അങ്ങനെ എനിക്ക് വന്ന ആ റോൾ പിന്നെ ഭാവന ചെയ്തു, അമ്മ പറഞ്ഞു വിഷമിക്കണ്ട വിധിച്ചിട്ടുണ്ടെങ്കിൽ നിനക്ക് യോഗമുണ്ടെങ്കിൽ നീ സിനിമയിൽ വരുമെന്ന്: തുറന്ന് പറഞ്ഞ് നടി സൗമ്യാ മേനോൻ

160

മിഴിനീർ എന്ന 2007ൽ പുറത്തിറങ്ങിയ ആൽബത്തിലെ വണ്ണാത്തീ പുള്ളിനു ദൂരെ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നടി സൗമ്യ മേനോൻ. ആ പാട്ടും അതിന്റെ വരികളും ഒട്ടുമിക്ക മലയാളികൾക്ക് ഇന്നും കാണാപ്പാഠമാണ്.

ആ കാലത്ത് അത്രത്തോളം ഓളമാണ് ഈ പാട്ടുണ്ടാക്കിയത്. ആൽബം ഹിറ്റായതോട് കൂടി സൗമ്യക്ക് അവസരങ്ങൾ വന്ന് തുടങ്ങി. ഡ്യൂ ഡ്രോപ്സ് എന്ന ചാനൽ പരിപാടിയിൽ അവതാരകയായി സൗമ്യ പിന്നീട് മലയാളികൾ കാണുന്നത്.

Advertisements

എന്നാൽ സിനിമയിൽ നായികായാകുമെന്ന് ഉറപ്പിച്ചിരുന്ന സൗമ്യയെ പക്ഷേ സിനിമയിൽ കണ്ടില്ല. 7 വർഷങ്ങൾക്ക് ഇപ്പുറം 2018 ൽ സൗമ്യ നായികയായ ആദ്യ സിനിമ റിലീസ് ചെയ്തത്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കിനാവല്ലി എന്ന സിനിമയിലാണ് സൗമ്യ ആദ്യമായി അഭിനയിച്ചത്.

പിന്നീട് ഈ 2 വർഷത്തിനുള്ളിൽ ഫാൻസി ഡ്രസ്സ്, ചിൽഡ്രൻസ് പാർക്ക്, മാർഗംകളി, നീയും ഞാനും തുടങ്ങിയ സിനിമകളിൽ സൗമ്യ അഭിനയിച്ചു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമയിൽ എത്താൻ വൈകിയതിന്റെ കാരണം സൗമ്യ പറഞ്ഞിരുന്നു.

സൗമ്യാ മേനോന്റെ വാക്കുകൾ ഇങ്ങനെ:

തമിഴ് നടൻ മാധവന്റെ ഹീറോയിനായിട്ട് സെലക്ടടായി എന്ന് പറഞ്ഞ് എന്നെ ഒരു സിനിമയുടെ ആളുകൽ വിളിച്ചിരുന്നുു. രണ്ട് മാസത്തേക്കാണ് ഷൂട്ട് പക്ഷേ ആ സമയത്ത് അനിയത്തി കുഞ്ഞായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് കൂടെ വരാൻ പറ്റില്ല. അച്ഛനാണേൽ പുറത്താണ് ലീവും കിട്ടിയില്ല.

അങ്ങനെ ആ ഓഫർ പോയി. അത് ഭാവനയാണ് പിന്നീട് അഭിനയിച്ചത്. അത് റിലീസ് ആയപ്പോൾ ഞാൻ ദുഖിച്ചിരുന്നു. അപ്പോഴാണ് ഞാൻ വണ്ണാത്തീ എന്ന് പറഞ്ഞ ആ ആൽബം ചെയ്യുന്നത്. ആൽബം ചെയ്ത കഴിഞ്ഞ് മിസ്റ്റിൽ വരുന്നത്.

അത് കഴിഞ്ഞ് വേറെ കുറെ ഓഫറുകൾ വന്നു. എന്തെങ്കിലുമൊക്കെ കാര്യങ്ങൾകൊണ്ട് അതെല്ലാം പോയി. ഇത്രയും ഓഫേർസ് വന്നിട്ടുണ്ട് ചെയ്യാൻ പറ്റിയിരുന്നില്ല. അപ്പോ ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് ഇത് പറ്റുമെന്ന് തോന്നുന്നില്ല. നിനക്ക് യോഗമുണ്ടെങ്കിൽ നീ സിനിമയിൽ വരുമെന്ന് അമ്മ അത് പോസിറ്റീവായി പറഞ്ഞു. പക്ഷേ ഞാൻ പിന്നെ ദുബായിൽ പോയി.

അവിടെ ഒരു കമ്പനിയിൽ എച്ച്ആർ ആയിട്ട് 7 കൊല്ലം ജോലി ചെയ്തു. അവിടെ ജോലി ചെയ്യുമ്പോൾ ഇങ്ങനെ ദുബായിലുള്ള കുറെ ആർട്ടിസ്റ്റുകൾ സിനിമയിൽ വരുന്നതായി കണ്ടപ്പോൾ ഉള്ളിലുള്ള ആ അടഞ്ഞ മോഹം വീണ്ടും പുറത്തേക്ക് വന്നു.

തീയേറ്ററിൽ പോയി സിനിമ കാണുമ്പോൾ എനിക്ക് ആകെ വിഷമം ആയിരുന്നു. ഈ സിനിമയിൽ എനിക്കൊരു വേഷം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ അഭിനയിച്ചു നോക്കുമായിരുന്നു. അത്രത്തോളം ഇഷ്ടമായിരുന്നു അഭിനയിക്കാൻ.

അമ്മ പറയും നീ വിഷമിക്കണ്ട വിധിച്ചിട്ടുണ്ടെങ്കിൽ നിനക്ക് കിട്ടും പിന്നെ ഫ്രണ്ട്‌സും പറയും എന്തിനാണ് നീ ഇവിടെ നിന്ന് ജോലി ചെയ്യുന്നേ നിനക്ക് പോയി അഭിനയിച്ചുകൂടെ അങ്ങനെ ഇത്രയും കാത്തിരുനാണ് സിനിമയിലേക്ക് എത്തുന്നതെന്നും സൗമ്യ വെളിപ്പെടുത്തി.

Advertisement