നീ എന്താ കരുതിയത് എന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് പുള്ളി ഇറങ്ങിപോയി: യേശുദാസിൽ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി കമൽ

2736

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് കമൽ. സൂപ്പർതാരങ്ങളേയും യുവതാരങ്ങളേയും പുതുമുഖങ്ങളേയും വെച്ച് ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട് കമൽ. കമലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് താരരാജാവ് മോഹൻലാൽ നായകനായ ഉണ്ണികളേ ഒരു കഥ പറയാം.

മികച്ച ഗാനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ഈ സിനിമ. ചിത്രത്തിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച യേശുദാസിന് ഒപ്പമുള്ള മറക്കാനാവാത്ത അനുഭവങ്ങൾ ഒരിക്കൽ കമൽ പങ്കുവെച്ചിരുന്നു. വാഴപ്പൂങ്കിളികൾ എന്ന പാട്ട് പാടാൻ ദാസേട്ടൻ വന്നപ്പോൾ ഗാന രചയിതാവായ ബിച്ചു ഉണ്ടായിരുന്നില്ല.

Advertisements

അതിനാൽ ആ പാട്ടിന്റെ വരികൾ ഞാനായിരുന്നു ദാസേട്ടന് പറഞ്ഞു കൊടുത്തത്. ഞാൻ പാട്ടിന്റെ വരികൾ വായിക്കു മ്പോൾ ദാസേട്ടൻ അത് മറ്റൊരു പുസ്തകത്തിൽ പകർത്തിയെടുക്കും ആ പാട്ടിലെ ശിശിരം ചികയും എന്ന വരികൾ എന്നത് ശിശിരം ചിറയും എന്ന് തെറ്റിയാണ് ദാസേട്ടൻ എഴുതിയത്. പാടാൻ തുടങ്ങിയപ്പോൾ അങ്ങിനെ തന്നെ വരുകയും ചെയ്തു.

Also Read
എടായെന്നും നീയെന്നുമൊക്കെ വിളിക്കും, ജാഡ കാണിക്കുന്നത് കൂടിപ്പോകുമ്പോൾ സിദ്ധീഖ് മമ്മുട്ടിയോട് ചെയ്യുന്നത് ഇങ്ങനെ

വരികളിലെ പ്രശ്‌നം ഔസേപ്പച്ചനോട് പറഞ്ഞിരുന്നവെങ്കിലും അദ്ദേഹത്തിന് ദാസേട്ടനോട് പറയാൻ മടി. ഒടുവിൽ പാട്ട് ഓക്കെയാക്കി ദാസേട്ടൻ പോകാനിറങ്ങുമ്പോൾ ഞാൻ കൺസോളിനെടുത്ത് ഓടിച്ചെന്ന് പറഞ്ഞു. പാടിയ വരിയിൽ ചെറിയ തെറ്റുണ്ട്. ശിശിരം ചികയും കിളികൾ എന്ന വരി ഉഴപ്പി ശിശിരം ചിറയും കിളികൾ എന്നാണ് പാടിയത്. എന്റെ ഉഴപ്പി എന്ന പ്രയോഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.

അദ്ദേഹം ക്ഷുഭിതനായി ഞാൻ ടെൻഷനിൽ തെറ്റായി എന്ന അർത്ഥത്തിലാണ് ഉഴപ്പി എന്ന വാക്ക് ഉപയോഗിച്ചത്. നീ എന്താ കരുതിയത് ഞാൻ ഉഴപ്പി പാടുന്ന ആളാ എന്ന് പറഞ്ഞ് ഇയർ ഫോൺ എടുത്ത് വെച്ച് സ്റ്റുഡിയോയിൽ നിന്ന് ദാസേട്ടൻ ഇറങ്ങിപ്പോയി. ഔസേപ്പച്ചൻ ദാസേട്ടന്റെ അടുത്തേക്ക് ചെന്നു.

തന്റെ ഡയറക്ടറെന്നെ മലയാളം പഠിപ്പിക്ക്യാ എന്നൊക്കെ പറഞ്ഞ് ചൂടായി. എനിക്കാകെ ടെൻഷനായി ഞാൻ അവിടെ നിന്ന് മുങ്ങി. പക്ഷേ കുറേ കഴിഞ്ഞപ്പോൾ ദാസേട്ടനെന്നെ വിളിപ്പിച്ചു. നി എവിടത്തുകാരനാടോ എന്നൊക്കെ ചോദിച്ച് പരിചയപ്പെട്ടു ദാസേട്ടൻ ബുക്കിലെഴുതിയ വരി വായിച്ചു. എന്നിട്ട് പറഞ്ഞു ഇവിടെ ഞാനല്ല ഉഴപ്പിയത് നീയാണ്.

നീ പറഞ്ഞത് ഞാൻ എഴുതിയെടുത്തു ഇനി വായിക്കുമ്പോൾ ശുദ്ധമായ ഭാഷയിൽ വായിക്കണം. കൊടുങ്ങല്ലൂർക്കാരന്റെ ഭാഷയിൽ വായിക്കരുതെന്ന് പറഞ്ഞ് വീണ്ടും റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ കയറി ആ പാട്ട് മനോഹരമായി പാടി.
പാടിയിറങ്ങുമ്പോൾ വിളിച്ചു ചോദിച്ചു, കൊടുങ്ങലൂർ കരന് ഓക്കെയല്ലേ.

ഞാൻ അടുത്ത ചെന്നപ്പോൾ എന്റെ ചെവിയിലൊന്നു നുള്ളി. ചിരിച്ചു കൊണ്ട് ദാസേട്ടൻ കാറിൽ കയറി. മാതൃഭുമി സ്റ്റാർ ആന്റ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിൽ ആയിരുന്നു കമൽ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read
ഭർത്താവ് മ രി ച്ച സ്ത്രീകൾ എങ്ങനെ ജീവിക്കണം, എങ്ങനെ നടക്കണം, എന്തെല്ലാം ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് സമൂഹമാണ്: തുറന്നു പറഞ്ഞ് നടി ഇന്ദുലേഖ

Advertisement