അനാവശ്യ ചോദ്യങ്ങള്‍ക്ക് മീരയുടെ വായ അടപ്പിച്ച് ചുട്ട മറുപടി നല്‍കി ദില്‍ഷയും റിയാസും, കിട്ടേണ്ട മറുപടി കിട്ടിയെന്ന് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

111

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് കോമഡി സ്റ്റാര്‍സ്. കുടകുടാ ചിരിപ്പിക്കുന്ന സ്‌കിറ്റുകള്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് ആസ്വാദകര്‍ ഏറെയാണ്. കോമഡി സ്റ്റാര്‍സിന്റെ കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ അതിഥികളായി എത്തിയിരുന്ന ത് ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളായിരുന്നു.

പരിപാടിയില്‍ കുട്ടി അഖിലും നവീനും, റോബിനും നിമിഷയും ജാസ്മിനും എല്ലാം അതിഥികളായി എത്തി. ഇപ്പോഴിതാ ഏറ്റവും പുതിയതായി കോമഡി സ്റ്റാര്‍സില്‍ അതിഥികളായി എത്തിയത് റിയാസും ദില്‍ഷയും ആണ്. പരിപാടിയുടെ വീഡിയോ വന്നില്ലെങ്കിലും പ്രൊമൊ ആണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

Advertisements

പരിപാടിയുടെ അവതാരക മീരയുടെ ചോദ്യങ്ങള്‍ക്ക് റിയാസും ദില്‍ഷയും നല്‍കിയ കടുത്ത മറുപടി വച്ചുകൊണ്ടാണ് ആരാധകരെ ആവേശത്തിലാഴ്ത്തി വീഡിയോ എത്തിയിരിക്കുന്നത്. പരിപാടിയില്‍ അവതരിപ്പിച്ച സ്‌കിറ്റില്‍ തനിക്ക് തോന്നിയ പോരായ്മകള്‍ റിയാസ് ചൂണ്ടിക്കാട്ടി.

Also Read: ‘ആ പോസ്റ്റിട്ടവനെ വീട്ടില്‍ക്കയറി അടിക്കാന്‍ തോന്നി, അത്രത്തോളം മനസ്സിനെ വേദനിപ്പിച്ചു, അന്ന് ഞാന്‍ കൊടുത്ത മറുപടിയെ ദുല്‍ഖര്‍ വരെ പിന്തുണച്ചു’, ട്രോള്‍ വിഷയത്തില്‍ ഗോകുല്‍ സുരേഷ്

കോമഡിയില്‍ ചില മോശം പദപ്രയോഗങ്ങളും വിശേഷണങ്ങളും എടുക്കുന്നതിനെ റിയാസ് എതിര്‍ത്ത് സംസാരിച്ചു. ‘കോമഡി ചെയ്യുന്നതിനോട് എനിക്ക് കുറേ എതിര്‍ അഭിപ്രായം ഉണ്ട്. ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കിയും നമുക്ക് കോമഡികള്‍ ഉണ്ടാക്കാം’ എന്നാണ് റിയാസ് പറയുന്നത്.

അതിനിടെ മീരയുടെ ഒരു ചോദ്യത്തിന് അസ്സല്‍ മറുപടിയാണ് റിയാസ് നല്‍കുന്നത്. ആ ചോദ്യത്തിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ല എന്നായിരുന്നു റിയാസ് നല്‍കിയ മറുപടി. ദില്‍ഷയും മീരയോട് കടുത്ത രീതിയില്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

ബിഗ് ബോസിലെ പ്രണയത്തെ കുറിച്ചും, റോബിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു മീരയ്ക്ക് ദില്‍ഷയുടെ മറുപടി. ‘ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിച്ചു പോസ്റ്റ് ആക്കിയോ’ എന്ന് മീര ചോദിച്ചപ്പോള്‍, ‘ഞാന്‍ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റ് ആക്കാനോ വിചാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും എനിക്ക് എല്ലായിടത്തും തെളിയിക്കാന്‍ പറ്റില്ല’ എന്നായിരുന്നു മാന്യത വിടാതെ ദില്‍ഷയുടെ പ്രതികരണം.

പരിപാടിയുടെ പ്രോമൊ വീഡിയോ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്ക് മീരയ്ക്ക് അത് കിട്ടേണ്ട മറുപടി തന്നെയാണ് കിട്ടിയതെന്നും മീര അത് അര്‍ഹിക്കുന്നുവെന്നുമൊക്കെയായിരുന്നു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന ജനങ്ങളുടെ കമന്റുകള്‍.

Advertisement