ഇപ്പോൾ മാറ് ഒക്കെ കാണിച്ചാണ് സാരി ഉടുക്കുന്നത്, ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് ആര്യ, ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മണി വർണൻ

216

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് പരിപാടിയലൂടെയാണ് ആര്യ ഫേമസ് ആയത്. പിന്നീട് ബിഗ് ബോസ് മലയാളം പതിപ്പിലും താരം എത്തി. ഒരു പിടി സിനിമകളിലും ആര്യ വേഷമിട്ടിട്ടുണ്ട്.

ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ. സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടിയാണ് ആര്യ ചെയ്തിരുന്നതെങ്കിലും ഇത്തവണ അവതാരകർ മാറി. പകരം ഏഷ്യാനെറ്റിലെ തന്നെ വാൽക്കണ്ണാടി എന്ന പരിപാടി ആരംഭിച്ചു. കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം സീരിയൽ രംഗത്ത് നിന്നുള്ള താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

Advertisements

വ്യത്യസ്തമായൊരു ഗെയിം ഷോ ആണ് വാൽക്കണ്ണാടി. ഏറ്റവും പുതിയ എപ്പിസോഡിൽ പ്രമുഖ സീരിയൽ നടി അമൃത മണി വർണൻ
അടക്കമുള്ള താരങ്ങളാണ് പങ്കെടുത്തത്. പുനർജനി, പട്ടുസാരി, വേളാങ്കണ്ണി മാതാവ്, വധു, ഓട്ടോഗ്രാഫ്, എന്നിങ്ങനെ അനേകം സീരിയലുകളിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് അമൃത വർണൻ. നിലവിൽ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കാർത്തികദീപം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

കൂടുതലും വില്ലത്തി വേഷം ചെയ്തിരുന്ന അമൃത, കാർത്തിക ദീപത്തിലെ പവിത്ര എന്ന ശക്തമായ സ്ത്രീകഥാപാത്രം വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറി. ഈ വർഷം ജനുവരി പതിനേഴിനാണ് അമൃതയുടെ വിവാഹം കഴിഞ്ഞത്. പ്രശാന്ത് കുമാർ ആയിരുന്നു വരൻ.

വാൽക്കണ്ണാടി പരിപാടിയിൽ മത്സരാർഥികൾ ഒരു ബൊമ്മയെ സാരി ഉടുപ്പിക്കുകയും മേക്കപ്പ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ സാരി ഉടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരം ഉണ്ടായി. അമൃതയാണ് സാരി ഉടുക്കാനുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. ഇതിനിടയിൽ അവതാരകയായ ആര്യയുടെ വസ്ത്രധാരണത്തെ കുറിച്ചും നടി സൂചിപ്പിച്ചു. ഇതിനെ കുറിച്ചുള്ള രസകരമായ കമന്റുകളാണ് ഇപ്പോൾ വൈറലാവുന്നത്.

സാരി ഉടുക്കാൻ അറിയാത്ത മലയാളി മങ്കമാർ എന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് അമൃത സംസാരിച്ച് തുടങ്ങി. ഈ ഫീൽഡിൽ വന്നതിനു ശേഷമാണ് ജീൻസും ടീഷർട്ടും ചുരിദാറുമൊക്കെ ഞാൻ ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫർട്ട്. ചുരിദാർ ഇട്ടു കഴിഞ്ഞാൽ ഞാൻ ഒരിടത്തു അടങ്ങി ഇരിക്കും.

പക്ഷെ സാരി കുടുതൽ ഭയങ്കര കംഫർട്ടും ഫ്രീയുമാണ്. ഇപ്പോഴത്തെ പെൺകുട്ടികൾ എന്ന് പറഞ്ഞാൽ സാരി ഉടുക്കുന്നത് തന്നെ ജീൻസ് എടുത്ത് ഇട്ടിട്ട് അചിന് മുകളിൽ സാരി എടുത്തു കുത്തുന്നവർ ആണ്. ഒരു കാലിൽ ജീൻസും ഒരു കാലിൽ സാരിയും. ഇപ്പോഴത്തെ മോഡൽ അതാണെന്ന് പറഞ്ഞാണ് അവർ വരുന്നത്. ഇനി പോകുമ്പോൾ സാരി എങ്കിലും ഉണ്ടാകുമോ എന്ന് അറിയില്ല.

ചിലർക്ക് പാവാടയും ബ്ലൗസും ആയിട്ടുണ്ട് സാരി ഇതിന് മുൻപ് ഉടുക്കുന്നത് ബ്ലൗസ് കാണിക്കാതെ ഇങ്ങനെയാണ്. ഇപ്പോഴങ്ങനെ അല്ലെന്ന് അമൃത പറഞ്ഞത്. ഇത് കേട്ടതോടെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആര്യ സൂചിപ്പിച്ചു. ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് കൂടി അമൃത വ്യക്തമാക്കി. നല്ല ഭംഗി ഇല്ലേ എന്ന ആര്യയുടെ ചോദ്യത്തിന് ഉണ്ടെന്നും സാരി ഉടുക്കുമ്പോൾ വന്ന രീതികളിലെ മാറ്റമാണ് താൻ ഉദ്ദേശിച്ചതെന്നും നടി വ്യക്തമാക്കുന്നു.

മാറ് മറയ്ക്കാൻ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെ ക് സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാർ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും.

എന്നാൽ അങ്ങനെ കണ്ടാൽ മാത്രമേ സാരി ഉടുക്കുന്നതിൽ ഒരു അഴക് ഉണ്ടാവൂ. ഞാൻ കല്യാണം കഴിഞ്ഞ് ചെന്നപ്പോൾ ചേട്ടൻ പറയുന്നതാണ്, നീ വ യ റിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും. വ യ റിന്റെ അവിടെ കുറച്ചു ഭാഗങ്ങൾ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിൻ ഒക്കെ വച്ചാൽ സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും.

അതിനെക്കാളും നല്ലത് നൈറ്റി ഇട്ടുകൊണ്ട് നടന്നാൽ മതിയെന്നാണ് അമൃത പറയുന്നത്. ഒപ്പം ആര്യയും പിന്തുണച്ച് പറയുന്നു. അതേ സമയം നടിമാരുടെ സാരി കഥയെ കുറിച്ച് നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് നിറയുന്നത്.

Advertisement