ചക്കപ്പഴത്തിൽ നിന്നും ‘പൈങ്കിളി’ ശ്രുതി രജനികാന്തും പിന്മാറുന്നു, താരം ഇനി പോകുന്നത് മറ്റൊരു വമ്പൻ പരിപാടിയിലേക്ക്, ആവേശത്തിൽ ആരാധകർ

139

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ചിനലിലൽ സംപ്രേഷണം ചെയ്യുന്ന ഈ ഹാസ്യ പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് നടി ശ്രുതി രജനികാന്ത്.

ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ശ്രുതി രജനികാന്ത് ഈ പരമ്പരയിൽ നിന്നും പിൻമാറുകയാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത. എന്നാൽ ഇതേ കുറിച്ച് ശ്രുതി രജനികാന്ത് ഇതുവരെ പ്രതിരിച്ചിട്ടില്ല.

Advertisements

അതേ സമയം ബിഗ്ബോസ് മലയാളം സീസൺ നാലിൽ ശ്രുതിയും മത്സരിക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് ചക്കപ്പഴത്തിൽ നിന്നും നടി പിന്മാറുന്നു എന്ന വാർത്തകൾ എത്തിയത്. വ്ളോഗറായ രേവതി ബിഗ്ബോസ് മലയാളം സീസൺ നാലിലെ മത്സാർത്ഥികളുടെ സാധ്യത ലിസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിൽ ശ്രുതിയുടെ പേരുമുണ്ടായിരുന്നു.

Also Read
എന്റെ ശരീരമായിരുന്നു അയാൾ എന്നോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി

അതിന് പിന്നാലെയാണ് ശ്രുതി ചക്കപ്പഴത്തിൽ നിന്നും പിന്മാറുന്നു എന്ന വാർത്ത പ്രചരിച്ചത്. ബിഗ്ബോസ് ഷോയിൽ പങ്കെടുത്താൽ അടുത്ത ആറ് മാസത്തേക്ക് മറ്റ് ചാനലുകളിലെ പരിപാടികളിൽ പങ്കെടുക്കാനാവില്ല. 100 ദിവസത്തെ ഷോയ്ക്ക് ശേഷവും ഏഷ്യാനെറ്റ് ചാനലുമായി കരാറുണ്ട്.

അതേസമയം നടി ബിഗ് ബോസിലേയ്ക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രുതി എത്തുമോ ഇല്ലയോ എന്നത് ഷോ തുടങ്ങിയതിന് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. ചക്കപ്പഴത്തിൽ നിന്നും താരങ്ങൾ ഓരോരുത്തരായി പിന്മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യം പിന്മാറിയത് അർജുൻ സോമ ശേഖർ ആയിരുന്നുണ. പിന്നാലെ അശ്വതി ശ്രീകാന്ത് പിന്മാറി. ഡെലിവറിയെ തുടർന്നായിരുന്നു അശ്വതി പിന്മാറിയത്.

അശ്വതിക്ക് പിന്നാലെ എസ് പി ശ്രീകുമാറും ചക്കപ്പഴത്തിൽ നിന്നും മാറുകയായിരുന്നു. താൻ പിന്മാറുന്ന കാര്യം ശ്രീകുമാർ തന്നെയായിരുന്നു തുറന്ന് പറഞ്ഞത്. അതേസമയം ശ്രീകുമാറിന് പകരം മറ്റൊരു താരം ഉടൻ എത്തുമെന്നാണ് അണിയര പ്രവർത്തകർ പറയുന്നത്. ഇതിനിടക്കാണ് ശ്രുതിയുടെ പിൻമാറ്റ വാർത്തയും പുറത്തു വന്നിരിക്കുന്നത്.

Also Read
മലയാളത്തിൽ ഇത്രയും ടെക്നിക്കലി ബ്രില്യന്റായ ഒരു ചിത്രം ഇറങ്ങിയതിൽ അഭിമാനിക്കുന്നു, എല്ലാ അപവാദ പ്രചരണങ്ങളെയും ഈ ചിത്രം അതിജീവിക്കും: മാലാ പാർവതി

Advertisement