മരയ്ക്കാർ സിനിമയെ താഴ്ത്തിക്കെട്ടാൻ എന്തും പറയാമെന്ന അവസ്ഥ: പൊട്ടിത്തെറിച്ച് മോഹൻലാൽ

172

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ് ഡിസംബർ 2 ന് ആണ് റിലീസ് ചെയ്തത്. ഈ പ്രിയദർശൻ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമർശനവും ട്രോളുകളുമാണ് ഉയർന്നത്.

പ്രതിക്ഷക്കൊത്ത് ചിത്രം ഉയർന്നില്ല എന്നായിരുന്നു പ്രധാന പരാതി. അതേ സമയം ചിത്രത്തെ ഒരു സംഘം ആളുകൾ മനപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നത് ആണെന്നും ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ മരയ്ക്കാറിന് എതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഹൻലാൽ.

Advertisements

സിനിമയുടെ പോരായ്മകൾ വ്യക്തമാക്കിയ നിരൂപണങ്ങൾക്ക് പുറമെ മരക്കാർ സിനിമക്കെതിരെ സമൂഹമാധ്യമത്തിൽ ആക്രമണം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മരക്കാർ തിയേറ്ററിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയും അവസാനം സിനിമ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. അത് എന്റെ മാത്രം സന്തോഷമല്ല, മറിച്ച് സിനിമ മേഖലയുടെ തന്നെ വലിയ സന്തോഷവും ആനന്ദവുമാണ്.

Also Read
സിബിഐ അഞ്ചാം പതിപ്പിൽ മമ്മൂട്ടിയുടെ വലം കൈയ്യായി രമേഷ് പിഷാരടി, താരം എത്തുന്നത് ജഗതിയ്ക്ക് പകരമെന്ന് സൂചന, വൈറലായി പിഷാരടിയുടെ വാക്കുകൾ

പക്ഷെ എല്ലാത്തിനും എന്നത് പോലെ ഇതിനും ഒരു മറുവശം ഉണ്ട്. ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്‌നം കൊണ്ടാണ്. സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇപ്പോൾ സിനിമയെ താഴ്ത്തിക്കെട്ടാൻ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നും മോഹൻലാൽ പറയുന്നു.

അത് സിനിമ മേഖലക്കെതിരെയുള്ള ആ ക്ര മണം കൂടിയാണ്. അത് കുറ്റകരമാണ്. അത്തരം പ്രവൃത്തി ചെയ്യുന്ന വ്യക്തികൾ അതിന്റെ പരിണിതഫലത്തെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ട് അവർക്ക് ഒരു ഗുണവും ഇല്ല. ഒരു സ്‌ക്രീനിന്റെ മറവിൽ ഇരുന്ന് കമന്റ് ചെയ്യുമ്പോൾ അത് ബാധിക്കുന്നത് സിനിമ മേഖലയെയും അതിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Also Read
അന്ന് നടി മാധവി ഗുരുവായൂരിൽ ശയനപ്രദക്ഷണം നടത്തി, പിറ്റേന്ന് മുതൽ സ്ത്രീകൾക്ക് അവിടെ ശയനപ്രദക്ഷിണം നിർത്തലാക്കി, വെളിപ്പെടുത്തൽ

ഇത് മരക്കാറിന്റെ മാത്രം പ്രശ്‌നമല്ല. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക സിനിമകൾക്കെതിരെയും ഇത്തരത്തിലുള്ള ആ ക്ര മ ണങ്ങൾ ഒരു കാരണവും ഇല്ലാതെ നടക്കുന്നുണ്ട്. സിനിമയെ കുറിച്ച് വ്യക്തമായി നിരൂപണം നടത്തുന്നതിൽ ഒരു പ്രശ്‌നവും ഇല്ല. പക്ഷെ സിനിമയെ കുറിച്ചും നിരൂപണത്തെ കുറിച്ചും അറിയാതെ വെറുതെ സിനിമയെ കുറിച്ച് മോശം പറയുന്നത് ശരിയല്ല. ഇത്തരം പ്രവണത കൂടുതലും ഇന്നത്തെ യുവ തലമുറയിലാണ് കണ്ട് വരുന്നതെന്നും മോഹൻലാൽ പറഞ്ഞു.

അതേ സമയം മരയ്ക്കാർ എല്ലാ അപവാദ പ്രചരണങ്ങളേയും അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

മോഹൻലാലിന് പുറമ് നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ, പ്രഭു, അർജുൻ, സിദ്ധീഖ് തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

Advertisement