വീട്ടുകാർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു, ബസ് സ്റ്റാൻഡിൽ പേപ്പർ വിരിച്ചു കിടന്നു, സെ ക് സ് വർക്ക് ചെയ്തു, ദുരിത ജീവിതം തുറന്നു പറഞ്ഞു ട്രാൻസ്‌ജെൻഡർ മോഡൽ ദീപ്തി കല്യാണി

2559

മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ്‌ജെൻഡർ മോഡലും നർത്തകിയുമാണ് ദീപ്തി കല്യാണി. ആദ്യത്തെ ട്രാൻസ്‌ജെൻഡർ കവർ ഗേളായി പ്രമുഖ വനിതാ മാസികയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികൾ അറിഞ്ഞത്.

നൃത്തവും മോഡലിങ്ങും ഒക്കെയായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമുമാണ്. തന്റെ ജീവിതത്തെ കുറിച്ചുള്ള ദീപ്തിയുടെ കുറച്ചു വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാവുന്നത് . അടുത്തിടെ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന തന്റെ ജീവിത കഥ താരം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു പറഞ്ഞത്

Advertisements

പെൺകുട്ടികൾക്കൊപ്പം സ്‌കൂളിൽ പൊയ്‌ക്കൊണ്ടിരുന്ന തന്റെ യൂണിഫോം പരസ്യമായി ആളുകൾ ഉയർത്തി നോക്കിയിട്ടുണ്ട് എന്നാണ് താരം പറയുന്നത് .ബാല്യം വളരെ വേദനകൾ നിറഞ്ഞതായിരുന്നു. എന്റെ സ്‌ത്രൈണത കണ്ടു ഒരുപാട് ആളുകൾ കളിയാക്കിയിരുന്നു. സ്‌കൂളിൽ പോകുമ്പോൾ പരസ്യമായി എന്റെ യൂണിഫോം പൊക്കി നോക്കിയിട്ടുണ്ട് ആളുകൾ എന്ന് ദീപ്തി പറഞ്ഞു.

നിന്റെ അനിയൻ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകൾ കേട്ട് ഏട്ടൻ എന്നും വീട്ടിൽ വന്നു ക്രൂ ര മാ യി ത ല്ലു മാ യിരുന്നു എന്നും ദീപ്തി ഓർത്തു പറഞ്ഞു. എന്നെപ്പറ്റി കൂട്ടുകാർ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടൻ വീട്ടിൽ വന്നു വല്ലാതെ ഉ പ ദ്ര വി ക്കു മായിരുന്നു.

Also Read
തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ടു, അവസാനം ചെയ്തത് ഇങ്ങനെ: വണ്ണം കുറച്ച് അമ്പരപ്പിക്കുന്ന ലുക്കിൽ ശാലു കുര്യൻ

പിന്നെ അവർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാൻ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ വെറും നിലത്തു ന്യൂസ് പേപ്പർ വിരിച്ചു ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചത് അവിടുന്ന് അവൾക്കൊപ്പമാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നതും എന്നും ദീപ്തി പറയുന്നു.

ബാംഗളൂരിൽ എത്തിയതും പൂർണമായി സ്ത്രീയായി മാറുവാൻ തീരുമാനിച്ചു ദീപ്തി. അതിനായി പണം സമ്പാദിക്കാനായി തെരുവുകളിലൂടെ യാചിക്കുകയും സെ ക് സ് വർക്ക് ചെയുക വരെ ചെയ്തു എന്നും ഷോയിൽ ദീപതു പറയുന്നു. എനിക്ക് പൂർണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സർജറിയും.

അതിനായി പണം സമ്പാദിക്കാൻ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷ യാചിക്കാനും സെ ക് സ് വർക്കും ഒക്കെ ചെയ്തു. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാൻ സർജറി ചെയ്തു, ഇപ്പോൾ ഞാൻ ഒരു പൂർണ്ണ സ്ത്രീ ആണെന്നും താരം വ്യക്കമാക്കുന്നു.

എന്തായാലും സർജറിക്ക് ശേഷം ജീവിതം മാറിമറിഞ്ഞു എന്നാണ് ദീപ്തി പറയുന്നത്. വർഷങ്ങൾക്ക് മുൻപ് സ്വന്തം വീട്ടുകാർ തന്നെ സ്വീകരിച്ചു എന്ന് സന്തോഷത്തോടെ അവർ പറയുന്നു. മാഗസിനിൽ കവർ ഗേൾ ആയതിനു ശേഷമാണ് ഇത് സംഭവിച്ചത്. എന്റെ വീട്ടുകാർ എന്നെ സ്വീകരിച്ചു.

Also Read
അഞ്ചുമാസം ഗർഭിണിയായ അതിരയെ അഞ്ചുകൂട്ടം പലഹാരങ്ങളുമായി കാണാനെത്തി ആനന്ദും കുടുംബവും

ഒന്നുകിൽ ആണായി ഈ വീട്ടിൽ താമസിക്കുക ഇല്ലെങ്കിൽ പെണ്ണായി ജീവിക്കുക എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ഏട്ടനോട് ഞാൻ ചോദിച്ചു, ഞാൻ ഇപ്പോൾ പെണ്ണാണ്, എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാമോ? എന്റെ കാലിൽ വീണു കരഞ്ഞു ചേട്ടൻ എന്നും ദീപ്തി ഓർത്തെടുത്തു.

തുടക്കത്തിൽ ഒട്ടേറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു എങ്കിലും ഇപ്പോൾ ജീവിതം സന്തോഷങ്ങൾ നിറഞ്ഞതാണ് എന്നും ദീപ്തി പറയുന്നു. ആറ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു എങ്കിലും ആദ്യമായി താൻ നായിക വേഷത്തിൽ എത്തുന്ന സിനിമയുടെ പണിപ്പുരയിലാണ് താരം.

ദീപ്തിയെപ്പോലെയുള്ള വ്യക്തികൾ സമൂഹത്തിനു വലിയ പ്രചോദനമാണ് എന്നാണ് അവതാരക സ്വാസിക വിജയ് എപ്പിസോഡിൽ പറഞ്ഞത്. ഈ ഇന്റർവ്യൂവിനു പുറമെ ഒരു അടിപൊളി ഡാൻസ് പെർഫോമൻസും ദീപ്തി ഷോയിൽ കാഴ്ച വെച്ചിരുന്നു.

Advertisement