സ്വാസിക ഹോട്ട് എന്ന് പറഞ്ഞ് വരുന്ന ഒന്നുമില്ലാത്ത ലിങ്കുകൾ പോലല്ല, ഇതിൽ എന്തെങ്കിലും ഉണ്ടാവും, ഇത്രയും നാൾ പറ്റിച്ച പോലെ പറ്റിക്കില്ല; ചതുരത്തെ കുറിച്ച് സ്വാസിക

581

ഒരേപോലെ മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അത്യാവശ്യം ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറാണെന്നും അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നും തുറന്ന് പറഞ്ഞ അപൂർവ്വം നായികമാരിൽ ഒരാൾ കൂടിയാണ് സ്വാസിക.

വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയൽ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Advertisements

ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു.

Also Read
കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളല്ല താന്‍; ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് എന്ന് ശരണ്യ; പോസ്റ്റ് വൈറല്‍

സ്വർണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങൾക്കിയിൽ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങൾ പങ്കിടാറുണ്ട്. സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയാണ് റെഡ് കാർപ്പറ്റ്. താരങ്ങൾ അതിഥിയായി എത്തുന്ന റെഡ് കാർപ്പറ്റിൽ രസകരമായ നിമിഷങ്ങൾ പലരും പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ സ്വാസിക നായികയായി എത്തുന്ന പുതിയ സിനിമ ചതുരം തീയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു ആണ് നായകനായി എത്തിയിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രം സ്വാസികയുടെ ചൂടൻ രംഗങ്ങളെ കൊണ്ട് സംബുഷ്ടമാണ്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സ്വാസിക തുറന്നു പറഞ്ഞതാണ് വൈറലായി മാറുന്നത്. സ്വാസിക ഹോട്ട് എന്ന് പറഞ്ഞ് വരുന്ന ലിങ്കുകളിൽ ഒന്നും ഉണ്ടാവാറില്ലെന്നും സാരി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതൊക്കെ ആയിരുന്നു എന്നും ഇത് അങ്ങനെ അല്ലെന്നുമാണ് നടി പറയുന്നത്.

ഇതിൽ ക്ലിക്ക് ചെയ്താൽ എന്തെങ്കിലും ഉണ്ടാവും ഇത്രയും നാൾ പറ്റിച്ച പോലെ ഇനി പറ്റിക്കില്ല. സിനിമയുടെ കഥ പറയുമ്പോൾ പല ചോദ്യങ്ങൾ മനസ്സിൽ കൂടെ പോയി. പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ശക്തമായ കഥാപാത്രം കിട്ടുകയാണ്. നൂറ് സീനുള്ള സിനിമയിൽ 99 സീനിലും ഞാനുണ്ട്, പോസ്റ്ററുകളിൽ മെയിൻ ആയി ഞാൻ വരുന്നു.

ഇതൊക്കെ ആണല്ലോ ഞാൻ സ്വപ്നം കണ്ടത്. ഇനി ഞാനെന്തിനാണ് വേറെ കാര്യങ്ങൾ ആലോചിക്കുന്നത്. രണ്ട് ആർട്ടിസ്റ്റുകളുടെയും കംഫർട്ട് സോൺ നോക്കിയാണ് ഇന്റിമേറ്റ് സീനുകൾ എടുക്കുക. ആദ്യ സീനിൽ മൂന്ന്, നാല് ടേക്ക് പോയി. ഫൈറ്റ് സീൻ, ഗാനരംഗം ഒക്കെ ചെയ്യുന്ന പോലെ തന്നെയാണ് ഇതിലും.

Also Read
പ്ലസ്ടു കഴിഞ്ഞ് വീട് വിട്ടിറങ്ങിയ ഉടനെ പ്രണയം അമ്പലത്തിലെ പൂജാരിയോട്; പെങ്ങള്‍ മറ്റൊരു വീട്ടില്‍ രാജകുമാരിയെ പോലെ ജീവിക്കുന്നുവെന്ന് അശ്വിന്‍

എല്ലാ ടെക്നീഷ്യൻമാരും അവരുടെ ജോലികളിൽ ആയിരിക്കും അല്ലാതെ ഇന്റിമേറ്റ് സീൻ എന്ന് പറഞ്ഞ് സ്വന്തം ജോലി മറന്ന് നിൽക്കുക അല്ല എല്ലാവരും. പൊതുവെ സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ, ഷോർട്ട് വസ്ത്രങ്ങൾ, സ്ലീവ് ലെസ് തുടങ്ങി എല്ലാം എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷെ അതെല്ലാം മറന്ന് ചെയ്തത് ഈ സിനിമയിൽ ആണ്.

അത് എനിക്ക് കിട്ടിയ കഥാപാത്രം അങ്ങനെ ആയത് കൊണ്ട് മാത്രമാണ്. നാളെ വേറൊരു സിനിമയിൽ ഗാന രംഗത്തിന് വേണ്ടി മാത്രം ഷോർട്ട് ഡ്രസ് ഇടാൻ പറഞ്ഞാൽ ഞാൻ ഇടില്ല. കാരണം ആ സിനിമയ്ക്ക് അത് ആവശ്യം ഇല്ല.തൊട്ട് മുന്നേ ഞാൻ ഇട്ടിമാണി സിനിമ ചെയ്തപ്പോൾ സ്ലീവ് ലെസ് ഡ്രസ് തന്നു, പക്ഷെ ഞാനത് ഇട്ടില്ല.

സ്ലീവ്ലെസ് ഇടാറില്ല എനിക്ക് കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു. ആ സിനിമയ്ക്ക് ഞാൻ സ്ലീവ് ലെസ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രത്യേകിച്ച് മാറ്റം ഒന്നുമില്ലെന്നും സ്വാസിക പറഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം തന്റെ പേര് ചേർത്ത് വന്ന ഗോസിപ്പ് ആണ് ഏറെക്കാലം നീണ്ടു നിന്നതെന്നും സ്വാസിക പറയുന്നു.

മാമാങ്കം കണ്ടിട്ട് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ മുതലാണ് തുടങ്ങിയത്. ലോക്ഡൗൺ സമയത്ത് ഉണ്ണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. മഴ വന്നപ്പോൾ വാഴ ഒടിഞ്ഞ് പോയി എന്നുള്ള പോസ്റ്റ് ആയിരുന്നു. അയ്യോ എന്ന് ഞാൻ കമന്റിട്ടു.

സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, കൃഷി നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെ ഉള്ള ഗോസിപ്പുകൾ വന്നിരുന്നു. അത് കേട്ട് ഏറെ ചിരിച്ചെന്നും സ്വാസിക പറഞ്ഞു. ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോൾ സോറി പറഞ്ഞു. ഞാൻ ആ പോസ്റ്റ് ഇട്ടത് കൊണ്ടാണല്ലോ ഈ ഗോസിപ്പ് വന്നത്. അതൊന്നും കുഴപ്പമില്ല ഇതൊക്കെ ഇതിന്റൈ ഭാഗമാണല്ലോ എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകിയെന്നും സ്വാസിക വ്യക്തമാക്കുന്നു.

Also Read
നിലുവിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; അവളുടെ വിചാരം അതിനകത്ത് ആരോ ഉണ്ടെന്നാണ്; രസകരമായ വിശേഷങ്ങളുമായി പേളിയും ശ്രീനിഷും

Advertisement