കാക്ക, കറുമ്പി, നിറത്തിന്റെ പേരില്‍ കേട്ട കളിയാക്കലുകള്‍ മനസ്സിനെ തളര്‍ത്തി, ശരീരം വെളുപ്പിക്കാനുള്ള അമ്മയുടെ ശ്രമവും പരാജയപ്പെട്ടു, ജീവതത്തില്‍ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് അസിയ ഷാഫി

82

അസിയ ഷാഫി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ആസിയ ഷാഫി തന്റെ ഒരു വ്‌ളോഗറും കൂടിയാണ്. തന്റെ ജീവിത കഥ പറയുന്ന അസിയയുടെ ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ കേട്ട അപവാദങ്ങളെയും കളിയാക്കലുകളെയും കുറിച്ച് അസിയ ജോഷ് ടോക്കിലൂടെ തുറന്നുപറയുന്നു. കറുമ്പി, കാക്ക , സൗന്ദര്യമില്ലാത്തവള്‍, എന്തിനാണ് ഇവളെ നല്ല സ്‌കൂളില്‍ വിടുന്നത്, ആ പൈസ ശേഖരിച്ച് വച്ചോളോ, കല്യാണത്തിന് നല്ലോണം സ്ത്രീധനം കൊടുക്കേണ്ടി വരും എന്നൊക്കെയാണ് താന്‍ കേട്ടിരുന്ന പരിഹാസങ്ങള്‍ എന്ന് അസിയ പറയുന്നു.

Advertisements

കേരളത്തില്‍ ഒരു കറുത്ത നിറമുള്ള പെണ്‍കുട്ടി പിറന്നാലുള്ള അവസ്ഥയെക്കുറിച്ചാണ് തനിക്ക് കൂടുതലും പറയാനുള്ളതെന്ന് അസിയ പറയുന്നു. അമ്മ വെളുത്തിട്ടാണ് അതുകൊണ്ട് എല്ലാവരും ചോദിച്ചു, ഇതെന്താ കുഞ്ഞിന് ഈ നിറം, കൃഷ്ണന്റെ കറുപ്പ് ആണല്ലോ എന്നൊക്കെയെന്നും അവിടം മുതലാണ് ശരിയ്ക്കും തന്റെ ജീവിതം തുടങ്ങുന്നതെന്നും അസിയ പറയുന്നു.

പിന്നീട് തനിക്ക് ഒരു അനിയത്തി ഉണ്ടായി. അവള്‍ക്ക് നല്ല നിറമുണ്ടായിരുന്നു. അപ്പോള്‍ എന്നെ എല്ലാവരും കളിയാക്കാന്‍ തുടങ്ങി, ഞാന്‍ കറുത്തിട്ടായതുകൊണ്ട് എന്നെ ആര്‍ക്കും വേണ്ടെന്ന് പറഞ്ഞു, എല്ലാവര്‍ക്കും അവളെ മതിയെന്ന് പറഞ്ഞു. ഈ കളിയാക്കലുകളൊക്കെ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.- അസിയ കൂട്ടിച്ചേര്‍ത്തു.

Also Read: അനാവശ്യ ചോദ്യങ്ങള്‍ക്ക് മീരയുടെ വായ അടപ്പിച്ച് ചുട്ട മറുപടി ദില്‍ഷയും റിയാസും, കിട്ടേണ്ട മറുപടി കിട്ടിയെന്ന് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

‘അങ്ങനെ ഞാന്‍ എന്നെത്തന്നെ വെറുക്കാന്‍ തുടങ്ങി. ഒട്ടും ആത്മവിശ്വാസം ഇല്ലാതെയും ആത്മാഭിമാനം ഇല്ലാതെയുമാണ് ഞാന്‍ സ്‌കൂളിലേക്ക് പോയി തുടങ്ങിയത്. അതുകൊണ്ട് തന്നെ എനിക്ക് പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.’ അസിയ പറയുന്നു.

‘ബന്ധുക്കളും മറ്റും സഹോദരിയുമായി എന്നെ താരതമ്യം ചെയ്യുന്നതും എനിക്ക് ഭയങ്കരമായി വേദനിപ്പിച്ചു. അത് ഞങ്ങള്‍ സഹോദരിമാര്‍ക്കിടയിലെ അകല്ച്ചയ്ക്കും കാരണമായി. എനിക്ക് ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്, പക്ഷേ സ്‌കൂളില്‍ പരിപാടിക്ക് നിറം കുറവായതിനാല്‍ എന്നെ പിറകിലാണ് നിര്‍ത്തിയത്. അതും മനസ്സിനെ വേദനിപ്പിച്ചു’- അസിയ തുറന്നുപറഞ്ഞു.

’14ാം വയസ്സില്‍് ഞാന്‍ എന്റെ പാരന്റ്‌സിനോട് എനിക്ക് ഇവിടെ നില്‍ക്കേണ്ട, എനിക്ക് മരിച്ചാല്‍ മതി എന്ന് പറഞ്ഞു. അവസാനം ഞാന്‍ ബോഡിങില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു. അച്ഛന്‍ ആദ്യം സമ്മതിച്ചില്ല, അതിനിടെ അമ്മ കടലമാവും തൈരും എല്ലാം ഇട്ട് മുഖത്ത് തേച്ച് പിടിപ്പിച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചു. അത് നടന്നില്ല, അങ്ങനെ കോട്ടയത്തെ ബോര്‍ഡിങ് സ്‌കൂളിലാക്കി.” എന്ന് അസിയ പറയുന്നു.

‘എട്ടിലും ഒന്‍പതിലും തോറ്റ ഞാന്‍ അവിടെ ചേര്‍ന്നത് പത്താം ക്ലാസിലാണ്. ഡിസ്റ്റിങ്ഷനോടെ പാസായി. അതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് മെക്കാനിക്കള്‍ എംനിജിനിയറിങ് പൂര്‍ത്തിയാക്കി. വിവാഹം ചെയ്തു. ഇന്ന് ഒരു കുട്ടിയുടെ അമ്മയാണ്. മാതാപിതാക്കള്‍ ഒരു കുട്ടിയെ എങ്ങനെ വളര്‍ത്തണം എന്ന് മനസ്സിലാക്കിക്കൊടുക്കുന്ന രീതിയില്‍ മകളെ വളര്‍ത്തുകയാണ് ഞാന്‍’- അസിയ പറയുന്നു.

Advertisement