വിവാഹ ശേഷമാണ് അതിനേട് ഇത്രയും താൽപര്യം കൂടിയത്, ഭർത്താവിനും അതിഷ്ടമാണ്: തുറന്നു പറഞ്ഞ് ഡിംപിൾ റോസ്

2213

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി മലയാളത്തിൽ തിളങ്ങി നിന്ന താര സുന്ദരിയായിരുന്നു ഡിംപിൾ റോസ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിയത്.

യാത്രകളും പാചകവും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് ഡിംപിൾ എത്തിക്കൊണ്ടിരിക്കുന്നത്. ഡിംപിൾ പങ്കുവെക്കുന്ന വീഡിയോകളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കുടുംബാംഗങ്ങളേയും ഡിംപിൾ വീഡിയോയിലൂടെ പരിചയപ്പെടുത്താറുണ്ട്.

Advertisements

ഇപ്പോഴിതാ കുക്കിങ് പാഷൻ ആക്കിയതിനെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചും എല്ലാം വാചാലയായി എത്തിരിക്കുകയാണ് ഡിംപിൾ റോസ് . മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.

തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. നല്ല ഭക്ഷണം തേടി എത്ര ദൂരം യാത്ര ചെയ്യാനും മടിയില്ല തനിക്കും ഭർത്താവിനുമെന്നും ഡിംപിൾ പറയുന്നു. ഡിംപിൾ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടർന്നുവായിക്കാം.

മുൻപ് കോംസ്റ്റിയൂസ് കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് എന്റെ മമ്മിയാണ്. അത്തരം കാര്യങ്ങളിലൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വിവാഹ ശേഷം സാരിയോടാണ് ഏറെ ഇഷ്ടം. ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം സാരിയാണ് അണിയാറുള്ളത്. മോഡേൺ ഡ്രസ് ഇടാറുണ്ടെങ്കിലും സാരിയാണ് നന്നായി ചേരുന്നതെന്ന് എല്ലാവരും പറയാറുണ്ട്.

യൂട്യൂബ് വീഡിയോ ചെയ്യുമ്പോൾ പ്രത്യേകമായി ഒരുങ്ങാറൊന്നുമില്ല. സാധാരണ എങ്ങനെയാണോ അതേ പോലെ തന്നെയാണ് ക്യാമറയ്ക്ക് മുന്നിലും നിൽക്കാറുള്ളത്. നന്നായി ഫുഡ് കഴിക്കുന്നയാളാണ് താനെന്ന് ഡിംപിൾ പറയുന്നു. വിവാഹ ശേഷമാണ് ഫുഡിനോട് അത്രയും താൽപര്യം തോന്നിയത്. ഭർത്താവും ഫുഡിയാണ്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്തേക്ക് പോവാറുണ്ട്, ദൂരമൊന്നും നോക്കാറില്ല. കുടുംബത്തിലെല്ലാവരും ഫൂഡീയാണ്.

വേറിട്ട രുചി പരീക്ഷണങ്ങളൊക്കെ നടത്താൻ എല്ലാവരും തയ്യാറാവാറുമുണ്ട്. തട്ടുകട മുതലങ്ങളോട്ടുള്ള സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ട്. ചിക്കനാണ് ഏറെയിഷ്ടമെങ്കിലും വെജിറ്റേറിയൻ സദ്യയുണ്ടാക്കാനും അറിയാം.

ലക്ഷ്മി നായർ അവതരിപ്പിച്ച കുക്കറി റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ആ റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തത്. ലക്ഷ്മി ചേച്ചിയിൽ നിന്നും കിട്ടിയ പുതിയ അറിവുകൾ പാചകത്തോടുള്ള ഇഷ്ടം കൂടാൻ കാരണമായെന്നും താരം പറയുന്നു. ആ പ്രോഗ്രാമിൽ വിജയിയായത് തന്റെ ആത്മവിശ്വാസം കൂട്ടിയെന്നും ഡിംപിൾ പറയുന്നു

ഡിംപിൾ റോസ് യൂട്യൂബ് ചാനൽ തുടങ്ങുന്നുവെന്നറിഞ്ഞപ്പോൾ കുടുംബാംഗങ്ങളേയും ചേർത്ത് വീഡിയോ ചെയ്യണമെന്നായിരുന്നു ആരാധകർ പറഞ്ഞത്. ചാരിറ്റി കാര്യങ്ങളെക്കുറിച്ചായിരുന്നു ആദ്യം വീഡിയോ ചെയ്തത്. ഭർത്താവിനൊപ്പം കാഷ്വലായി ചെയ്ത വീഡിയോയായിരുന്നു ആദ്യം ഹിറ്റായി മാറിയത്. വീട്ടുകാരെക്കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ പറഞ്ഞത് പ്രേക്ഷകരായിരുന്നു.

എന്റെ വീട്ടുകാരും ഭർതൃവീട്ടുകാരുമെല്ലാം വീഡിയോയിൽ ഉണ്ടാവാറുണ്ട്. പ്രേക്ഷകരുടെ കമന്റുകൾക്കെല്ലാം താൻ മറുപടി നൽകാറുണ്ട്. സ്ഥിരമായി നെഗറ്റീവ് കമന്റുമായാണ് ചിലർ വരാറുള്ളത്. പാചകത്തോടുള്ള ഇഷ്ടം പണ്ടേ പാചകത്തോട് ഇഷ്ടമാണ്. ക്യാമറയുടെ മുന്നിൽ മാത്രമല്ല വീട്ടിലും കുക്ക് ചെയ്യുന്നത് താനാണെന്നും ഡിംപിൾ പറയുന്നു.

Advertisement