Home Entertainment

ജീവിതത്തിൽ രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു: ലക്ഷ്മി പ്രിയ

186

വർഷങ്ങളായി മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച് തിളങ്ങി നിൽക്കുന്ന താരമാണ് നടി ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.

നിലവിൽ ബിഗ്സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

Advertisements

Also Read
ഇരുപത്തിയഞ്ച് വർഷത്തിന് ഒടുവിൽ അത് നടന്നു, അങ്ങേയറ്റം അഭിമാനവയും സന്തോഷവും: വെളിപ്പെടുത്തലുമായി നടി ഹരിത നായർ

അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ലക്ഷ്മി അടുത്ത കാലത്തായി സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാർത്തയിൽ നിറയുന്നതും പതിവാണ്. ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന്റെ പേരിൽ ലക്ഷ്മിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ നടനും സംവിധായകനും ഗായകനുമായ നാദിർഷ അവതാരകൻ ആയെത്തിയ ഷോയിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്ത ലക്ഷ്മി പ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സീനിയേഴ്‌സ് എന്ന സിനിമയിലെ താരത്തിന്റെ വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് ലക്ഷ്മി പ്രിയ നൽകിയ ഉത്തരമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നമ്മൾ ഇത് സംസാരിച്ചാൽ ആവശ്യം ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാകുമോ. എന്റെ ക്യാരക്ടർ അതിൽ ഒരു കോളേജ് ലക്ച്ചറർ ആയിരുന്നു. ഒരു കോളേജ് ലക്ച്ചറർ എന്ന് പറയുമ്പോൾ ഒരിക്കലും സെ ക് സി ആയി നടക്കുന്ന ആളല്ല. അതും എന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല.

അതിൽ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാൻ ആകുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എന്റെ അടുത്ത് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന്. ഞാൻ പോകാൻ വേണ്ടി വണ്ടി കയറുമ്പോഴേക്കും അപ്പോൾ ജയറാമേട്ടനും എല്ലാവരും കൂടി വന്നു ആശ്വസിപ്പിച്ചിട്ട് അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ല എന്നാണ് പറഞ്ഞതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ചില സിനിമകൾ ചെയ്ത് കഴിഞ്ഞിട്ട് എന്തൊരു വൃത്തിക്കെട്ട വേഷമാണ് ലക്ഷ്മി അഭിനയിച്ചത് എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. സെലിബ്രിറ്റി എന്ന ഇമേജിൽ മാത്രം നോക്കി നടക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. സൂപ്പർ മാർക്കറ്റിലും ഫിഷ് മാർക്കറ്റിലുമൊക്കെ ഞാൻ പോവാറുണ്ട്.

Also Read
മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയിടെ സെറ്റിൽ എത്തി തമിഴകത്തിന്റെ തല അജിത്, അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോ വൈറൽ

അങ്ങനെ പബ്ലിക്കി്ന്റെ ഇടയിലേക്ക് പോവാറുള്ള എന്നെ ആളുകൾ ഒരു മോശമായി നോക്കാൻ പാടില്ല. പലപ്പോഴും നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് ആളുകൾ തിരിച്ചറിയുന്നത്. എന്തിനാണ് ഇത്തരം കഥാപാത്രങ്ങളിലൂടെ അവർക്കൊരു തെറ്റിദ്ധാരണയ്ക്ക് നമ്മൾ കാരണമാവുന്നതെന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

ജീവിതത്തിൽ രണ്ടാമത്തെ പ്രണയമായിരുന്നു ജയേഷേട്ടൻ. രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു. രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യത്തെ ആൾ വിളിച്ചിട്ട് തിരിഞ്ഞ് നോക്കിയില്ല. അതുകൊണ്ട് ഒഴിവാക്കിയെന്ന് ലക്ഷ്മി പറഞ്ഞു. അപ്പോൾ വിവാഹം കഴിച്ച ആളും തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമോ എന്ന പ്രേക്ഷകയുടെ ചോദ്യത്തിന് അതൊരിക്കലും ഉണ്ടാവില്ലെന്നായിരുന്നു മറുപടി.

ആദ്യത്തേത് പത്ത് പന്ത്രണ്ട് വയസ് ഉള്ളപ്പോഴുള്ള പ്രണയമാണ്. ഇപ്പോഴും വായിനോട്ടമൊക്കെ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഓരോ പ്രായത്തിലും ഓരോ സ്വഭാവമാണല്ലോ. പ്രായത്തിന് അനുസരിച്ചുള്ള മാറ്റം വന്ന് കൊണ്ടേ ഇരിക്കൂം. ജയേഷേട്ടൻ ഇല്ലെങ്കിൽ ഞാനും ഉണ്ടാവില്ല. കല്യോാണത്തിന് ശേഷമാണ് ഈയൊരു ഫീൽഡിലേക്ക് ഞാനെത്തുന്നത്.

Advertisement