീഡിയയിലും സജീവമാണ് റെബേക്ക സന്തോഷ്.

തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്‌റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും താരം അറിയിക്കാറുണ്ട്. ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട് താരം. ഭര്‍ത്താവുമൊത്തുള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം നടി പങ്കുവെച്ചിരുന്നു. ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഇത് സ്വീകരിച്ചത്.

ഇപ്പോഴിതാ റെബേക്ക സന്തോഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സാരി ലുക്കിലുള്ള ഫോട്ടോകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സെറ്റ് സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞ് നാടന്‍ ലുക്കിലുള്ള ചിത്രമാണിത്. നാടന്‍ ലുക്കാണ് അല്ലെങ്കിലും താരത്തിന് ഇണങ്ങുന്ന വസ്ത്രമെന്ന് പലപ്പോഴും ആരാധകര്‍ കമന്റിലൂടെ അറിയിക്കാറുമുണ്ട്.

എന്നാല്‍ സാരി മാത്രമല്ല സീരിയലുകളില്‍ ചുരിദാറിലും താരം എത്താറുണ്ട്. നാടന്‍ വേഷങ്ങളിലാണ് അധികവും മിനിസ്‌ക്രീനില്‍ എത്തുന്നത്. എന്നാല്‍ റെബേക്ക മറ്റ് മോഡേണ്‍ വസ്ത്രങ്ങളെല്ലാം തന്നെ ധരിക്കാറുണ്ട്. പക്ഷേ സാരി തന്നെയാണ് നടിക്ക് ഏറെ ഇണങ്ങുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement