ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയത് പക്ഷേ: മരയ്ക്കാർ കണ്ട നവ്യ നായർ പറഞ്ഞത് കേട്ടോ

151

ഹിറ്റ് മേക്കർ പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം വിജയകരമായി തിയ്യറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ട സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി നവ്യ നായർ.

ചിത്രത്തെ പറ്റി ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് തിയറ്ററിൽ പോയതെന്നും എന്നാൽ താൻ സിനിമ വളരെയധികം ആസ്വദിച്ചുവെന്നും നവ്യ പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നവ്യാ നായരുടെ പ്രതികരണം. താരത്തിന്റെ കുറിപ്പ് ഇങ്ങനെ:

Advertisements

ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയൊന്നും അല്ല, മരക്കർ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം.

Also Read
മലയാളത്തിൽ ഇത്രയും ടെക്നിക്കലി ബ്രില്യന്റായ ഒരു ചിത്രം ഇറങ്ങിയതിൽ അഭിമാനിക്കുന്നു, എല്ലാ അപവാദ പ്രചരണങ്ങളെയും ഈ ചിത്രം അതിജീവിക്കും: മാലാ പാർവതി

മലയാളം സിനിമാ ഇൻഡസ്ട്രി ഇത്രത്തോളം എത്തിയതിൽ ഞാൻ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തമൊരു സിനിമ തന്നതിന് നന്ദി എന്നാണ് നവ്യ കുറിച്ചത്. നേരത്തെ നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവ്വതിയും മരയ്ക്കാറിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്. കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.’മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി. ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.

സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും. ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമന്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു.

Also Read
തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ടു, അവസാനം ചെയ്തത് ഇങ്ങനെ: വണ്ണം കുറച്ച് അമ്പരപ്പിക്കുന്ന ലുക്കിൽ ശാലു കുര്യൻ

ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നായിരുന്നു മാലാ പാർവ്വതി കുറിച്ചത്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബർ രണ്ടിനാണ് മരക്കാർ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. വൻ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ, പ്രഭു, അർജുൻ, നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

Advertisement