മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയിടെ സെറ്റിൽ എത്തി തമിഴകത്തിന്റെ തല അജിത്, അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോ വൈറൽ

41

ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മലയാളം സിനിമാ പ്രേമികൾ ഏവരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം.

ചിത്രം ഒടിടിയിലാണോ തിയേറ്ററിലാണോ റിലീസ് ചെയ്യുക എന്ന തർക്കങ്ങൾക്കിടെ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തെന്നിന്ത്യയുടെ സൂപപ്ര്#താരം തല അജിത്ത് മരക്കാറിന്റെ ഷൂട്ടിംഗ് സെറ്റ് സന്ദർശിക്കുന്നതിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

Advertisements

മരയ്ക്കാറിന്റെ മേക്കപ്പിട്ട് ഇരിക്കുന്ന മോഹൻലാലിന് ഒപ്പം തല അജിത്ത് ഇരിക്കുന്ന ചിത്രവും ഇതിനോടൊപ്പം വൈറൽ ആകുന്നുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാർ എത്തുന്നത്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്‌റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്. ടി കുരുവിള, റോയ് സിജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Also Read
ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ചയായിരുന്നു, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, അടുത്ത ബന്ധുക്കളെ പോലും തലേനാൾ ആണ് അറിയിച്ചത്: ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്

100 കോടി രൂപയാണ് ബജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പ്രണവ് മോഹൻലാൽ, അർജ്ജുൻ, മുകേഷ്, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അതേ സമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തർക്കം പരിഹരിക്കാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചു. യോഗത്തിൽ പങ്കെടുക്കാൻ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ വിസമ്മതിച്ചതാണ് യോഗം മാറ്റാൻ കാരണമെന്നും എന്നാൽ സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നുമാണ് പുറത്തുവരുന്ന വിവരം.

എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തുമെന്നാണ് പുതിയ അറിയിപ്പ്. കൊല്ലത്തായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്. ഫിലിം ചേമ്പർ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ആയിരുന്നു മന്ത്രിയുടെ ഇടപെടൽ. തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ തിയറ്ററുടമകൾ അംഗീകരിച്ചില്ല.

തുടർന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. മരയ്ക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

Also Read
ഇപ്പോൾ മാറ് ഒക്കെ കാണിച്ചാണ് സാരി ഉടുക്കുന്നത്, ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് ആര്യ, ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മണി വർണൻ

Advertisement