മലയാളത്തിൽ ഇത്രയും ടെക്നിക്കലി ബ്രില്യന്റായ ഒരു ചിത്രം ഇറങ്ങിയതിൽ അഭിമാനിക്കുന്നു, എല്ലാ അപവാദ പ്രചരണങ്ങളെയും ഈ ചിത്രം അതിജീവിക്കും: മാലാ പാർവതി

76

പ്രിയദർശന്റെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായെത്തിയ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 ന് ആയിരുന്നു ലോകമെമ്പാടും റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നത്.

സിനിമ മോശമാണെന്ന തരത്തിലുള്ള പ്രചരണങ്ങളും വ്യാപകമായിരുന്നു. ഇപ്പോഴിതാ മരയ്ക്കാർ സിനിമയെ ഡിഗ്രേഡ് ചെയ്യുന്നവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി മാല പാർവതി. എല്ലാ അപവാദ പ്രചരണങ്ങളേയും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം അതിജീവിക്കുമെന്നും വമ്പിച്ച വിജയമാകുമെന്നും മാല പാർവതി തന്റെ ഫേസ്ബുക്കിലെ കുറിപ്പിൽ കൂടി പറയുന്നു.

Advertisements

Also Read
വീട്ടുകാർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു, ബസ് സ്റ്റാൻഡിൽ പേപ്പർ വിരിച്ചു കിടന്നു, സെ ക് സ് വർക്ക് ചെയ്തു, ദുരിത ജീവിതം തുറന്നു പറഞ്ഞു ട്രാൻസ്‌ജെൻഡർ മോഡൽ ദീപ്തി കല്യാണി

മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്. കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.’മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി.

ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.

Also Read
അഞ്ചുമാസം ഗർഭിണിയായ അതിരയെ അഞ്ചുകൂട്ടം പലഹാരങ്ങളുമായി കാണാനെത്തി ആനന്ദും കുടുംബവും

ഇത്രയും ടെക്നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമന്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നായിരുന്നു മാലാ പാർവ്വതി കുറിച്ചത്.

Advertisement