Home Entertainment

മണിക്കൂറുകളോളം ഞാനവളോട് എന്റെ എന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞു, എന്നിട്ടും അവളുടെ തീരുമാനം എന്നെ കല്യാണം കഴിക്കാൻ ആയിരുന്നു, ഭാര്യയെ കുറിച്ച് ഗിന്നസ് പക്രു

710

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞി നിൽക്കുന്ന നടനും ഇപ്പോൾ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. സൂപ്പർഹിറ്റ് ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളൻ സിനിമയിൽ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാർ.

അങ്ങനെയാണ് അദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തി പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായി മാറി ഗിന്നസ് പക്രു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര മലയാളസിനിമയിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Advertisements

വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായാണ് പക്രു പ്രേക്ഷകർക്കിടയിൽ എത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.

Also Read
കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളല്ല താന്‍; ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് എന്ന് ശരണ്യ; പോസ്റ്റ് വൈറല്‍

2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് അവർ പേര് നൽകിയത്. കഴിഞ്ഞ ദിവസം ആയിരുന്നു പക്രവും കുടുംബവും മകളുടെ പിറന്നാൾ ആഘോഷിച്ചത്. തന്റെ വിവാഹത്തെ കുറിച്ച് മുമ്പ് ഒരിക്കൽ പക്രു തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

എന്റെ സഹോദരിമാരൊക്കെ വിവാഹം കഴിച്ചതിനെ ശേഷമാണ് എന്റെ അമ്മയ്ക്ക് തോന്നിയത് ഇവനും സെറ്റിൽ ആകാൻ സമയമായെന്ന്. അമ്മയാണ് പത്തനാപുരത്തെ ഒരു ചേച്ചിയോട് നല്ല പെൺകുട്ടികൾ ഉണ്ടെങ്കിൽ പറയാൻ പറഞ്ഞത്. ആ ചേച്ചി അത് ഗായത്രിയുടെ വീട്ടിൽ ചെന്ന് പറഞ്ഞു.

അവൾക്ക് വേണ്ടിയല്ല അവളുടെ പരിചയത്തിൽ ഉണ്ടെങ്കിൽ പറയണം എന്ന രീതിയിൽ. ഇത് കേട്ടപ്പോൾ ആ ആൾ എന്ത് കൊണ്ട് താനായിക്കൂടാ എന്ന് അവൾ ചിന്തിച്ചു. ഈ കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം അവർ ചിരിച്ചു, സംഗതി സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കാൻ ഉപദേശിച്ചു.

അവൾ എന്തായാലും മുൻപോട്ട് പോകാൻ തീരുമാനിച്ചു. അമ്മ ഗായത്രിയെ പറ്റി അറിഞ്ഞു പോയി പെണ്ണ് കാണാൻ തീരുമാനിച്ചു.ഞാനും ഗായത്രിയും ആദ്യമായി സംസാരിച്ചത് കാറിൽ വെച്ചായിരുന്നു. ഞാൻ അവളോട് എന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞു ഇത് കേട്ടിട്ട് അവൾ പോകും എന്നാണ് കരുതിയത്.

Also Read
പണ്ട് തൊട്ടേ ഞാന്‍ ഭയങ്കര വാശിക്കാരിയാണ്; സിനിമക്ക് വേണ്ടിയാണോ ഇങ്ങനെ നടക്കുന്നതെന്ന് ചോദിക്കുന്നത് ഞാന്‍ മൈന്‍ഡ് ചെയ്യില്ല: സാനിയ ഇയ്യപ്പന്‍

എന്നാൽ അവൾക്ക് അത് വളരെ ഇഷ്ടമായി. ഒരു ചെറിയ രീതിയിൽ കല്യാണം നടത്തണം എന്നായിരുന്നു തന്റെ ആഗ്രഹം അതുകൊണ്ട് അധികം ആരെയും ക്ഷണിച്ചില്ല വിവാഹത്തിന്. പിന്നീട് മറ്റുള്ളവർക്ക് വേണ്ടി ഒരു റിസപ്ഷൻ നടത്താൻ ആയിരുന്നു പ്ലാൻ.

എന്നാൽ കല്യാണത്തിന് അമ്പലത്തിൽ ചെന്നപ്പോൾ കുറെ പേർ അവിടെ ഉണ്ടായിരുന്നു. രണ്ട് മൂന്ന് ചാനലകാരും വളരെ പണിപ്പെട്ടിട്ടാണ് അവിടെ നിന്നും പോയത് ഇത് ഗായത്രി ക്കും ഒരു അനുഭവം ആയിരുന്നു എന്നും പക്രു വ്യക്തമാക്കുന്നു.

Advertisement