സിബിഐ അഞ്ചാം പതിപ്പിൽ മമ്മൂട്ടിയുടെ വലം കൈയ്യായി രമേഷ് പിഷാരടി, താരം എത്തുന്നത് ജഗതിയ്ക്ക് പകരമെന്ന് സൂചന, വൈറലായി പിഷാരടിയുടെ വാക്കുകൾ

80

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ രചനയിൽ കെ മധു സംവിധാനം ചെയ്ത് 1998 ൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ഈ ചിത്രം വൻ വിജയമായി മാറിയതിലൂടെയാണ് മലയാള സിനിമയിലെ സിബിഐ സീരീസ് ആരംഭിക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പിന് ശേഷം ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിബിഐ സീരിസുകൾ എത്തിയിരുന്നു.

നാല് ചിത്രങ്ങളും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളായിരുന്നു പറഞ്ഞിരുന്നത്. 2005 ൽ പുറത്ത് ഇറങ്ങിയ നേരറിയാൻ സിബിഐ ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ സിബി ഐ സീരീസ്. ഇപ്പോഴിത പുതിയ ചിത്രത്തിന്റെ വിശേഷമാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബി ഐ അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.

Advertisements

ക്യാമറയ്ക്ക് മുന്നിലും അണിയറയിലും പ്രഗത്ഭരായ താരങ്ങളും അണിയറ പ്രവർത്തകരുമാണ് എത്തുന്നത്. മമ്മൂട്ടി എസ്എൻ സ്വാമി കെ മധു കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന് അറിഞ്ഞത് മുതൽ ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. വളരെ പെട്ടെന്ന് ചിത്രം തിയേറ്ററിൽ എത്തണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷ് ഉണ്ട്. ചാക്കോയായി തന്നെയാണ് താരം എത്തുന്നത്. ഒപ്പം രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്‌സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങൾ.

Also Read
കാണാതായ സൂര്യ കൃഷ്ണ മുംബൈയിൽ കഴിഞ്ഞത് തമിഴ് കുടുംബത്തിനൊപ്പം; അനാഥയാണെന്ന് പറഞ്ഞു, കണ്ടെത്താനായത് 22കാരിയുടെ അതിബുദ്ധിയിൽ പിണഞ്ഞ അബദ്ധം മൂലം

സിബിഐ അഞ്ചാം പതിപ്പിൽ പുതിയ താരങ്ങൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സംവിധായകൻ കെ മധുവും താരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല അണിയറയിലും പ്രഗത്ഭരായ ആളുകൾ തന്നെയാണ് എത്തുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കെ മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവരല്ലാതെ സിബിഐ നാലു ഭാഗങ്ങളിലും ഉണ്ടായിരുന്ന മറ്റൊരാൾ കൂടി അഞ്ചാം ഭാഗത്തിലും ഉണ്ടാവുമെന്ന് പറഞ്ഞ് കൊണ്ടാണ് അണിയറഫ പ്രവർത്തകരെ പരിചയപ്പെടുത്തിയത്. പ്രൊഡക്ഷൻ ഡിസൈനർ അരോമ മോഹൻ ആണ് ആ നാലാമൻ. നിരവധി ചിത്രങ്ങളിൽ ഞാനും മോഹനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്റെ മനസ്സറിഞ്ഞ് മോഹൻ പ്രവർത്തിക്കും. ഞങ്ങളുടേത് ഒരേ മനസ്സാണ്. നിർമാതാവിന് അധികച്ചെലവ് ഉണ്ടാക്കാതെ ചിത്രം പൂർത്തീകരിക്കുക. എറണാകുളം, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് പൂർത്തിയാക്കും. ശ്രീകർ പ്രസാദ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ജേക്‌സ് ബിജോയി. ഛായാഗ്രഹണം അഖിൽ ജോർജ് ആണ് എന്നിവരാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തെ കുറിച്ചുള്ള പിഷാരടിയുടെ വാക്കുകളാണ്. ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണാണ് സിനിമയെ കുറിച്ച് രമേഷ് പിഷാരടി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. കഥാപാത്രം ലഭിച്ചതിനുള്ള നന്ദിയും താരം പറയുന്നുണ്ട്.

ഈ ഐഡി കാർഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം. വളർന്ന് സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.

Also Read
കാണാതായ സൂര്യ കൃഷ്ണ മുംബൈയിൽ കഴിഞ്ഞത് തമിഴ് കുടുംബത്തിനൊപ്പം; അനാഥയാണെന്ന് പറഞ്ഞു, കണ്ടെത്താനായത് 22കാരിയുടെ അതിബുദ്ധിയിൽ പിണഞ്ഞ അബദ്ധം മൂലം

ഒരുപക്ഷെ ലോകസിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു എന്ന് രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഈ ചത്രത്തിൽ ജഗതി ശ്രീകുമാർ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ മഞ്ജു വാര്യരുടെ പേരും കേൾക്കുന്നുണ്ട്. ചിത്രത്തിന് ജഗതിക്ക് പകരമാണ് പിഷാരടി എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.

Advertisement