Home Entertainment Celebrities

വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ചെങ്ങന്നൂർക്കാരി; പാടാത്ത പൈങ്കിളിയിലെ ‘തനൂജ’ സൗമ്യയുടെ വിശേഷങ്ങൾ ഇങ്ങനെ

11317

ഒട്ടനവധി ഹിറ്റ് സീരിയലുകൽ മലയാളികളുടെ പൂമുഖത്ത് എത്തിച്ചിട്ടുള്ള ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിച്ച പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. സംപ്രേക്ഷണം ആരംഭിച്ച് വളരെ കുറച്ചു നാൾകൊണ്ടു തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ പാടാത്ത പൈങ്കിളി ഏറ്റെടുത്തു കഴിഞ്ഞു.

ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ഒരുക്കുന്ന പാടാത്ത പൈങ്കിളിയുടെ കഥ ദിനേഷ് പള്ളത്തിന്റേതാണ് കഥ.

Advertisements

ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പരമ്പര പറയുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുക.

കൺമണിയെന്ന പെൺകുട്ടിയുടെ കഥയുമായി എത്തിയ സീരിയൽ റേറ്റിങ് ചാർട്ടുകളിൽ ഇടം പിടിച്ചു കഴിഞ്ഞു. അതേ സമയം സീരിയലിൽ ഏറെ പേരും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരല്ലാത്ത താരങ്ങളാണ്. സീരിയലിൽ നായകനായി എത്തുന്ന സൂരജ് ടിക്ടോക് താരമാണ്. നായിക കൺമണി മനീഷ എന്ന പെൺകുട്ടിയും.

സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങളും ഒരുപോലെ ശ്രദ്ധ നേടുന്നുണ്ട്. മൂന്ന് നെഗറ്റീവ് സ്ത്രീ കഥാപാത്രങ്ങളാണ് സീരിയലിൽ ഉളളത്. തനൂജ എന്ന കഥാപാത്രം തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിൽ തനൂജയായി എത്തുന്നത് ചെങ്ങന്നൂർ സ്വദേശിയായ സൗമ്യ ശ്രീകുമാർ ആണ്.

ക്ലാസിക്കൽ നർത്തകി കൂടിയായ സൗമ്യ കഴിഞ്ഞ ദിവസം ലൈവ് വന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു. താൻ പുതുമുഖം അല്ലെന്നും, കബനി പരമ്പരയിലും ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് എന്നും സൗമ്യ ലൈവിൽ വ്യക്തമാക്കി.

ആദ്യമായി ആണ് ഒരു ലൈവ് വരുന്നതെന്നും, ഇത്രയധികം ആളുകളെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ സൗമ്യ പരമ്പരയുടെ വിശേഷങ്ങളെ കുറിച്ചും വാചാലയായി. തന്റെ മുഖത്തിന്റെ തിളക്കത്തിന് പിന്നിൽ ചിരിയാണ് ഗുട്ടൻസെന്നും താൻ ചിരിയുടെ ആളാണ് എന്നും, പറയുന്നു.

എപ്പോഴും ചിരിച്ചിരിക്കാൻ ആണ് ഇഷ്ടമെന്നും പറഞ്ഞ സൗമ്യ സീരിയലിൽ കൂടുതൽ കൂട്ട് അഞ്ജിതയോടും അംബിക മോഹനോടും ആണെന്നും വ്യക്തമാക്കി. താൻ വിവാഹിതയും ഒരു മകന്റെ അമ്മയാണെന്നും പറഞ്ഞ സൗമ്യ, ഏതുതരം വേഷം ചെയ്യാനും തനിക്ക് ഇഷ്ടമാണ് എന്നും പറയുന്നു.

സീരിയലിലെ ദേവയെ അന്വേഷിച്ചായിരുന്നു ലൈവിൽ അധികം ആരാധകരും കമന്റുകളുമായി എത്തിയത്. അത് ദേവയെ അറിയിക്കാമെന്നും സൗമ്യ പറയുന്നു.

Advertisement