അഭിനയിക്കുന്ന സമയത്ത് അവരുമായിട്ടെല്ലാം നല്ല മത്സരം ഉണ്ടായിരുന്നു, പിന്നീട് അടുപ്പം ഉണ്ടാക്കിയത് ഇങ്ങനെ: ശോഭനയുടെ വെളിപ്പെടുത്തൽ

66

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട താരമാണ് നടി ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള ചലച്ചിത്ര അഭിനയ രംഗത്തേക്ക് എത്തുന്നത്.

ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ തേടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എത്തുകയായിരുന്നു. സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ നായികയായി തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. 1984 മുതൽ 2000 വരെ സിനിമയിൽ സജീവമായിരുന്ന ശോഭന മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബോളിവുഡ്, ഇംഗ്ലീഷ് തുടങ്ങി ഭാഷകളിലും അഭിനയിച്ചിരുന്നു.

Advertisements

പിന്നീട് അഭിനയത്തിന് ഇടവേള കൊടുത്ത നടി നൃത്തത്തിൽ സജീവമാവുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന മടങ്ങി എത്തുകയായിരുന്നു. ചിത്രം വൻ വിജയമായിരുന്നു. ഇപ്പോഴിത ആദ്യകാലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായിരുന്ന മത്സരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

Also Read
നടിയുടെ വിവാഹം കഴിഞ്ഞതോടെ മുടിയൊക്കെ മുറിച്ച് അയാൾ ഒരു തരം ഭ്രാന്തനെ പോലെ ആയി, കാവ്യയെ വിവാഹം കഴിക്കാൻ നടന്ന കടുത്ത ആരാധകൻ!

ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭനയുടെ വെളിപ്പെടുത്തൽ. നടിയുടെ വാക്കുകൾ ഇങ്ങനെ: രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മിൽ നല്ല മത്സരം ഒക്കെയുണ്ടായിരുന്നു. സിനിമയിൽ നിന്ന് പുറത്തു കടന്ന ശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പം ഉണ്ടാകുന്നത്.

ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതർ ഉണ്ടാകും. സുഹാസിനിയാണ് മുൻകൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാർക്കറിയാം. തമാശയ്ക്ക്കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോർ എവർ എന്നുപറയുന്നത് രേവതിയാണ്. ഒരുപാട് വർഷങ്ങളായുള്ള സൗഹൃദം. ഞങ്ങൾ തമ്മിൽ എപ്പോഴും സംസാരിക്കുകയൊന്നുമില്ല.

എന്നെപ്പോലെ അവർക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്. സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്‌കൂളിലും കോളേജിലും പോകുമ്പോൾ, ഞാൻ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം. കഴിവുള്ള സംവിധായകർ, താരങ്ങൾ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്.

ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മൾ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു എന്നും ശോഭന പറയുന്നു.

അതേ സമയം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ കുറിച്ചും ശോഭന പറയുന്നുണ്ട്. മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച് ചോദിച്ചപ്പോഴാണ് മഞ്ജുവിന്റെ പേര് വെളിപ്പെടുത്തിയത്. ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്നായിരുന്നു ശോഭനയുടെ മറുപടി. നല്ല, ശക്തമായ കുറേ കഥാപാത്രങ്ങൾ മഞ്ജുവിന് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും ശോഭന പറയുന്നു.

Also Read
മോൻസൻ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നെന്നും പറഞ്ഞ് തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാൻ ക്യാംപെയ്ൻ, അക്കൂട്ടത്തിൽ ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും : ശ്രദ്ധ നേടി ലക്ഷ്മി പ്രിയയുടെ കുറിപ്പ്

Advertisement