ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ചയായിരുന്നു, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, അടുത്ത ബന്ധുക്കളെ പോലും തലേനാൾ ആണ് അറിയിച്ചത്: ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്

338

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാവ്യാ മാധവൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. കമലിന്റെ ജയറാം ചിത്രം പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് കാവ്യ മാധവൻ സിനിമയിലേക്ക് എത്തിയത്. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവൻ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.

തുടർന്ന് ദിലീപിന്റെ ഭാഗ്യ നായികയായി നിരവധി സിനിമകളിൽ തിളങ്ങിയ താരം പിന്നീട് ദിലീപിന്റെ ജീവിത പങ്കാളിയായി മാറുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നുമൊക്കെ വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ.

Advertisements

Also Read
ഇപ്പോൾ മാറ് ഒക്കെ കാണിച്ചാണ് സാരി ഉടുക്കുന്നത്, ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് ആര്യ, ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മണി വർണൻ

കാവ്യയുടെ വിശേഷങ്ങളും പഴയ വീഡിയോകളും അഭിമുഖങ്ങളും ഒക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതേ സമയം തീർത്തും അപ്രതീക്ഷിതം ആയിരുന്നു താനും ദിലീപും തമ്മിലുള്ള വിവാഹം എന്നും എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

എല്ലാം അപ്രതീക്ഷിതമായിരുന്നു ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണ്. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.

ജീവിതത്തിൽ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി അതാണ് ദിലിപേട്ടനിൽ എത്തിയത്.

എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ല. പണ്ടൊക്കെ ഗോസിപ്പുകൾ ഞങ്ങളെ ചേർത്ത് പ്രചരിക്കുമ്പോൾ ചിരിക്കാൻ ഉള്ള വക മാത്രമായിരുന്നു അത്. ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

Also Read
അവൾ വന്നതോടെ ജീവിതം ഹാപ്പിയായി, ഒരു കുഞ്ഞ് വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: വെളിപ്പെടുത്തലുമയാി മേഘന വിൻസെന്റ്

സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടൻ. എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.

ജാതകങ്ങൾ തമ്മിൽ പിന്നീട് ചേർച്ച ഒത്തുനോക്കിയപ്പോൾ നല്ല ചേർച്ച. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാൾ ആണ് അറിയിക്കുന്നത്. ഞങ്ങൾ ക്ഷണിച്ചവർ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹവാർത്ത അറിഞ്ഞുകൊണ്ട് ആളുകൾ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കി വച്ചത്. എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്.

സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തതെന്നും കാവ്യമാധവൻ പറയുന്നു.

Advertisement